KeralaLead NewsNEWS

സ്വകാര്യബസ് നിയന്ത്രണംവിട്ട് അഴുക്കു ചാലിലേക്ക് ചെരിഞ്ഞു; ആളപായമില്ല

മലപ്പുറം: സ്വകാര്യബസ് നിയന്ത്രണംവിട്ട് അഴുക്കു ചാലിലേക്ക് ചെരിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ പട്ടാമ്പിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കു പോകുന്ന ബസ്സാണ് വിളയൂര്‍ യു പി സ്‌ക്കൂളിന് മുന്നില്‍ വച്ച് അപകടത്തില്‍പ്പെട്ടത്.

അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും അഴുക്കുചാലിലേക്ക് പാഞ്ഞിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരുവശത്തെ ടയര്‍ അഴുക്ക് ചാലില്‍ കുടുങ്ങി ബസ് ചെരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: