NEWS

ലാല്‍ ജൂനിയറും ടൊവിനോയും ഒന്നിക്കുന്നു; ഡ്രൈവിങ് ലൈസന്‍സിന് ശേഷമുള്ള സംവിധായകന്റെ ബിഗ് ബഡ്ജറ്റ് ചിത്രം

ഡ്രൈവിങ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മറ്റൊരു ബിഗ് പ്രൊജക്ടുമായി സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ എത്തുന്നു. ടൈറ്റില്‍ പുറത്ത് വിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ടൊവിനോ തോമസ് നായകനാകും. സൗബിനും പ്രധാന കഥാപാത്രത്തെ അവതിപ്പിക്കുന്നു. ചിത്രത്തിന് തിരക്കഥയെഴുതുന്നത് സുവിന്‍ സോമശേഖരനാണ്. ‘സ്റ്റാര്‍’ എന്ന ചിത്രത്തിനു ശേഷം സുവിന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.

ആല്‍ബി ഛായാഗ്രഹണവും യക്ഷന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം അച്ഛന്‍ ലാലുമായി ചേര്‍ന്ന് സുനാമി എന്ന ചിത്രവും ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്തിരുന്നു.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യ്ത മിന്നല്‍ മുരളിയാണ് ടൊവിനോ തോമസിന്റെ റീലിസിനൊരുങ്ങുന്ന ചിത്രം. ഡിസംബര്‍ 24 ന് നെറ്റ്ഫ്‌ലിക്സിലൂടെ റീലിസ് ചെയ്യും.

Back to top button
error: