Month: November 2021

  • India

    രാജ്യത്ത് ഇതുവരെ ഒമിക്രോൺ സാന്നിധ്യമില്ല; ആ‍ർടിപിസിആർ-ആന്റിജൻ പരിശോധനയിൽ കണ്ടെത്താമെന്ന് കേന്ദ്രം

    രാജ്യത്ത് കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അടിയന്തര സാഹചര്യത്തെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു. ഒമിക്രോണ്‍ വകഭേദത്തെ ആര്‍ടിപിസിആര്‍ ആന്‍റിജന്‍ പരിശോധനകളില്‍ തിരിച്ചറിയാൻ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിക്കാന്‍ ജീനോം സ്വീക്വന്‍സിംഗ് അടക്കമുള്ള കൂടുതല്‍ വിദഗ്ധ പരിശോധനകളാണ് നടക്കുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍ കൂട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ടിപിസിആര്‍, ആന്‍റിജന്‍ പരിശോധനകളില്‍ വ്യക്തമാകാതിരിക്കാന്‍ ഒമിക്രോണിനാകില്ലെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു. അതിനാല്‍ പരിശോധന നിരക്ക് കുത്തനെ കൂട്ടി രോഗനിര്‍ണ്ണയം നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.

    Read More »
  • NEWS

    കാൽപന്ത് കളിയിലെ ഒരേയൊരു മിശിഹ

    ഏഴാം തവണയും കാൽപന്തുകളിയിലെ മികച്ച താരമായി അർജന്റീനിയൻ താരം ലയണൽ മെസ്സി. തനിക്കു മുമ്പേ കളിച്ചു പോയവർക്കും കൂടെ കളിക്കുന്നവർക്കും ഇനി കളിക്കാൻ വരുന്നവർക്കും കാൽപന്ത് കളിയിലെ വിസ്മയമായി മാറിയിരിക്കുകയാണ് ഇതോടെ ലയണൽ മെസ്സി എന്ന മുപ്പത്തിനാലുകാരൻ. തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മെസ്സി ബാലൺ ഡി ഓർ( Ballon d’Or ) ബഹുമതി 7 തവണ നേടുന്ന ആദ്യ കളിക്കാരനുമായി.ബയേൺ മ്യൂണിക്കി​െൻറ സൂപ്പർ സ്​ട്രൈക്കർ റോബർട്ട്​ ലെലെവൻഡോവ്സ്കിയെ മറികടന്നാണ് ഇത്തവണയും മെസ്സി ലോകത്തി​െൻറ കാൽപന്തു താരമായി തെരഞ്ഞെടുക്കപ്പെട്ടത്​.

    Read More »
  • NEWS

    മോഫിയകേസിൽ പൊലീസ് ഇൻസ്പെക്ടർ സുധീറിനെ പ്രതിചേർക്കണമെന്ന് നിയമവിദഗ്ദർ, സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ആവശ്യം

    ഒക്ടോബർ 29 നാണ് മോഫിയ പർവീണിന്‍റെ പരാതി ഇൻസ്പെക്ടർ സുധീറിന് കിട്ടിയത്. ഒരു മാസം പൊലീസ് ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. ഭർത്താവിൽ നിന്നും ലൈംഗിക വൈകൃതപീഡനം ഉൾപ്പടെ പരാതിക്കാരി ചൂണ്ടിക്കാട്ടിയിട്ടും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് പൊലീസ് ശ്രമിച്ചത് എറണാകുളം: ആലുവയിൽ നിയമ വിദ്യാർത്ഥിനിയായ മോഫിയ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പൊലീസിന് കടുത്ത വീഴ്ച ഉണ്ടായതായി ബോധ്യപ്പെട്ടിട്ടും പൊലീസ് ഇൻസ്പെക്ടർ സുധീറിനെ പ്രതി ചേർക്കാത്തതിൽ വിമർശനവുമായി നിയമവിദഗ്ധർ. ആത്മഹത്യയ്ക്ക് കാരണമായവർ പ്രതികളായിട്ടുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് മോഫിയ കേസിൽ ഇൻസ്പെക്ടർ സുധീറിനെ പ്രതി ചേർക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നത്. നിയമപരിരക്ഷ പ്രതീക്ഷിച്ചാണ് മോഫിയ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ മനോരോഗിയെന്ന വിളിയും അധിക്ഷേപവുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടായത്. ഭർത്താവ് സുഹൈലിന്‍റെയും വീട്ടുകാരുടെയും മാനസിക ശാരീരിക ഉപദ്രവങ്ങൾ അതിജീവിച്ച മോഫിയ പൊലീസ് ഓഫീസറുടെ അധിക്ഷേപത്തിലാണ് മാനസീകമായി തകർന്നത്. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് നടന്ന സംഭവങ്ങൾക്ക് കാരണക്കാരായവരെ, പ്രതിചേർക്കണമെന്ന സുപ്രീം കോടതി വിധിയുടെ…

    Read More »
  • Kerala

    മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം; നാവികസേനാ മേധാവിയായി ആര്‍.ഹരി കുമാര്‍ ചുമതലയേറ്റു

    നാവികസേനാ മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍ ചുമതലയേറ്റു. നിലവിലെ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് രാവിലെ സ്ഥാനമൊഴിയുന്നതിന് പിന്നാലെ 25ാമത് മേധാവിയായാണ് മലയാളിയായ ഹരികുമാര്‍ ചുമതലയേറ്റത്. ചുമതലയേറ്റതില്‍ സന്തോഷമുണ്ടെന്നും അഭിമാന നിമിഷമാണിതെന്നും ഹരികുമാര്‍ പറഞ്ഞു. നാവികസേനാ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ഹരികുമാര്‍. സ്ഥാനമേല്‍ ക്കല്‍ ചടങ്ങില്‍ കുടുംബാംഗങ്ങളും പങ്കെടുക്കും. മുംബൈയിലെ പടിഞ്ഞാറന്‍ നാവിക കമാന്‍ഡിന്റെ മേധാവിയായിരുന്ന ഹരികുമാറിന് പരമോന്നത സേനാ പുരസ്‌കാരമായ പരമവിശിഷ്ട സേവാ മെഡല്‍ ഉള്‍പ്പെടെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പശ്ചിമ നേവല്‍ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര്‍ ഹരികുമാര്‍ എത്തുന്നത്.തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാര്‍ 1983-ലാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്. ഐഎന്‍എസ് വിരാട്, ഐഎന്‍എസ് റണ്വീര്‍ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാന്‍ഡറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇന്‍ഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

    Read More »
  • Kerala

    കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ ആക്രമണവുമായി സ്വകാര്യ ബസ് ജീവനക്കാര്‍

    കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ ആക്രമണവുമായി സ്വകാര്യ ബസ് ജീവനക്കാര്‍ കെ എസ് ആര്‍ ടി സി ബസിനു നേരെ ആക്രമണവുമായി സ്വകാര്യ ബസ് ജീവനക്കാര്‍. കൊച്ചി പട്ടിമറ്റത്താണ് സംഭവം നടന്നത്. മൂവാറ്റുപുഴയില്‍ നിന്നും കലൂരിലേയ്ക്കുള്ള കെ എസ് ആര്‍ ടി സി ബസിനു നേരെയാണ് അക്രമം. ബസിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്നും കെ എസ് ആര്‍ ടി സി പരാതി നല്‍കി. ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ കെ എസ് ആര്‍ ടി സി ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • Kerala

    തൃശൂരില്‍ വ്യാജമദ്യം കഴിച്ച 2 പേര്‍ മരിച്ചു

    തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച രണ്ട് യുവാക്കള്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന്‍ മകന്‍ ബിജു (42) എന്നിവരാണ് മരിച്ചത്. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നിശാന്തിന്റെ കടയില്‍ വച്ച് ഇരുവരും മദ്യം കഴിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. അതിന് ശേഷം ബൈക്കില്‍ സഞ്ചരിക്കവേ വഴിയില്‍ നിശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു. അസ്വസ്ഥത കാണിച്ച ഇരുവരെയും ഇരിങ്ങാലക്കുടയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ തന്നെ നിശാന്ത് മരിച്ചു. ഗുതരവസ്ഥയില്‍ ചികിത്സയിലായിരുന്ന ബിജു ഇന്ന് രാവിലെയും മരിച്ചു. മദ്യം എവിടെ നിന്ന് ലഭിച്ചത് എന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ വിശദമായ പരിശോധനകള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്

    Read More »
  • Kerala

    പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ മന്ത്രിക്ക് നേരിട്ട് നിവേദനമോ പരാതിയോ നല്‍കിയാല്‍ കര്‍ശന നടപടി

    തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ മന്ത്രിക്ക് നേരിട്ട് നിവേദനമോ പരാതിയോ നല്‍കിയാല്‍ കര്‍ശന അച്ചടക്ക നടപടി. നേരിട്ട് പരാതി നല്‍കുന്നത് ചട്ട വിരുദ്ധമാണെന്ന് വ്യക്തമാക്കി പൊതുമരാമത്ത് ഭരണവിഭാഗം ചീഫ് എന്‍ജനീയര്‍ സര്‍ക്കുലര്‍ ഇറക്കി. നേരിട്ട് നിവേദനവും പരാതിയും നല്‍കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന മന്ത്രി ഓഫീസിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് നടപടിയെന്നും ഇതില്‍ വ്യക്തമാക്കുന്നു. പി.എ.മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രിയായി ചുമതലയേറ്റശേഷം ജീവനക്കാരില്‍ നിന്നും നിരവധി നിവേദനങ്ങളും പരാതികളും ലഭിച്ചിരുന്നു. മേലധികാരികളുടെ പെരുമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരാതികളില്‍ പലപ്പോഴുമുള്ളത്. ഇങ്ങനെ പരാതികളും നിവേദനങ്ങളും നല്‍കുന്നത് ചട്ടവിരുദ്ധമാണെന്ന് പൊതുമരാമത്ത് വകുപ്പിലെ ഭരണവിഭാഗം ചീഫ് എഞ്ചിനീയര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇങ്ങനെ പരാതി നല്‍കുന്നത് ഉചിതമായ മാര്‍ഗമല്ല. മാത്രമല്ല ഇക്കാര്യം കര്‍ശനമായി നിയന്ത്രിക്കണമെന്ന് പൊതുമാരമത്ത് മന്ത്രിയുടെ ഓഫിസ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വകുപ്പിലെ എല്ലാ ജീവനക്കാരും അപേക്ഷകളും നിവേദനങ്ങളും മേലധികാരികള്‍ മുഖേന മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂവെന്നും കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഇക്കാര്യം എല്ലാ നിയന്ത്രണ അധികാരികളും…

    Read More »
  • NEWS

    യുവാക്കളുടെ ജീവൻ കവരുന്ന ഓൺലൈൻ ചൂതാട്ടം, ലക്ഷങ്ങൾ കളഞ്ഞുകുളിച്ച് ആത്മഹത്യയിൽ അഭയം തേടുന്നവർ നിരവധി

    ഓൺലൈനിൽ ചൂതുകളിച്ച് ലക്ഷങ്ങൾ കളഞ്ഞുകുളിച്ച് ജീവിതം അവസാനിപ്പിച്ച യുവാക്കളുടെയും വിദ്യാർഥികളുടെയും എണ്ണം കൂടിവരികയാണ്. തൃശൂരിലെ പതിനാലുകാരൻ ഉൾപ്പെടെ ഒട്ടേറെപ്പേർ ഓൺലൈനിൽ ചൂതാടി പണം നഷ്ടമായി ജീവനൊടുക്കിയിട്ടുണ്ട് തൃശൂർ: യുവാക്കളെ കുരുക്കിലാക്കി ഓൺലൈൻ ചൂതാട്ടം സജീവമാകുന്നു. ഈ അടുത്തായി പുറത്തിറങ്ങിയ ‘റമ്മി ഗോൾ’ എന്ന മൊബൈൽ ഗെയിമിനാണ് യുവാക്കൾ അടിമകളായി മാറുന്നത്. നിരവധി റമ്മിഗെയിമുകൾ മൊബൈൽ ഫോണുകളിൽ ലഭ്യമായിരുന്നെങ്കിലും ‘റമ്മി ഗോളി’ലേക്കാണ് ആളുകൾ കൂടുതലായി ആകർഷിക്കുന്നത്. കളിക്കുന്നവർക്ക് പണം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്ലേ സ്റ്റോറിൽ നിന്നാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത്. 50, 100, 1,000, 5,000, 10,000, 20,000 എന്നീ തുകകൾക്കാണ് ചൂതാട്ടം ആരംഭിക്കുന്നത്. ‘ഡ്രാഗൺ’, ‘ടൈഗർ’ എന്നീ പൂളുകളിൽ പണം നിക്ഷേപിച്ച് കഴിഞ്ഞാൽ ചീട്ട് എടുക്കാൻ തുടങ്ങാം. ചീട്ടുകൾ ഒന്നിച്ചുവന്നാൽ നിക്ഷേപിച്ച തുകയേക്കാൾ ഇരട്ടി ലഭിക്കും. തുടർന്ന് ആ തുക അക്കൗണ്ടിലേക്ക് മാറ്റാം. എന്നാൽ, അക്കൗണ്ടിലേക്ക് മാറ്റാൻ വേണ്ടി, കളിക്കുന്ന വ്യക്തിയുടെ അക്കൗണ്ട് നമ്പറും ഐ.എഫ്.സി കോഡും ഗെയിം കമ്പനിക്ക്…

    Read More »
  • NEWS

    മദ്യലഹരിയിൽ ഒടിച്ച കാർ ഇടിച്ച് 25കാരനായ ബൈക്ക് യാത്രക്കാരൻ മരിച്ചു, ഡ്രൈവർ അറസ്റ്റിൽ

    മദ്യലഹരി മൂലം ഒരു ജീവൻ കൂടി പെരുവഴിയിൽ പൊലിഞ്ഞു. കൊട്ടാരക്കരയ്ക്കു സമീപം എം.സി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കാർ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നുവത്രേ. ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ പ്രവാസിയായ അനന്ദു എന്ന 25കാരനാണ് മരിച്ചത് കൊട്ടാരക്കര: എം.സി റോഡിൽ പനവേലി ജംഗ്ഷന് സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പനവേലി അനന്ദു ഭവനിൽ അശോകന്റെ മകൻ അനന്ദു (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരമണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ അടൂർ ആനന്ദപ്പള്ളി വലിയവിളയിൽ ജോളി ഭവനിൽ ജോർജിന്‍റെ മകൻ ജോജി മാത്യു ജോർജിനെ (47) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യിപിച്ചിരുന്നതായി വ്യക്തമായതോടെ യാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരമണിയോടെ എം.സി റോഡിൽ പനവേലി മഞ്ചാടിക്കോണത്ത് വെച്ചാണ് അപകടം ഉണ്ടായത്. വിദേശത്തായിരുന്ന അനന്ദു ഒരാഴ്ച…

    Read More »
  • Kerala

    അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി പെ​ണ്‍​കു​ട്ടി വെ​ടി​യേ​റ്റു മ​രി​ച്ചു

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി പെ​ണ്‍​കു​ട്ടി വെ​ടി​യേ​റ്റു മ​രി​ച്ചു. തി​രു​വ​ല്ല സ്വ​ദേ​ശി മ​റി​യം സൂ​സ​ൻ മാ​ത്യൂ (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30ന് ​അ​ല​ബാ​മ മോ​ണ്ട്ഗോ​മ​റി​യി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി. വീ​ടി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന ആ​ളി​ന്‍റെ തോ​ക്കി​ൽ​നി​ന്നു​ള്ള വെ​ടി​യു​ണ്ട സീ​ലിം​ഗ് തു​ള​ച്ച് സു​സ​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​രു​വ​ല്ല നോ​ർ​ത്ത് നി​ര​ണം ഇ​ട​പ്പ​ള്ളി​പ്പ​റ​ന്പി​ൽ ബോ​ബ​ൻ മാ​ത്യു​വി​ന്‍റെ​യും ബി​ൻ​സി​യു​ടെ​യും മ​ക​ളാ​ണ്. നാ​ല് മാ​സം മു​ൻ​പാ​ണ് ഇ​വ​ർ ഗ​ൾ​ഫി​ൽ​നി​ന്നും അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. സൂ​സ​ന് ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ കൂ​ടി ഉ​ണ്ട്.

    Read More »
Back to top button
error: