Lead NewsNEWS

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് എതിരെ കേസ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് എതിരെ പോലീസ് കേസ്. തളിപ്പറമ്പ് പോലീസാണ് കേസെടുത്തത്. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ്.

26 യു ഡി എഫ് നേതാക്കൾക്കെതിരെ ആണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ രാത്രിയിൽ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ആയിരുന്നു കണ്ണൂർ ജില്ലയിലെ സമാപന പരിപാടി.

Signature-ad

കോവിഡ് മാനദണ്ഡം ലംഘിച്ചാണ് ചെന്നിത്തലയുടെ ജാഥ എന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾ പ്രതികരിച്ചിരുന്നു. ജാഥ തിരുവനന്തപുരത്തെത്തുമ്പോൾ ഓരോ സ്വീകരണ സ്ഥലവും റെഡ് സോൺ ആകുമെന്ന് മന്ത്രി എ കെ ബാലൻ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്റെ ശൈലിക്ക് എതിരെയും എ കെ ബാലൻ രംഗത്തുവന്നു.

Back to top button
error: