LIFETRENDING

ഡോക്ടർ മാർച്ച് 26 ന് എത്തുന്നു

ശിവ കാർത്തികേയനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ഡോക്ടർ എന്ന ചിത്രം മാർച്ച് 26 ആം തീയതി തിയേറ്ററുകളിലെത്തുന്നു.

അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ ഇപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ചിത്രം പൂർത്തിയാക്കി പ്രദർശനത്തിന് ഒരുങ്ങുവേയാണ് കൊറോണ വൈറസ് ഇന്ത്യയിലെത്തിയത്. ഇതോടെ തീയറ്റർ പ്രദർശനങ്ങൾ പ്രതിസന്ധിയിൽ ആവുകയും ചെയ്തപ്പോഴാണ് ഡോക്ടർ അടക്കമുള്ള ചിത്രങ്ങളുടെ പ്രദർശനം നീട്ടി വെക്കേണ്ടി വന്നത്.

ചിത്രത്തിൽ പ്രിയങ്ക മോഹനാണ് ശിവകാർത്തികേയന്റെ നായികയായി എത്തുന്നത്. നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി കൊലമാവ് കോകില എന്ന ചിത്രം സംവിധാനം ചെയ്ത നെൽസൺ ആദ്യമായി ശിവകാർത്തികേയനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഡോക്ടർ. ഹാസ്യത്തിന് പ്രാധാന്യം നൽകുകയും എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും ഡോക്ടർ എന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.

ദളപതി വിജയിയെ നായകനാക്കി അടുത്ത ചിത്രം ഒരുക്കുന്ന നെൽസൺ ദിലീപ്കുമാർ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നെല്‍സൺ ദിലീപ് കുമാറും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻതന്നെ ആരംഭിക്കുന്നതാണ്.

Back to top button
error: