NEWS

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 439 അ​മേ​രി​ക്ക​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്ന് പെ​ന്‍റ​ഗ​ണ്‍

 

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഇ​പ്പോ​ഴും 439 അ​മേ​രി​ക്ക​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്ന് പെ​ന്‍റ​ഗ​ണ്‍. ഇ​വ​രി​ൽ 363 പേ​രു​മാ​യി അ​മേ​രി​ക്ക സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും സെ​ന​റ്റ് ഹി​യ​റിം​ഗി​നി​ടെ പെ​ന്‍റ​ഗ​ണ്‍ പ​റ​ഞ്ഞു.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ 363 അ​മേ​രി​ക്ക​ക്കാ​രി​ൽ 243 പേ​ർ രാ​ജ്യം വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. 176 പേ​ർ മാ​ത്ര​മാ​ണ് അ​ഫ്ഗാ​ൻ വി​ടാ​ൻ ത​യാ​റു​ള്ള​തെ​ന്നും യു​എ​സ് പ്ര​തി​രോ​ധ അ​ണ്ട​ർ സെ​ക്ര​ട്ട​റി കോ​ളി​ൻ കാ​ഹു​ലി​നെ ഉ​ദ്ധ​രി​ച്ച് ഖാ​മ പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ആ​യി​ര​ക്ക​ണ​ക്കി​ന് പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ച്ച​ശേ​ഷം ഓ​ഗ​സ്റ്റ് 31 ന് ​യു​എ​സ് സൈ​ന്യം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് പി​ൻ​മാ​റി​യി​രു​ന്നു.

Back to top button
error: