Month: November 2021
-
Kerala
ഇടുക്കി രണ്ടാം പവർഹൗസിന്റെ പദ്ധതിരേഖ പ്രകാശനം ചെയ്തു
ഇടുക്കി അണക്കെട്ടിലെ രണ്ടാമത്തെ വൈദ്യുതി ഉൽപ്പാദന നിലയം 2028 ൽ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പുമായി കെഎസ്ഇബി. 2,700 കോടിയോളം രൂപ മുതൽ മുടക്കാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തോടെ 800 മെഗാവാട്ടിന്റെ അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. നിലവിലെ വൈദ്യുത നിലയത്തിന് 2026 ൽ 50 വർഷം പൂർത്തിയാകും. ഇടുക്കി സുവർണജൂബിലി വിപുലീകരണ പദ്ധതിയെന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പവർഹൗസിന്റെ പദ്ധതിരേഖ കെഎസ്ഇബി ആസ്ഥാനത്ത് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു.200 മെഗാവാട്ടിന്റെ നാല് ജനറേറ്ററുകൾ ഉള്ള പവർഹൗസാണ് പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 1,580 മെഗാവാട്ട് ഉൽപ്പാദനശേഷിയുമായി രാജ്യത്തെ ഏറ്റവും ശേഷി കൂടിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായി ഇടുക്കി മാറും. മുല്ലപ്പെരിയാർ അടക്കമുള്ള സ്രോതസ്സുകളിൽ നിന്നും ഇടുക്കി അണക്കെട്ടിലേക്ക് അധികജലം വന്നെത്തുന്നതും കെഎസ്ഇബി ദീർഘകാല കരാറുകളിലേർപ്പെട്ട കൽക്കരി വൈദ്യുതി ഉൽപ്പാദന നിലയങ്ങളിൽ തുടർച്ചയായി പ്രതിബന്ധങ്ങൾ ഉണ്ടാകുന്നതും കണക്കിലെടുത്താണ് രണ്ടാമത്തെ വൈദ്യുതി ഉൽപ്പാദന നിലയം ആരംഭിക്കുന്നത്. വൃഷ്ടി പ്രദേശത്തുള്ള 52 ടിഎംസി…
Read More » -
Kerala
വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ
സംസ്ഥാനത്ത് കോവിഡ് രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും ചേർന്നു വാർഡ് തലത്തിൽ ക്യാംപെയിൻ സംഘടിപ്പിക്കും. രണ്ടാം ഡോസ് വാക്സിനേഷൻ എടുക്കാതിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു തീരുമാനം. ഇതു സംബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. തദ്ദേശ സ്ഥാപനതല കോർ ഗ്രൂപ്പ്, ചുമതലയുള്ള മെഡിക്കൽ ഓഫിസറുടെ പങ്കാളിത്തത്തോടെ യോഗം ചേർന്നു രണ്ടാം ഡോസ് വാക്സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. ഇതിന്റ ഭാഗമായി വാക്സിൻ എടുക്കേണ്ടവരുടെ പട്ടിക തയാറാക്കണം. ഓരോ ആശാ വർക്കറും അവരുടെ പ്രദേശത്തു രണ്ടാം ഡോസ് കിട്ടേണ്ടവരുടെ മുൻഗണനാ പട്ടിക തയാറാക്കണം. ഈ പട്ടികയിൽനിന്നു മുൻഗണനാ പട്ടിക തയാറാക്കി ആരോഗ്യ വകുപ്പുമായി ചേർന്നു തദ്ദേശ സ്ഥാപനതലത്തിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കണം. നഗര പ്രദേശങ്ങളിൽ ഒരു വാർഡിന് ഒരു ആശ പ്രവർത്തക മാത്രമേയുള്ളൂവെങ്കിൽ ഇതിനായി റാപ്പിഡ് റെസ്പോൺസ് ടീമിനെ ഉത്തരവാദിത്തമേൽപ്പിക്കണം. തദ്ദേശ സ്ഥാപനതല കോർ ഗ്രൂപ്പ് നിരന്തരം വിലയിരുത്തൽ…
Read More » -
Kerala
സംസ്ഥാനത്ത് ഡിസംബര്‍ 2 വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത
ഇന്ന് മുതല്‍ ഡിസംബര്‍ രണ്ട് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ല. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം.…
Read More » -
India
കോവിഡ് പ്രതിരോധം; രാജ്യത്ത് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി
ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി. ലോകമെമ്പാടും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതിനോടകം തന്നെ 13ലധികം രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കണമെന്നും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More » -
Kerala
വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും; പ്ലസ് വണ്ണിന് 75 അധിക ബാച്ചുകൾ അനുവദിക്കും : മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണമെന്നും വാക്സീൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാർഗരേഖയെന്നും മന്ത്രി പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണം. വാക്സീൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ല.വാക്സീൻ എടുക്കാത്തവർ മൂലം സമൂഹത്തിൽ ഒരു ദുരന്തമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്ലസ് വണ് പ്രവേശന പ്രശ്നം ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഉപരി പഠനത്തിന് അർഹതയുള്ളവർക്ക് സീറ്റുറപ്പാക്കും. 75 അധിക ബാച്ച് അനുവദിക്കും. സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് ബാച്ചുകളാണ് അനുവദിക്കുകയെന്നും മന്ത്രി വ്യക്തമാക്കി
Read More » -
Kerala
തൃശ്ശൂരിൽ 4 വിദ്യാർത്ഥികൾക്ക് കൂടി നോറോവൈറസ്
തൃശ്ശൂർ: 4 വിദ്യാർത്ഥികൾക്ക് കൂടി നോറോവൈറസ് സ്ഥിരീകരിച്ചു. നേരത്തെ നോറോവൈറസ് ബാധയുണ്ടായ സെന്റ് മേരീസ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഇതോടെ തൃശ്ശൂരിലെ ആകെ കേസുകളുടെ എണ്ണം 60 ആയി. വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കോളേജിലെ ക്ലാസുകൾ പൂണമായും ഓൺലൈനിലാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കോളേജിലെ കാന്റീനും ആരോഗ്യവകുപ്പ് ഇടപെട്ട് അടപ്പിച്ചു. രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Read More » -
Lead News
ഡെൽറ്റയേക്കാൾ പരിവർത്തനം നടന്ന വകഭേദം; ഒമിക്രോണിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ കൂടുതല്‍ പരിവര്‍ത്തനം നടന്നത് പുതിയ വകഭേദമായ ഒമിക്രോണിലാണെന്ന് സൂചിപ്പിക്കുന്ന ആദ്യ ചിത്രങ്ങള്‍ പുറത്ത്. റോമിലെ ബാംബിനോ ഗെസു ആശുപത്രിയിലെ ഗവേഷകരാണ് ചിത്രം പുറത്തുവിട്ടത്. ഭൂപടം പോലെ തോന്നിക്കുന്ന ത്രിമാന ചിത്രത്തില്‍, മനുഷ്യകോശവുമായി ഇടപഴകുന്ന പ്രോട്ടീനിന്റെ ഒരു ഭാഗത്ത് ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ പരിവര്‍ത്തനം ഒമിക്രോണ്‍ നടത്തുന്നതായി കാണാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇവ കൂടുതല്‍ അപകടകാരിയാണെന്ന് പറയാനാകില്ലെന്നും മറ്റൊരു വകഭേദമായി മാത്രമെ പറയാനാകൂവെന്നും മറ്റു ഗവേഷണങ്ങളിലൂടെ മാത്രമേ ഈ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന് മനസ്സിലാക്കാനാകൂവെന്നും അവര്‍ വ്യക്തമാക്കി. . ബോട്‌സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളില്‍നിന്ന് ശാസ്ത്രസമൂഹത്തിന് പഠനത്തിനായി ലഭിച്ച വൈറസ് വകഭേദത്തിന്റെ ജനിതക ശ്രേണീകരണത്തില്‍നിന്നാണ് ഈ ചിത്രം നിര്‍മിച്ചെടുത്തതെന്ന് ഗവേഷകര്‍ അറിയിച്ചു.
Read More » -
Kerala
ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോളില്‍ ഉത്തരാഖണ്ഡിനെ തകര്‍ത്ത് കേരളം
കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ജി യില്‍ നടന്ന മത്സരത്തില്‍ ഉത്തരാഖണ്ഡിനെ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. ആദ്യപകുതി അവസാനിക്കാനിരിക്കേ 44-ാം മിനിട്ടില്‍ വിനീതയിലൂടെ കേരളം മത്സരത്തില്‍ ലീഡെടുത്തു. ആദ്യപകുതിയില്‍ കേരളം 1-0 ന് മുന്നില്‍ നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ 52-ാം മിനിട്ടില്‍ ഭഗ്വതി ഉത്തരാഖണ്ഡിനായി സമനില ഗോള്‍ നേടിയതോടെ കളി ആവേശത്തിലായി. കേരളം 75-ാം മിനിട്ടില്‍ മാനസയിലൂടെ മുന്നിലെത്തി. 86-ാം മിനിട്ടില്‍ ഫെമിന കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ വിജയമാണിത്. ഈ വിജയത്തോടെ കേരളം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ കാത്തു.
Read More » -
Kerala
മോഡലുകളുടെ മരണം; സൈജു തങ്കച്ചന്‍ ലഹരിക്ക് അടിമ, പിന്തുടര്‍ന്നത് വാഹനാപകടത്തിന് കാരണം
കൊച്ചി: മുന്‍ മിസ്‌കേരള മോഡലുകളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്റെ മുഖ്യ കാരണം സൈജു തങ്കച്ചന്‍ പിന്തുടര്‍ന്നതാണ് എന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും നിരവധിപ്പേരെ ലഹരി ഉപയോഗത്തിലേക്കു കൊണ്ടുവരുന്നതിന് പ്രേരിപ്പിച്ചിരുന്നതായും വ്യക്തമായി. മാത്രമല്ല ഇയാള്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആളാണ് എന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. സൈജുവിനെതിരെ സ്വമേധയാ കേസ് എടുക്കുന്നതു പരിഗണനയിലുണ്ട്. ഇയാളുടെ അതിക്രമത്തിന് ഇരയായവര്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ പരാതി സ്വീകരിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. സൈജുവിന്റെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കമ്മിഷണര്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്നു കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയയ്ക്കും. സൈജുവിന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഇയാള്‍ നടത്തിയ ചാറ്റുകളുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ഗൗരവമായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചു. നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയതിന്റെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാനാണ് തീരുമാനം.
Read More »