KeralaLead NewsNEWS

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ ആക്രമണവുമായി സ്വകാര്യ ബസ് ജീവനക്കാര്‍

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ ആക്രമണവുമായി സ്വകാര്യ ബസ് ജീവനക്കാര്‍
കെ എസ് ആര്‍ ടി സി ബസിനു നേരെ ആക്രമണവുമായി സ്വകാര്യ ബസ് ജീവനക്കാര്‍. കൊച്ചി പട്ടിമറ്റത്താണ് സംഭവം നടന്നത്.

മൂവാറ്റുപുഴയില്‍ നിന്നും കലൂരിലേയ്ക്കുള്ള കെ എസ് ആര്‍ ടി സി ബസിനു നേരെയാണ് അക്രമം.
ബസിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്നും കെ എസ് ആര്‍ ടി സി പരാതി നല്‍കി. ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ കെ എസ് ആര്‍ ടി സി ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: