
കോവിഡ് കാലത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ മിനി വെബ് സീരീസ് ആയിരുന്നു ഒതളങ്ങ തുരുത്ത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഒരു നാട്ടിലേക്ക് ഇറങ്ങുകയും അവിടുത്തെ കാഴ്ചകൾ ഏറ്റവും രസകരമായി അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഒതളങ്ങ തുരുത്തിന്റെ പ്രത്യേകത.
കഥാപാത്രങ്ങളുടെ സ്വാഭാവിക അഭിനയം കൊണ്ട് തന്നെയാണ് ഒതളങ്ങാ തുരുത്ത് വ്യത്യസ്തം ആവുന്നത്. ഒതളങ്ങ തുരുത്തിന്റെ ഓരോ എപ്പിസോഡും മില്യൻ കാഴ്ചക്കാരുമായി യൂട്യൂബിൽ മുന്നേറുകയാണ്. പുതിയ എപ്പിസോഡ് റിലീസ് ചെയ്ത് മണിക്കൂറുകൾ കൊണ്ടു തന്നെ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താൻ ഇവർക്ക് സാധിക്കുന്നുണ്ട്.
ഒതളങ്ങ തുരുത്തിലെ താരങ്ങളെ അണിനിരത്തി കൊണ്ട് പുതിയ ഒരു വെബ് സീരിസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ”ഒരിടത്ത് ഒരിടത്ത്” എന്നു പേരിട്ടിരിക്കുന്ന പുതിയ വെബ്സീരീസ് സംവിധാനം ചെയ്യുന്നത് സച്ചിൻ രാജാണ്. ഒതളങ്ങ തുരുത്തിന്റെ ഛായാഗ്രാഹകനായ കിരൺ തന്നെയാണ് പുതിയ വെബ്സീരിസിന് വേണ്ടിയും ക്യാമറ പ്രവർത്തിപ്പിക്കുന്നത്. അരുണ്‍ ബി ഐവര്‍ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഒരിടത്ത് ഒരിടത്തിന്റെ ആദ്യ എപ്പിസോഡ് RUN OUT IN ഉടൻ പ്രദർശനത്തിനെത്തും.