KeralaLead NewsNEWS

ദേഹാസ്വാസ്ഥ്യം; മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞതിനാല്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കെ എസ് ഇ ബി വര്‍ക്കേഴ് അസോസിയേഷന്‍ സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയതായിരുന്നു അദ്ദേഹം.

Back to top button
error: