Month: November 2021
-
Kerala
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ, മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യത
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഈ ജില്ലകളില്‍ മണിക്കൂറിൽ 40 മുതൽ 60 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് അതിശക്തമഴയ്ക്ക് കാരണം. വരും മണിക്കൂറുകളിൽ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ ന്യൂനമർദ്ദവും ഇന്ന് രൂപപ്പെട്ടേക്കും. ഇത് 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ച് ആന്ധ്ര തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്
Read More » -
Kerala
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, ജലനിരപ്പ് 142 അടി
ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഇതോടെ സ്പിൽവേയിലെ അഞ്ച് ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ ആറ് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇതിലൂടെ 2100 ഘടയടി വെള്ളമാണ് തുറന്നു വിടുന്നത്. 142 അടിയാണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട് വീണ്ടും ടണൽ വഴി വെള്ളം കൊണ്ടുപോകാൻ തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെ തുടർന്നാണ് നീരൊഴുക്ക് ശക്തമായത്. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നേരത്തെ തന്നെ നൽകിയിരുന്നു.
Read More » -
NEWS
‘പോർക്കിറച്ചി- മാട്ടിറച്ചി വിവാദം’ യാദൃശ്ചികമോ! ഭക്ഷണത്തിൽ മതം കലർത്തുന്നതിനെ ചൊല്ലിയുള്ള വിവാദം പുതിയ കാര്യമോ…?
എരുമേലിയിലെ പൊതുവിദ്യാലയത്തില്‍ പന്നി മാംസം വിളമ്പി എന്നാരോപിച്ച് ചിലർ സംഘര്‍ഷമുണ്ടാക്കിയത് ഏഴു വർഷം മുമ്പ്. ഗോമാംസം കഴിച്ചെന്നും കാലികളെ കടത്തുന്നു എന്നും കുറ്റപ്പെടുത്തി ആളുകളെ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇന്നും പരസ്യമായി തല്ലിക്കൊല്ലുന്നു… ഭക്ഷണത്തിൽ മതം കലർത്തുന്നു എന്ന പേരിൽ സംഘർഷങ്ങളും കലാപങ്ങളും കൊലപാതകളും പതിവായി മാറിയിട്ടുണ്ട്. നാടിൻ്റെ മതേതര ജനാധിപത്യ സ്വഭാവത്തിന് ഇത് ഭൂഷണമോ…? സംഭവം 2014 ൽ ആണ്. വേറെങ്ങുമല്ല, ബഹുസ്വരതയും ഉയർന്ന ജനാധിപത്യ മൂല്യങ്ങളും പുലരുന്ന കേരളത്തിൽ തന്നെ. എരുമേലി സെന്റ്തോമസ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം. ചടങ്ങുകൾക്കു ശേഷം വിശിഷ്ടാതിഥികൾക്കും അധ്യാപകർക്കും സ്‌കൂൾ അധികൃതർക്കുമായി സ്കൂൾ ഓഫിസിൽ നടന്ന സ്നേഹവിരുന്നിൽ ചിക്കനും മട്ടനും ബീഫും മീനും പോർക്ക് ഫ്രൈയും ഉൾപ്പടെ പല തരം വിഭവങ്ങൾ കരുതിയിരുന്നു. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് എല്ലാവരും പിരിഞ്ഞു. പക്ഷെ അപ്പോഴും ധാരാളം ഭക്ഷണം മിച്ചമുണ്ടായിരുന്നു. സ്‌കൂളിലെ എൻ.സി.സി അധ്യാപകൻ അന്ന് അവിടെ പരിശീലനം നടത്തുന്ന വിദ്യാർത്ഥികളോട്, ആവശ്യത്തിന് ഭക്ഷണം ഇരിപ്പുണ്ട് വെറുതെ…
Read More » -
NEWS
‘പോർക്കിറച്ചി- മാട്ടിറച്ചി വിവാദം’ യാദൃശ്ചികമോ! ഭക്ഷണത്തിൽ മതം കലർത്തുന്നതിൻ്റെ പേരിലുള്ള വാഗ്വാദം പുതിയ കാര്യമോ…?
എരുമേലിയിലെ പൊതുവിദ്യാലയത്തില്‍ പന്നി മാംസം വിളമ്പി എന്നാരോപിച്ച് ചിലർ സംഘര്‍ഷമുണ്ടാക്കിയത് ഏഴു വർഷം മുമ്പ്… ഗോമാംസം കഴിച്ചെന്നും കാലികളെ കടത്തുന്നു എന്നും കുറ്റപ്പെടുത്തി ആളുകളെ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇന്നും പരസ്യമായി തല്ലിക്കൊല്ലുന്നു… ഭക്ഷണത്തിൽ മതം കലർത്തുന്നു എന്ന പേരിൽ സംഘർഷങ്ങളും കലാപങ്ങളും കൊലപാതകളും പതിവായി മാറിയിട്ടുണ്ട്. നാടിൻ്റെ മതേതര ജനാധിപത്യ സ്വഭാവത്തിന് ഇത് ഭൂഷണമോ…? സംഭവം 2014 ൽ ആണ്. വേറെങ്ങുമല്ല, കേരളത്തിൽ തന്നെ. എരുമേലി സെന്റ്തോമസ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം. ചടങ്ങുകൾക്കു ശേഷം വിശിഷ്ട അതിഥികൾക്കും അധ്യാപകർക്കും സ്‌കൂൾ അധികൃതർക്കുമായി ഓഫിസിൽ നടന്ന സ്നേഹവിരുന്നിൽ ചിക്കനും മട്ടനും ബീഫും മീനും പോർക്ക് ഫ്രൈയും ഉൾപ്പടെയുള്ള വിഭവങ്ങൾ കരുതിയിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് എല്ലാവരും പിരിഞ്ഞു. പക്ഷെ അപ്പോഴും ഭക്ഷണം ധാരാളം മിച്ചമുണ്ടായിരുന്നു. സ്‌കൂളിലെ എൻ.സി.സി അധ്യാപകൻ അന്ന് അവിടെ പരിശീലനം നടത്തുന്ന വിദ്യാർത്ഥികളോട്, ആവശ്യത്തിന് ഭക്ഷണം ഇരിപ്പുണ്ട് വെറുതെ കളയാതെ പരിശീലനത്തിനു ശേഷം അത് എടുത്ത് കഴിച്ചോളാൻ…
Read More » -
NEWS
ഗർഭം അലസിക്കാൻ മരുന്നു കൊടുത്തു, യുവതിയും ഗർഭസ്ഥശിശുവും മരിച്ചു; ഒരാൾ അറസ്റ്റിൽ
കൊല്ലം സ്വദേശിയായ റഹീം വാളേരിയിൽ താമസിച്ച് തവണ വ്യവസ്ഥയിൽ വീട്ടുസാധനങ്ങൾ വിൽപ്പന നടത്തി വരികയായിരുന്നു, റിനിയുടെ കുടുംബവുമായി അങ്ങനെയാണ് പരിചയത്തിലായത്. ഈ അടുപ്പം പിന്നീട് വഴിവിട്ട ബന്ധത്തിലേയ്ക്കു നയിച്ചു മാനന്തവാടി: ഏറെ വിവാദമായ, കല്ലോടി പള്ളിക്കൽ റിനിയും ഗർഭസ്ഥ ശിശുവും ദുരൂഹസാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. റിനിയുടെ വീടുമായി അടുത്ത ബന്ധം പുലർത്തി വന്ന വാളേരി പുതുപറമ്പിൽ റഹീം (53) ആണ് അറസ്റ്റിലായത്. റിനിയുടെ മരണത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. അതോടെ റഹീം ഒളിവിൽ പോയി. ഇയാളെ തമിഴ്നാട് ഏർവാടിയിൽ നിന്നാണ് മാനന്തവാടി സി.ഐ അബ്ദുൾ കരീം, എസ്.ഐ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. റഹീം നൽകിയ പാനീയം കുടിച്ചതോടെയാണ് റിനിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതും തുടർന്ന് മരണം സംഭവിച്ചതും. ഭർത്താവുമായി വിവാഹമോചന നടപടികൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുവതി ഗർഭിണിയാകുന്നത്. റഹീം നൽകിയ പാനീയം കുടിച്ചതോടെയാണ് റിനി അവശയായതും തുടർന്ന് മരിച്ചതെന്നുമാണ് ബന്ധുക്കളുടെ…
Read More » -
Kerala
നടിയുടെ മോർഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: ചലച്ചിത്ര-സീരിയൽ നടിയുടെ മോർഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഡൽഹി സാഗർപൂർ സ്വദേശി ഭാഗ്യരാജ് (22) നെയാണ് പ്രത്യേക സംഘം ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്. നേരത്തെ ഇൗകേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കെറ അറസ്റ്റ് ചെയ്തിരുന്നു. എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നിർദ്ദേശാനുസരണം സിറ്റി െപാലീസ് കമീഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രൂപവൽകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുട്ടാക്കി അതുവഴിയാണ് ഇവർ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
Read More » -
NEWS
ചീറ്റിപ്പോയ കോൺഗ്രസ്സിന്റെ ‘മൂന്ന് തെരുവ് നാടകങ്ങൾ’
അടുത്ത കാലത്ത് നടന്ന മൂന്ന് ‘സമരനാടകങ്ങ’ളിലൂടെ കോൺഗ്രസിൻ്റെ കപടമുഖം വെളിപ്പെട്ടു. രമ്യാ ഹരിദാസ് എം.പിയും സംഘവും പ്രോട്ടോകോൾ ലംഘിച്ച് ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച സംഭവം ചോദ്യം ചെയ്ത ഒരു പാവം പയ്യൻ്റെ പേരിൽ പീഡനശ്രമം ആരോപിച്ചു. സിനിമാ താരം ജോജുവിന്റെ കാർ തല്ലിതകർന്നിട്ട്, അയാൾ മഹിളാ കോൺഗ്രസ്സ് പ്രവർത്തകരെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചു. മൊഫിയ പർവീൺ കേസിൽ ഭർത്താവ് മുഹമ്മദ് സുഹൈലിനെ രക്ഷിക്കാൻ ശ്രമിച്ച കോൺഗ്രസുകാരനെ ഇരുട്ടിവെളുക്കും മുമ്പേ സി.പി.എം കാരനാക്കി… വ്യാജ വാർത്തകളും നുണപ്രചാരണങ്ങളുമായി അരങ്ങ് തകർക്കുകയാണ് നമ്മുടെ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളും മുൻനിര മാധ്യമങ്ങളും. ഈ അടുത്തു നടന്ന മൂന്ന് ‘സമരനാടകങ്ങൾ’ നോക്കാം. ഖദർ വസ്ത്രങ്ങൾ ധരിക്കുകയും, ഖദറിന്റേതുപോലെ വെള്ള നിറത്തിലുള്ള മനസ്സിനുടമകളും, എന്നും ഗാന്ധി മാർഗ്ഗങ്ങൾ അനുസരിച്ച് ജീവിക്കുന്നതുമായ കോൺഗ്രസ്സ്കാരുടെ ചില ‘സത്യാന്വേഷണ പരീക്ഷണങ്ങ’ളെക്കുറിച്ചാണ് പറയുന്നത്. രമ്യാ ഹരിദാസ് അവതരിപ്പിച്ച ആദ്യ നാടകം: കോൺഗ്രസ്സിലെ വനിതാ എം.പി രമ്യാ ഹരിദാസും ഒരു മുൻ എംഎൽഎയും ഉൾപ്പെട്ട സംഘം…
Read More » -
India
കർണാടകയിൽ എത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിക്ക് ബാധിച്ച കോവിഡ് വൈറസ് ഒമിക്രോൺ? കേന്ദ്രസഹായം തേടി കർണാടക
ബംഗളൂരു: കർണാടകയിൽ എത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിക്ക് ബാധിച്ച കോവിഡ് വൈറസ് വകഭേദം സ്ഥിരീകരിക്കാൻ കഴിയാതെ കർണാടക. ഇതുവരെ രാജ്യത്ത് കാണാത്ത വകഭേദമാണെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ഒമിക്രോൺ വകഭേദമാണോ എന്നതിൽ വ്യക്തത വരുത്തുന്നതിന് വേണ്ടി കർണാടക സര്‍ക്കാര്‍ ഐസിഎംആറിന്റെ സഹായം തേടി. നവംബർ ഒന്നു മുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ 94 പേരെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് രണ്ട് പേർ കോവിഡ് പോസിറ്റീവായത്. ഇതില്‍ ഒരാളെ ബാധിച്ചിരിക്കുന്നത് ഡെല്‍റ്റ വകഭേദമാണെന്ന് കണ്ടത്തി. എന്നാല്‍ ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാണ് മറ്റേയാളെ ബാധിച്ചിരിക്കുന്നത്. ഐസിഎംആറിന്റെ പരിശോധനയ്ക്ക് ശേഷമേ വൈറസ് വകഭേദത്തെക്കുറിച്ച് സ്ഥിരീകരണം നൽകാൻ കഴിയൂവെന്ന് കർണാടക അറിയിച്ചു. 63 കാരനുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരെയും പരിശോധിക്കുമെന്നും നിരീക്ഷണത്തിലാക്കുമെന്നും സർക്കാർ അറിയിച്ചു.
Read More » -
Kerala
ആതുരസേവന മികവിന് ആദരം; ഏഷ്യാനെറ്റ് ന്യൂസിന്റെ ഉദ്യമം അഭിനന്ദനാര്‍ഹമെന്ന് മന്ത്രി പി. രാജീവ്
കൊച്ചി: ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ മികവിനെ ആദരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഉദ്യമം അഭിനന്ദനാര്‍ഹമെന്ന് മന്ത്രി പി രാജീവ്. ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ നഴ്സിംഗ് എക്‌സലന്‍സ് പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിപ്പ, പ്രളയം, കോവിഡ് എന്നീ ഘട്ടങ്ങളിലാണ് നഴ്‌സുമാര്‍ ചെയ്യുന്ന ജോലിയുടെ ബുദ്ധിമുട്ട് നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട എട്ട് നഴ്‌സുമാര്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്തത്. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് പി ഗീത അര്‍ഹയായി. ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനം പരിഗണിച്ചാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ മുഖ്യാതിഥിയായി. കേരളത്തിന്റെ ദൃശ്യ മാധ്യമ രംഗത്തെ ലീഡര്‍ എന്ന നിലയിലുള്ള ഉത്തവാദിത്തമാണ് ഏഷ്യനെറ്റ് ന്യൂസ് ഏറ്റെടുത്തിരിക്കുന്നതെന്ന് പരിപാടിയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. ഈ പുരസ്കാരങ്ങൾ മികച്ച ആശയമാണെന്നും എല്ലാ മാധ്യമങ്ങള്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണെന്നും…
Read More » -
NEWS
സി.ബി.ഐ’ ഇന്ന് തുടങ്ങി, ആരായിരിക്കും സേതുരാമയ്യർക്കൊപ്പം എത്തുന്ന രണ്ട് വനിതാ ഓഫീസർമാർ…?
‘ഒരു സിബിഐ ഡയറി കുറിപ്പ്’ പുറത്തിറങ്ങിയത് 1988ലാണ്. പിന്നാലെ ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ തുടങ്ങിയ സിനിമകളും എത്തി. ഈ ചിത്രങ്ങളെല്ലാം വൻ വിജയയമായിരുന്നു. ആ വിജയം അഞ്ചാംഭാഗത്തിനും ലഭിക്കുമെന്നാണ് പ്രതീക്ഷ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സേതുരാമയ്യര്‍ സി.ബി.ഐയുടെ അഞ്ചാംപതിപ്പ് ഇന്ന് കൊച്ചിയിൽ ഷൂട്ടിംഗ് ആരംഭിച്ചു. മമ്മൂട്ടി- കെ മധു- എസ്.എൻ സ്വമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. രമേഷ് പിഷാരടിയും, ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ തന്നെ സായികുമാര്‍, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നീ പേരുകളും പറഞ്ഞു കേട്ടിരുന്നു. ഇത്തവണ സി.ബി.ഐ ടീമിൽ, സേതുരാമയ്യർക്കൊപ്പം രണ്ട് ലേഡിഓഫീസർമാർ ഉണ്ടാകും എന്നും റിപ്പോർട്ടുണ്ട്. എന്നാൽ അത് ആരൊക്കെ ആകും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഒരാൾ ആശാ ശരത്ത് ആകുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഡിസംബർ 10ന് മെഗാസ്റ്റാർ മമ്മൂട്ടി ലൊക്കേഷനിൽ എത്തും. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്…
Read More »