
തിരുവനന്തപുരം: ദത്ത് വിഷയത്തിൽ അനുപമക്ക് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ ഫേസ്ബുക്ക് പേജിൽ സി.പി.എം സൈബർ പോരാളികളുടെ ആക്രമണം. സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന് ഇൗ പോസ്റ്റ് േഫാർവേഡ് ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ജനശക്തി എഡിറ്റർ കൂടിയായ ജി. ശക്തിധരൻ എഫ്.ബിയിൽ വ്യക്തമാക്കി.






