Month: February 2021
-
Lead News
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് എതിരെ കേസ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് എതിരെ പോലീസ് കേസ്. തളിപ്പറമ്പ് പോലീസാണ് കേസെടുത്തത്. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ്. 26 യു ഡി എഫ് നേതാക്കൾക്കെതിരെ ആണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ രാത്രിയിൽ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ആയിരുന്നു കണ്ണൂർ ജില്ലയിലെ സമാപന പരിപാടി. കോവിഡ് മാനദണ്ഡം ലംഘിച്ചാണ് ചെന്നിത്തലയുടെ ജാഥ എന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾ പ്രതികരിച്ചിരുന്നു. ജാഥ തിരുവനന്തപുരത്തെത്തുമ്പോൾ ഓരോ സ്വീകരണ സ്ഥലവും റെഡ് സോൺ ആകുമെന്ന് മന്ത്രി എ കെ ബാലൻ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്റെ ശൈലിക്ക് എതിരെയും എ കെ ബാലൻ രംഗത്തുവന്നു.
Read More » -
Lead News
എൻസിപി എൽഡിഎഫിൽ തന്നെ, തീരുമാനം യെച്ചൂരി- പവാർ കൂടിക്കാഴ്ചയിൽ
എൻസിപി മുന്നണി മാറേണ്ട എന്നും എൽഡിഎഫിൽ തന്നെ തുടരണമെന്നും തീരുമാനം. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അല്പസമയത്തിനകം ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. പാലാ സീറ്റ് മുൻനിർത്തിയുള്ള തർക്കത്തിൽ തീരുമാനമുണ്ടാക്കാനായി ശരത് പവാറും കേരള നേതാക്കളും തമ്മിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയാണ്. പാലാ വിട്ടു കൊടുക്കേണ്ടതില്ല എന്നാണ് മാണി സി കാപ്പൻ നിലപാടെടുത്തത്. എന്നാൽ എൽഡിഎഫിന് തുടർ ഭരണ സാധ്യത നിലനിൽക്കുന്നതിനാൽ മുന്നണിയിൽ തന്നെ തുടരണമെന്നാണ് എ കെ ശശീന്ദ്രന്റെ നിലപാട്. എൻസിപി പിളരുന്നുവെന്ന വാർത്തകൾക്കിടെയാണ് ശരത് പവാറുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. എൽഡിഎഫിൽ തന്നെ എൻസിപി തുടരാൻ തീരുമാനിച്ചെങ്കിലും പാലാ സീറ്റ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
Read More » -
Lead News
സോബിയുടെ ലക്ഷ്യം പകവീട്ടല്‍; പറഞ്ഞത് മുഴുവന്‍ കളളം
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് ആസൂത്രിതമായ കൊലപാതകം ആണെന്ന് ആവര്‍ത്തിച്ച് ആദ്യം മുതല്‍ തന്നെ രംഗത്തുണ്ടായിരുന്ന ആളാണ് കലാഭവനിലെ മുന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് സോബി ജോര്‍ജ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്നും കലാഭവന്‍ സോബി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ കളളമൊഴി നല്‍കിയതിന് സോബിക്കെതിരെ സിബിഐ കേസെടുക്കാന്‍ ഒരുങ്ങുകയാണ്. വ്യക്തിവിരോധം തീര്‍ക്കുന്നതിനും ശ്രദ്ധിക്കപ്പെടുന്നതിനുമാണ് സോബി ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നാണ് നിഗമനം. സോബിയുടെ മൊഴിയില്‍ പറയുന്ന കോതമംഗലം സ്വദേശി ഇവരുടെ മുന്‍ഭാര്യയായിരുന്നു. എന്നാല്‍ ഇവരുമായി വേര്‍പിരിഞ്ഞ സോബി ഇതിലുളള വ്യക്തിവിരോധം തീര്‍ക്കാനാണ് ഈ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. കേസ് ഒതുക്കാനായി ഒരു സംഘം ആളുകള്‍ 100 കിലോ സ്വര്‍ണം തനിക്ക് വാഗ്ദാനം ചെയ്‌തെന്നുമാണ് സോബി പറയുന്നത്. അതേസമയം, കോതമംഗലം സ്വദേശിനി അയച്ചിട്ട് ഒരു സംഘം വീട്ടില്‍ വന്ന് ഭീഷണിപെടുത്തിയെന്നും അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും സോബി പറഞ്ഞെങ്കിലും ഇവയൊന്നും തന്നെ സോബിക്ക് ഹാജരാക്കാനായില്ല. തുടര്‍ന്ന് നടത്തിയ പോളിഗ്രാഫ് പരിശോധനയില്‍ നിന്നും സോബി പറഞ്ഞതെല്ലാം…
Read More » -
LIFE
”ഒരിടത്ത് ഒരിടത്തു”മായി ”ഒതളങ്ങ തുരുത്ത്” ടീം
കോവിഡ് കാലത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ മിനി വെബ് സീരീസ് ആയിരുന്നു ഒതളങ്ങ തുരുത്ത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഒരു നാട്ടിലേക്ക് ഇറങ്ങുകയും അവിടുത്തെ കാഴ്ചകൾ ഏറ്റവും രസകരമായി അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഒതളങ്ങ തുരുത്തിന്റെ പ്രത്യേകത. കഥാപാത്രങ്ങളുടെ സ്വാഭാവിക അഭിനയം കൊണ്ട് തന്നെയാണ് ഒതളങ്ങാ തുരുത്ത് വ്യത്യസ്തം ആവുന്നത്. ഒതളങ്ങ തുരുത്തിന്റെ ഓരോ എപ്പിസോഡും മില്യൻ കാഴ്ചക്കാരുമായി യൂട്യൂബിൽ മുന്നേറുകയാണ്. പുതിയ എപ്പിസോഡ് റിലീസ് ചെയ്ത് മണിക്കൂറുകൾ കൊണ്ടു തന്നെ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താൻ ഇവർക്ക് സാധിക്കുന്നുണ്ട്. ഒതളങ്ങ തുരുത്തിലെ താരങ്ങളെ അണിനിരത്തി കൊണ്ട് പുതിയ ഒരു വെബ് സീരിസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ”ഒരിടത്ത് ഒരിടത്ത്” എന്നു പേരിട്ടിരിക്കുന്ന പുതിയ വെബ്സീരീസ് സംവിധാനം ചെയ്യുന്നത് സച്ചിൻ രാജാണ്. ഒതളങ്ങ തുരുത്തിന്റെ ഛായാഗ്രാഹകനായ കിരൺ തന്നെയാണ് പുതിയ വെബ്സീരിസിന് വേണ്ടിയും ക്യാമറ പ്രവർത്തിപ്പിക്കുന്നത്. അരുണ്‍ ബി ഐവര്‍ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഒരിടത്ത് ഒരിടത്തിന്റെ ആദ്യ…
Read More » -
Lead News
കൊച്ചിയിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ സജീവം: തൃക്കാക്കര സ്വദേശി നജീബ് അറസ്റ്റിൽ
കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തി. പരിശോധനയില്‍ കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര സ്വദേശി നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു നിന്നും വരുന്ന ടെലിഫോള്‍ കോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുയാണ് ചെയ്യുന്നത്. നഗരത്തില്‍ സമാന്തര എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ടെലികോം വകുപ്പ് നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന. തൃക്കാക്കരയ്ക്ക് സമീപം ജഡ്ജി മുക്കിലെ വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഒരു ഫ്ളാറ്റിലും പ്രവർത്തിച്ചിരുന്ന ടെലിഫോണ്‍ എക്സ്ചേഞ്ചുകളാണ് പോലീസ് കണ്ടെത്തിയത്. തൃക്കാക്കരയില്‍ നിന്നും ഒരു കംപ്യൂട്ടറും രണ്ടു മോഡവും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു. തൃക്കാക്കര സ്വദേശി നജീബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ആണ് ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. തൊടുപുഴ വണ്ണപ്പുറം സ്വദേശി റസാഖ് മുഹമ്മദ് ആണ് ഇവിടെ സ്ഥാപനം നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്‌ട്, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കൊച്ചിയിലെ ഫ്ലാറ്റില്‍…
Read More » -
LIFE
”മാധവി”യുമായി രഞ്ജിത്ത്
മലയാളത്തിലെ ഏറ്റവും താരമൂല്യം ഏറിയ തിരക്കഥാകൃത്താണ് രഞ്ജിത്ത്. തിരക്കഥയെഴുതിയ മിക്ക സിനിമകളും സൂപ്പർഹിറ്റുകൾ ആക്കിമാറ്റിയ രചയിതാവ്. രാവണപ്രഭു എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തില്‍ നിന്നും സംവിധായകനിലേക്കുള്ള പരിവേഷം ആദ്യമായി രഞ്ജിത്തില്‍ ഉണ്ടാവുന്നത്. തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയതോടെ സംവിധായക കുപ്പായം വീണ്ടും വീണ്ടും രഞ്ജിത് അണിയുകയായിരുന്നു. പിന്നീട് രഞ്ജിത്തിന്റെ തൂലികയിൽ നിന്നും മികച്ച ഒരുപാട് സൃഷ്ടികൾ പിറന്നിട്ടുണ്ട്. രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനി കഴിഞ്ഞവർഷം നിർമ്മിച്ച അയ്യപ്പനും കോശിയും എന്ന ചിത്രവും വലിയ സാമ്പത്തിക വിജയവും നിരൂപക പ്രീതിയും സമ്പാദിച്ചിരുന്നു. ഇപ്പോഴിതാ രഞ്ജിത്ത് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. നമിതാ പ്രമോദിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര് മാധവി എന്നാണ്. ചിത്രത്തെ പറ്റിയുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Read More » -
NEWS
“ഗ്രേറ്റ് ഇന്ത്യൻ കൊള്ള”, 44 രൂപയ്ക്ക് പെട്രോൾ കിട്ടുന്ന കണക്കുമായി ശശിതരൂർ
രാജ്യത്ത് ഇന്ധന വിലയുടെ പേരിൽ കേന്ദ്രസർക്കാർ കൊള്ള നടത്തുകയാണെന്ന ആരോപണവുമായി കോൺഗ്രസ് എം പി ശശി തരൂർ. ഇന്ധന വില വർധനയിലൂടെ നടക്കുന്ന “ഗ്രേറ്റ് ഇന്ത്യൻ കൊള്ള”യുടെ പട്ടിക പുറത്തു വിട്ടു കൊണ്ടാണ് ശശി തരൂരിന്റെ പ്രതികരണം. യുപിഎ സർക്കാരിന്റെ കാലത്തെ നികുതി ഈടാക്കിയാൽ നിലവിലെ പെട്രോൾ വില വെറും 44 രൂപ മാത്രമായി കുറയുമായിരുന്നു എന്ന് ശശി തരൂർ ചൂണ്ടിക്കാണിക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ മോഡി സർക്കാർ തയ്യാറായാൽ പെട്രോൾ വില 37 രൂപയായി കുറയുമെന്നും ശശി തരൂർ വിശദീകരിക്കുന്നു. ഏഴു വർഷത്തിനുള്ളിൽ ക്രൂഡോയിൽ വില അമ്പത്തിരണ്ട് ശതമാനം കുറഞ്ഞു. 2014 ൽ പെട്രോളിന്റെ അടിസ്ഥാന വിലയുടെ 50 ശതമാനമായിരുന്നു നികുതി. എന്നാൽ 2021 ഫെബ്രുവരിയോടെ നികുതി 200 ശതമാനമാക്കി ഉയർത്തി എന്ന് ശശി തരൂർ വ്യക്തമാക്കി. 2014ൽ രാജ്യാന്തര വിപണിയിൽ ബാരലിന് 108 ഡോളറായിരുന്നു വില.അന്ന് പെട്രോളിന് അടിസ്ഥാന വിലയായി കണക്കാക്കിയിരിക്കുന്നത് 48 രൂപ. നികുതി 24…
Read More » -
Lead News
എം ശിവശങ്കറിന് ജാമ്യം, ഇന്നോ നാളെയോ പുറത്തിറങ്ങും
ഡോളർ കടത്തു കേസിൽ എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു. ഇതോടെ എം ശിവശങ്കറിന് ജയിൽ മോചിതൻ ആകാൻ ആകും.ജാമ്യം അനുവദിച്ചത് എസിജെഎം കോടതി. കസ്റ്റംസ് ജാമ്യ അപേക്ഷയെ എതിർത്തില്ല. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും എം ശിവശങ്കറിന് ജാമ്യം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കഴിഞ്ഞത് 98 ദിവസം. എം ശിവശങ്കർ ഇന്നോ നാളെയോ പുറത്തിറങ്ങും. രണ്ട് ലക്ഷം രൂപയുടെ ബോണ്ട്,രണ്ട് ആൾ ജാമ്യം,പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്.
Read More » -
Lead News
കർഷക സമരം ചർച്ച ചെയ്യാൻ 15 മണിക്കൂർ, കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ മൂന്ന് എംപിമാർക്ക് സസ്പെൻഷൻ
രാജ്യസഭയിൽ മൂന്ന് ആം ആദ്മി പാർട്ടി എംപിമാരെ ഉപരാഷ്ട്രപതിയെ വെങ്കയ്യനായിഡു സസ്പെൻഡ് ചെയ്തു. നടുത്തളത്തിൽ നിന്ന് മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. ഒരു ദിവസത്തേക്കാണ് സസ്പെൻഷൻ. രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ച തുടരുകയാണ്. നന്ദിപ്രമേയ ചർച്ചയുമായി സഹകരിക്കുന്ന പ്രതിപക്ഷത്തിന് കാർഷിക വിഷയങ്ങൾ ഉന്നയിക്കാൻ സമയം നൽകും. 15 മണിക്കൂർ ഇതിനായി അനുവദിച്ചു. രണ്ടു ദിവസത്തേക്ക് ചോദ്യോത്തരവേള ഒഴിവാക്കിയിരിക്കുകയാണ്. 16 പ്രതിപക്ഷ പാർട്ടികൾ കർഷക സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇതിന് വഴങ്ങുകയായിരുന്നു. ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.
Read More » -
LIFE
ഡോക്ടർ മാർച്ച് 26 ന് എത്തുന്നു
ശിവ കാർത്തികേയനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ഡോക്ടർ എന്ന ചിത്രം മാർച്ച് 26 ആം തീയതി തിയേറ്ററുകളിലെത്തുന്നു. അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ ഇപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ചിത്രം പൂർത്തിയാക്കി പ്രദർശനത്തിന് ഒരുങ്ങുവേയാണ് കൊറോണ വൈറസ് ഇന്ത്യയിലെത്തിയത്. ഇതോടെ തീയറ്റർ പ്രദർശനങ്ങൾ പ്രതിസന്ധിയിൽ ആവുകയും ചെയ്തപ്പോഴാണ് ഡോക്ടർ അടക്കമുള്ള ചിത്രങ്ങളുടെ പ്രദർശനം നീട്ടി വെക്കേണ്ടി വന്നത്. ചിത്രത്തിൽ പ്രിയങ്ക മോഹനാണ് ശിവകാർത്തികേയന്റെ നായികയായി എത്തുന്നത്. നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി കൊലമാവ് കോകില എന്ന ചിത്രം സംവിധാനം ചെയ്ത നെൽസൺ ആദ്യമായി ശിവകാർത്തികേയനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഡോക്ടർ. ഹാസ്യത്തിന് പ്രാധാന്യം നൽകുകയും എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും ഡോക്ടർ എന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ദളപതി വിജയിയെ നായകനാക്കി അടുത്ത ചിത്രം ഒരുക്കുന്ന നെൽസൺ ദിലീപ്കുമാർ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നെല്‍സൺ ദിലീപ്…
Read More »