എൻസിപി മുന്നണി മാറേണ്ട എന്നും എൽഡിഎഫിൽ തന്നെ തുടരണമെന്നും തീരുമാനം. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അല്പസമയത്തിനകം ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
പാലാ സീറ്റ് മുൻനിർത്തിയുള്ള തർക്കത്തിൽ തീരുമാനമുണ്ടാക്കാനായി ശരത് പവാറും കേരള നേതാക്കളും തമ്മിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയാണ്. പാലാ വിട്ടു കൊടുക്കേണ്ടതില്ല എന്നാണ് മാണി സി കാപ്പൻ നിലപാടെടുത്തത്.
എന്നാൽ എൽഡിഎഫിന് തുടർ ഭരണ സാധ്യത നിലനിൽക്കുന്നതിനാൽ മുന്നണിയിൽ തന്നെ തുടരണമെന്നാണ് എ കെ ശശീന്ദ്രന്റെ നിലപാട്. എൻസിപി പിളരുന്നുവെന്ന വാർത്തകൾക്കിടെയാണ് ശരത് പവാറുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.
എൽഡിഎഫിൽ തന്നെ എൻസിപി തുടരാൻ തീരുമാനിച്ചെങ്കിലും പാലാ സീറ്റ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.