Month: February 2021

  • LIFE

    ” ഗഗനചാരി ” കൊച്ചിയില്‍

    അജു വര്‍ഗ്ഗീസ്,ഗോകുല്‍ സുരേഷ്,കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ” ഗഗനചാരി ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാക്കുളം മിര്‍കി സ്റ്റുഡിയോവില്‍ വെച്ചു നടന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു.സുര്‍ജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.അരുണ്‍ ചന്ദു,ശിവ സായ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-പ്രശാന്ത് പിള്ള,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
  • LIFE

    ”ജഗമേ തന്തിറം” തീയേറ്ററിൽ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു: ധനുഷ്

    തമിഴ് സിനിമയെ ലോകസിനിമയിൽ അടയാളപ്പെടുത്തിയ താരമാണ് ധനുഷ്. താരത്തിന്റെ പ്രകടനത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയും നിരൂപകപ്രശംസയും നേടാൻ സാധിച്ചിട്ടുണ്ട്. ധനുഷിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിരുന്നു. ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ എന്ന ചിത്രം 100 കോടി രൂപയോളം ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയിരുന്നു. രജനീകാന്തിനെ നായകനാക്കി പേട്ട എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ഒരുക്കിയ കാർത്തിക് സുബ്ബരാജ് ധനുഷിനൊപ്പം ചേരുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. അണിയറയിലും അരങ്ങിലും മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുന്നവര്‍ ഒരുമിക്കുമ്പോൾ ലഭിക്കുക ബ്ലോക്ക് ബസ്റ്ററില്‍ കുറഞ്ഞതൊന്നും ആയിരിക്കില്ല എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മോഷൻ പോസ്റ്ററിനും ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ചിത്രം എപ്പോൾ തിയേറ്ററിൽ എത്തുമെന്ന പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെയും ആരാധകരുടെയും കാത്തിരിപ്പിന് മങ്ങലേൽപ്പിച്ചു കൊണ്ടാണ് ജഗമേ തന്ത്രം എന്ന ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പ്രദർശനത്തിനെത്തുക എന്ന്…

    Read More »
  • Lead News

    കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് ഗ്രേറ്റ തുന്‍ബര്‍ഗ്‌

    കാലാവസ്ഥ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന പതിനാറ് വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗിനെ ആരും തന്നെ മറന്നുകാണില്ല. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. മാത്രമല്ല യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ക്ഷണിക്കപ്പെട്ട ഈ മിടുക്കി നടത്തിയ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് ഗ്രേറ്റ. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു ഗ്രേറ്റ തന്റെ ട്വിറ്ററില്‍ കുറിച്ചു. സമരത്തോട് അനുബന്ധിച്ച് കര്‍ഷകരും പോലിസുമായുളള ഏറ്റുമുട്ടലിന്റെ ഭാഗമായി ഡല്‍ഹി നഗരത്തില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് സേവനം താതാകാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ കൊടുത്ത വാര്‍ത്ത ട്വീറ്റ് ചെയ്താണ് ഗ്രേറ്റയുടെ പ്രതികരണം. ഗ്രേറ്റയുടെ ട്വീറ്റിന് ധാരാളം പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. We stand in solidarity with the #FarmersProtest in India. https://t.co/tqvR0oHgo0 — Greta Thunberg (@GretaThunberg) February 2,…

    Read More »
  • NEWS

    100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ എല്ലാ ജീവനക്കാര്‍ക്കും മൂന്നു ഷിഫറ്റ്

    100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് മൂന്നു ഷിഫറ്റ് എന്ന വീരകുമാര്‍ കമ്മറ്റിയുടെയും സ്വകാര്യ ആശുപത്രി വ്യവസായ ബന്ധ സമിതിയുടെയും ശിപാര്‍ശ പരിഗണിച്ച് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. സംസ്ഥാനത്തെ 100-ല്‍ കൂടുതല്‍ കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും മുന്നു ഷിഫ്റ്റ് സമ്പ്രദായം(6/6/12 മണിക്കൂര്‍), ഓവര്‍ടൈം അലവന്‍സിന്(8 മണിക്കൂര്‍/ദിവസം, 48 മണിക്കൂര്‍/ആഴ്ച, 208 മണിക്കൂര്‍/മാസം എന്ന നിലയ്ക്ക് മാസത്തില്‍ 208 മണിക്കൂറില്‍ അധികരിച്ചാല്‍)അര്‍ഹതയുണ്ടെന്നാണ് നിബന്ധന. ഇതോടൊപ്പം ജീവനക്കാര്‍ക്ക് വീടുകളിലെത്താന്‍ ഗതാഗത സൗകര്യമില്ലാത്ത പക്ഷം ആശുപത്രി തലത്തില്‍ റസ്റ്റ് റൂം ലഭ്യമാക്കണമെന്ന വ്യവസ്ഥയും നടപ്പാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

    Read More »
  • LIFE

    ആദിപുരുഷിന്റെ സെറ്റിൽ തീപിടുത്തം: ആളപായമില്ല

    പ്രശസ്ത ചലച്ചിത്ര താരങ്ങളായ പ്രഭാസിനെയും സെയ്ഫ് അലി ഖാനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷിന്റെ സെറ്റിൽ തീപിടുത്തം. ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു ആദിപുരുഷിന്റെ സെറ്റിൽ തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും ആളപായമില്ല എന്നുള്ളതാണ് പുറത്തുവരുന്ന വിവരം. മുംബൈയിലെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. സംഭവം നടക്കുബോള്‍ ചലച്ചിത്ര താരങ്ങളോ മറ്റ് പിന്നണി പ്രവർത്തകരോ സെറ്റില്‍ ഉണ്ടായിരുന്നില്ല എന്നുള്ളത് വലിയ ആളപായവും ഗുരുതര പരിക്കുകളും കുറച്ചിട്ടുണ്ട്. താനാജി എന്ന ചിത്രം സംവിധാനം ചെയ്ത ഓം റൗട്ട് രാമരാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് തന്റെ പുതിയ ചിത്രമായ ആദിപുരുഷ് ഒരുക്കുന്നത്. ത്രീഡി മികവോടെ ഒരുങ്ങുന്ന ആദി പുരുഷ് നിർമ്മിക്കുന്നത് ടീ സീരിസാണ്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നട, തമിഴ് എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ആയിട്ടായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.

    Read More »
  • NEWS

    ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിയും വ്യത്യസ്തരല്ല എന്ന് രമേശ് ചെന്നിത്തല

    ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം. എന്തുകൊണ്ടാണ് ശബരിമലയെ കുറിച്ച് ഇപ്പോൾ ഇരുപാർട്ടികളും ഒന്നും മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു. പരസ്പരധാരണയുടെ ഫലമാണ് ഇതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ചലച്ചിത്ര അവാർഡ് ജേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ അപമാനിച്ചു എന്ന നിലപാടിൽ മാറ്റമില്ല. അവാർഡ് വിതരണത്തെ കുറിച്ച് പ്രതികരിച്ചത് ചലച്ചിത്രതാരങ്ങളുടെ ആവശ്യപ്രകാരം ആണെന്നും മന്ത്രി എകെ ബാലനുള്ള മറുപടിയിൽ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

    Read More »
  • Lead News

    രണ്ട് ടെം മത്സരിച്ചാൽ മാറിനിൽക്കണമെന്ന നിലപാട് സിപിഐഎം കർക്കശമാക്കിയാൽ ആരൊക്കെ മാറി നിൽക്കേണ്ടി വരും ?

    നിയമസഭയിലേക്ക് രണ്ട് ടെം മത്സരിച്ചവരെ പരിഗണിക്കേണ്ട എന്ന സിപിഐഎം തീരുമാനം പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ ഒരു വലിയ നിരയെ തന്നെ മത്സര രംഗത്ത് നിന്ന് മാറ്റി നിർത്തും. നിരവധി മുതിർന്ന നേതാക്കളും എംഎൽഎമാരും മാറി നിൽക്കേണ്ടിവരും. തുടർച്ചയായി നാലുവട്ടം മലമ്പുഴയിൽ നിന്ന് മത്സരിച്ച വിഎസ് അച്യുതാനന്ദൻ അല്ലെങ്കിലും മത്സരരംഗത്ത് ഉണ്ടാകില്ല എന്ന് ഉറപ്പാണ്. ആരോഗ്യപ്രശ്നങ്ങൾ മൂലം സജീവ രാഷ്ട്രീയരംഗത്ത് വിഎസ് ഇപ്പോൾ ഇല്ല. മന്ത്രിമാരിൽ കെ ബാലൻ, ജി സുധാകരൻ, ടി എം തോമസ് ഐസക്, ഇ പി ജയരാജൻ, സി രവീന്ദ്രനാഥ് എന്നിവർ രണ്ട് ടെം പൂർത്തിയാക്കിയവരാണ്. ആറ്റിങ്ങലിൽ ബി സത്യൻ,കൊട്ടാരക്കരയിൽ ഐഷ പോറ്റി, ചാലക്കുടിയിൽ ബി ഡി ദേവസി, ബാലുശ്ശേരിയിൽ പുരുഷൻ കടലുണ്ടി, പയ്യന്നൂരിൽ സി കൃഷ്ണൻ,കൊയിലാണ്ടിയിൽ കെ ദാസൻ, കല്യാശ്ശേരിയിൽ ടി വി രാജേഷ്, തളിപ്പറമ്പിൽ ജയിംസ്മാത്യു,ഉദുമയിൽ കെ കുഞ്ഞിരാമൻ എന്നിവരും രണ്ട് ടെം പൂർത്തിയാക്കിയവർ ആണ്. റാന്നിയിൽ രാജു എബ്രഹാം, ദേവികുളത്ത് എസ് രാജേന്ദ്രൻ, ഗുരുവായൂരിൽ…

    Read More »
  • Lead News

    കുഞ്ഞാലിക്കുട്ടി ഇന്നോ നാളെയോ രാജിവെക്കും, നിയമസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നു

    പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കും. ഇതിന്റെ ഭാഗമായി ഇന്നോ നാളെയോ ലോക്സഭാംഗത്വം രാജിവെക്കും. ഇപ്പോൾ രാജിവെച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരുമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. ഡൽഹിയിൽ നിന്ന് ചൊവ്വാഴ്ച പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി. കഴിഞ്ഞ മാസം ചേർന്ന മുസ്ലിം ലീഗ് നേതൃയോഗം ആണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നിയോഗിച്ചത്. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനമൊഴിയും എന്ന് ലീഗ് നേതാവ് കെ പി എ മജീദ് യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനെതിരെ സിപിഎമ്മും ബിജെപിയും രംഗത്തുവന്നിരുന്നു. ഇതോടെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കില്ല എന്ന് സൂചനകളുണ്ടായിരുന്നു.

    Read More »
  • Lead News

    ബാലഭാസ്കർ കേസിൽ പുലിവാലു പിടിച്ചത് കലാഭവൻ സോബി

    വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകട മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കിയ സിബിഐ കള്ളമൊഴി പറഞ്ഞ കലാഭവൻ സോബിക്കെതിരെ കേസെടുക്കും. ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുമ്പോൾ വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അർജുനെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് സിബിഐ പ്രതിയാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയതിനാണ് കൊച്ചിൻ കലാഭവനിലെ മുൻ സൗണ്ട് റെക്കോർഡിസ്റ്റ് സോബി ജോർജിനെതിരെ കേസ് എടുക്കുന്നത്. വഞ്ചന മനുഷ്യകടത്ത് അടക്കം ഇരുപതിലേറെ കേസുകളിലെ പ്രതിയാണ് സോബി. ഒരു കേസിൽ അറസ്റ്റ് ഒഴിവാക്കാൻ രക്ഷപ്പെടുമ്പോൾ ആണ് അപകടസ്ഥലത്ത് ഇയാൾ എത്തിയതെന്നും സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നു. ബാലഭാസ്കറിന്റെ കുടുംബം ഉന്നയിക്കുന്ന ദുരൂഹതക്ക് തെളിവുകൾ ഇല്ല എന്നും കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. അമിതവേഗതയിൽ വാഹനമോടിച്ചതാണ് അപകടകാരണം. ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ ശരിവെക്കുന്നതാണ് സിബിഐയുടെ കുറ്റപത്രം. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ പ്രതികളായതോടെയാണ് കുടുംബം മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തുന്നത്. എന്നാൽ ബാലഭാസ്കറിനോ ട്രൂപിനോ സ്വർണക്കടത്തുമായി ബന്ധമില്ല എന്ന്…

    Read More »
  • LIFE

    നഗരത്തിൽ നിന്ന് നാടുകടത്തിയ യാചകരുടെ കൂട്ടത്തിൽ ഭർത്താവ്, ഭാര്യ ചെയ്തത് ഇങ്ങനെ

    മധ്യപ്രദേശിലെ ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ യാചകരെ പുറന്തള്ളാൻ തീരുമാനിക്കുന്നു. ഇത് വ്യാപകമായ എതിർപ്പുകളാണ് ക്ഷണിച്ചുവരുത്തിയത്. എന്നാൽ കാണാതെ പോയ ഭർത്താവിനെ കണ്ടെത്താൻ ഭാര്യയ്ക്ക് തുണയായതും ഈ പ്രവർത്തി തന്നെ. നാടുകടത്തലിന്റെ ദൃശ്യങ്ങളിൽ നിന്നാണ് പുഷ്പാ സാൽവി എന്ന സ്ത്രീ ഭർത്താവിനെ തിരിച്ചറിയുന്നത്. വീടില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരുടെ കൂട്ടത്തിൽ അമ്പതുകാരനായ അനിൽ സാൽവിയും ഉണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള അനിൽ സാൽവി കഴിഞ്ഞമാസമാണ് വീടുവിട്ടിറങ്ങിയത്. പുഷ്പ കുറെ അന്വേഷിച്ചെങ്കിലും ഭർത്താവിനെ കണ്ടെത്താനായില്ല. പൊലീസിൽ പരാതി നൽകി കാത്തിരിക്കുമ്പോഴാണ് നാടുകടത്തൽ ദൃശ്യങ്ങൾ പുഷ്പ കാണുന്നത്. തുടർന്ന് കോർപ്പറേഷൻ അധികൃതരുടെ സഹായത്തോടെ പുഷ്പ ഭർത്താവിനെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഭർത്താവിനെ മാനസികാരോഗ്യ വിദഗ്ദ്ധരെ കാണിച്ച് പുഷ്പ ചികിത്സയും നടത്തുന്നുണ്ട്.

    Read More »
Back to top button
error: