KeralaLead NewsNEWS

വ്യാജരേഖ ചമച്ച് ഒരു കോടിയോളം രൂപ തട്ടിയെടുത്തു; സിനിമ നിര്‍മാതാവ് അറസ്റ്റില്‍

പാലാ: വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളില്‍ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. ഏഴാച്ചേരി താമരമുക്ക് കട്ടക്കനടയില്‍ ബിജു ജെ.കട്ടയ്ക്കല്‍ (44) ആണ് വാഗമണ്ണിലെ സ്വന്തം റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റിലായത്.

2009ല്‍ ഏഴാച്ചേരി സഹകരണ ബാങ്കില്‍ നിന്ന് വസ്തു പണയപ്പെടുത്തി വായ്പ എടുത്ത്കുടിശിക കൂടി ചേര്‍ത്ത് 24 ലക്ഷത്തോളം രൂപ ബാധ്യതയായി നിലനില്‍ക്കെ ഇതേ സ്ഥലത്തിന്റെ ആധാരങ്ങളും രേഖകളും വ്യാജമായി ചമച്ച് ജില്ലാ ബാങ്കിന്റെ കൊല്ലപ്പള്ളി ശാഖയില്‍ നിന്ന് വായ്പ എടുത്തതായും പൊലീസ് പറയുന്നു. 2018ല്‍ പുറത്തിറങ്ങിയ സിനിമയുടെ നിര്‍മാതാവായ ഇദ്ദേഹം മറ്റൊരു മലയാള സിനിമയുടെ 2-ാം ഭാഗം നിര്‍മിക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. ഏഴാച്ചേരി ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്റ്റ്.

Signature-ad

അതേസമയം, വിവിധ ബാങ്കുകളെ കബളിപ്പിച്ച സംഭവത്തില്‍ പാലാ, മേലുകാവ് പൊലീസ് സ്റ്റേഷനുകളിലും ബിജുവിനെതിരെ കേസുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: