MovieNEWS

‘വാമനന്‍’ പൂജ കഴിഞ്ഞു; ഷൂട്ടിംഗ് നവംബര്‍ 28 ന്

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്’ കൊച്ചിയില്‍ തുടക്കമായി. കടവന്ത്ര കവലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലാണ് പൂജാചടങ്ങുകള്‍ നടന്നത്. സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി സ്വിച്ചോണ്‍ണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സീമാ ജി. നായരാണ് ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്. സോഹന്‍ സീനു ലാല്‍ തിരക്കഥ കൈമാറി.

നവാഗതനായ ഏ.ബി. ബിനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൂവി ഗാങ്ങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി., സമഹ് അലി എന്നിവരാണ്. രഘു വേണുഗോപാല്‍, രാജീവ് വാര്യര്‍ എന്നിവരാണ് എക്്‌സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ്.

സൈക്കോത്രില്ലറാണ് ചിത്രം. ഒരു ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഇന്ദ്രന്‍സിനു പുറമേ ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, സീമാ ജി. നായര്‍, സീനു സിദ്ധാര്‍ത്ഥ്, എബി അജി എന്നിവരും ചിത്രത്തിലെ താരനിരയിലുണ്ട്.

സന്തോഷ് വര്‍മ്മയുടേതാണ് ഗാനങ്ങള്‍. സംഗീതം – നിഥിന്‍ ജോര്‍ജ്. അരുണ്‍ ശിവനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് – ബാബുരത്‌നം. കലാസംവിധാനം – നിഥിന്‍ എടപ്പാള്‍. മേക്കപ്പ് – അഖില്‍ ടി. രാജ്. കോസ്റ്റ്യം – സൂര്യാശേഖര്‍.

അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ബിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രജീഷ് പ്രഭാസന്‍. വാര്‍ത്താപ്രചരണം വാഴൂര്‍ജോസ്. നവംബര്‍ ഇരുപത്തിയെട്ടിന് കുട്ടിക്കാനത്ത് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.

Back to top button
error: