ആ കുഞ്ഞ് എവിടെ…? മൂന്നുമാസമായി സ്വന്തം കുഞ്ഞിനെ തേടി അലയുകയാണ് ആ മാതാപിതാക്കൾ
വിമാനത്തിൽ കയറിപ്പറ്റാനുള്ള വെപ്രാളത്തിനിടെ ദമ്പതികൾ മതിൽക്കെട്ടിനു മുകളിലൂടെയാണ് കുഞ്ഞിനെ സൈനികർക്ക് കൈമാറിയത്. പ്രധാന കവാടത്തിലെത്തുമ്പോൾ തിരികെ വാങ്ങാമെന്നാണ് കരുതിയത്. പക്ഷേ മൂന്ന് മാസത്തിനിപ്പുറവും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ഇല്ല
മൂന്നുമാസമായി തങ്ങളുടെ കുഞ്ഞിനെ തേടി അലയുകയാണ് ആ മാതാപിതാക്കൾ. താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിലുണ്ടാ കൂട്ടപലായനത്തിനിടയിൽ കാബൂൾ വിമാനത്താവളം വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സൈനികന് കുഞ്ഞിനെ കൈമാറുകയായിരുന്നു. ഓഗസ്റ്റ് 19ന് കാബൂൾ വിമാനത്താവളത്തിലെ തിരക്കിനിടെയാണ് മിർസാ അലിയും ഭാര്യ സുരയ്യയും തങ്ങളുടെ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞ് സൊഹൈലിനെ മതിലിനു മുകളിലൂടെ അമേരിക്കൻ സൈനികന് കൈമാറിയത്.
വിമാനത്തിൽ കയറിപ്പറ്റാനുള്ള വെപ്രാളത്തിനിടെയാണ് ദമ്പതികൾ കുഞ്ഞിനെ മതിൽക്കെട്ടിനു മുകളിലൂടെ സൈനികർക്ക് കൈമാറിയത്. പ്രധാന കവാടത്തിലെത്തുമ്പോൾ തിരികെ വാങ്ങാമെന്നാണ് കരുതിയത്. എന്നാൽ മൂന്ന് മാസത്തിനിപ്പുറവും കുട്ടിയെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വലയുകയാണ് അതിന്റെ മാതാപിതാക്കൾ.
അമേരിക്കൻ എംബസിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു മിർസ. വിമാനത്താവളത്തിലുണ്ടായിരുന്ന സൈനികരുമായി ചേർന്ന് മുഴുവൻ സ്ഥലത്തും പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇപ്പോൾ അമേരിക്കയിലാണ് മിർസയും ഭാര്യയും ഉള്ളത്.