Month: February 2021

  • LIFE

    ചിമ്പുവിന്റെ ‘മാനാട്’ ടീസര്‍ പുറത്ത്‌

    നടന്‍ ചിമ്പുവിന്റെ 45ാമത്തെ സിനിമയായ ”മാനാട് ”എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ എന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് കഥാപാത്രത്തെയാണ് ചിമ്പു ‘മാനാടില്‍ അവതരിപ്പിക്കുന്നത്. മാനാടിന്റെ ടീസര്‍ ചിമ്പുവിന്റെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് ജന്മദിന സമ്മാനമായി പുറത്തിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥ് നിര്‍വ്വഹിക്കുന്നു. നവമ്പര്‍ 21ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. മുഖത്ത് രക്തവും നെറ്റിയില്‍ വെടിയുണ്ടമായി പ്രാര്‍ത്ഥന നടത്തുന്ന ചിമ്പുവിന്റെ മുഖമാണ് പോസ്റ്ററില്‍. ‘A Venkat Prabhu Politics’ എന്ന…

    Read More »
  • പെണ്‍ ശബ്ദത്തില്‍ പുതിയ കെണി: കരുതൽ വേണം

    കേരളത്തിൽ സൈബർ ഹണിട്രാപ്പ് കേസുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹണിട്രാപ്പിന്റെ കുടുക്കിൽ വീണവരില്‍ വിദ്യാസമ്പന്നരും സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരുമുണ്ട് എന്നുള്ളതാണ് ഏറ്റവും കൗതുകകരമായ കാര്യം. പലരും ഇതിനു പിന്നിലെ ചതിക്കുഴികൾ അറിയാതെയാണ് ഇത്തരം ബന്ധങ്ങളിലേക്ക് ആദ്യം എത്തിപ്പെടുക. ചെന്ന് ചാടിയത് ഇത്തരമൊരു കേസിലായതിനാൽ പലരും ഇതിനെപ്പറ്റി തുറന്നു പറയാനോ നിയമപരമായി കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോവാനോ ശ്രമിക്കാറില്ല. എന്നാല്‍ ഇപ്പോഴിതാ സൈബർ ഹണിട്രാപ്പിനോട് സമാനമായ സംഭവങ്ങൾ കേരളത്തിന്റെ പലയിടത്തും അരങ്ങേറുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. ഇത്തരത്തിൽ ഹണിട്രാപ്പിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരാണ് സംഭവത്തെക്കുറിച്ച് വിശദീകരിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കൊച്ചിയിലെ യുവ മാധ്യമപ്രവർത്തകനും കോട്ടയം ജില്ലക്കാരനായ ഐടി വിദഗ്ധനുമടക്കം ഇത്തരം തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചെറുപ്പക്കാരന് ഹണിട്രാപ്പിലൂടെ നഷ്ടമായത് ഒരു ലക്ഷം രൂപയിൽ ഏറെയാണ്. സമൂഹമാധ്യമത്തിൽ അപരിചിതയുടെ ഹായ് സന്ദേശം വന്നപ്പോഴേ യുവ മാധ്യമ പ്രവർത്തകന് അപകടം മണത്ത് അറിയാൻ സാധിച്ചു. പതിയെ സൗഹൃദ സംഭാഷണത്തിനു…

    Read More »
  • Lead News

    ശോഭയ്ക്ക് സീറ്റ് നല്‍കി പ്രശ്‌നപരിഹാരത്തിനൊരുങ്ങി കേന്ദ്രം; ലക്ഷ്യം വിജയം

    നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന നേതൃത്വത്തിലെ ബിജെപി ഗ്രൂപ്പ് യുദ്ധം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രം. അതിനായി പല മാര്‍ഗങ്ങളാണ് ബിജെപി സ്വീകരിക്കുന്നത്. ബിജെപി പ്രചരണത്തിനായി കേരളത്തിലെത്തുന്ന അഖിലേന്ത്യ പ്രസിഡന്റ് ജെ.പി നദ്ദ ഇതിനെ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്. ശോഭ സുരേന്ദ്രന്‍ കഴിഞ്ഞദിവസം ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ശോഭ സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതോടെ എ ക്ലാസ് മണ്ഡലത്തില്‍ മണ്ഡലത്തില്‍ ശോഭയെ മത്സരിപ്പിക്കാനാണ് തീരുമാനം. ശോഭയുടെ കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനമായിരിക്കും അന്തിമം. സംസ്ഥാന നേതൃത്വം അവഗണിക്കുന്നതായി കാണിച്ച് ശോഭ സുരേന്ദ്രന്‍ നേരത്തെ അഖിലേന്ത്യ പ്രസിഡന്റ് ജെപി നഡ്ഡയ്ക്ക് പരാതി നല്‍കിയിരുന്നു. ഒരുവിഭാഗം നേതാക്കളെ അകറ്റി നിര്‍ത്തുന്ന കെ.സുരേന്ദ്രന്‍ വിഭാഗത്തിന്റെ നടപടിയാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടി നേരിടാന്‍ കാരണമെന്നും അറിയിച്ചിരുന്നു. ബിജെപി കോര്‍ കമ്മിറ്റിയില്‍ സംസ്ഥാനത്തെ ഏക വനിതാ സാന്നിധ്യം ശോഭ…

    Read More »
  • Lead News

    ഫെബ്രുവരി 4 കാന്‍സര്‍ ദിനം: പ്രതിവര്‍ഷം 60,000ത്തോളം പുതിയ രോഗികള്‍; അവബോധം ശക്തമാക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

    തിരുവനന്തപുരം: ആഗോളതലത്തില്‍ ഫെബ്രുവരി നാലിന് ലോക കാന്‍സര്‍ ദിനം ആചരിക്കുമ്പോള്‍ അവബോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാന്‍സര്‍ രോഗ ചികിത്സയ്ക്ക് തുണയായി കാന്‍സര്‍ രോഗികളോടുള്ള അനുകമ്പയുടെയും അനുഭാവത്തിന്റെയും പ്രതീകമായി ‘ഓരോ വ്യക്തിയും കൂടെയുണ്ട്’-‘കൂടെ പ്രവര്‍ത്തിക്കും’ (I am and I will) എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം. നമ്മുടെ സംസ്ഥാനം കാന്‍സര്‍ രോഗ ശരാശരിയില്‍ ദേശീയ ശരാശരിയെക്കാളും ഉയര്‍ന്ന നിലയിലാണ് കാണുന്നത്. പ്രതിവര്‍ഷം 60,000 ത്തോളം രോഗികള്‍ പുതിയതായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്നുമാണ് ഇത് സംബന്ധമായ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ രോഗബാഹുല്യത്തെ തടയുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുകയും നടപ്പിലാക്കി വരികയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. മികച്ച കാന്‍സര്‍ ചികിത്സ…

    Read More »
  • LIFE

    ചിമ്പുവിന്റെ ‘മാനാട്’ ടീസര്‍ പൃഥ്വിരാജിന്റെ ഒഫിഷ്യല്‍ പേജിലൂടെ

    നടന്‍ ചിമ്പുവിന്റെ 45ാമത്തെ സിനിമയായ “മാനാട് “എന്ന ചിത്രത്തിന്റെ മലയാളം ടീസ്സര്‍ ഫെബ്രുവരി മൂന്നിന് 2.34 pm ന് പ്രശസ്ത ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരന്‍ റിലീസ് ചെയ്യും. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ എന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് കഥാപാത്രത്തെയാണ് ചിമ്പു ‘മാനാടില്‍ അവതരിപ്പിക്കുന്നത്. മാനാടിന്റെ ടീസര്‍ ചിമ്പുവിന്റെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് ജന്മദിന സമ്മാനമായി പുറത്തിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥ് നിര്‍വ്വഹിക്കുന്നു. നവമ്പര്‍ 21ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. മുഖത്ത് രക്തവും നെറ്റിയില്‍…

    Read More »
  • Lead News

    ഇന്ത്യൻ വ്യോമസേനയ്ക്ക് 83 തേജസ് യുദ്ധവിമാനങ്ങൾ; കരാറില്‍ ഒപ്പുവെച്ച് കേന്ദ്രസര്‍ക്കാര്‍

    ഇന്ത്യൻ വ്യോമസേനയ്ക്ക് 83 തേജസ് യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനമായ എയറോ നോട്ടീസുമായി 48000 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചു. ബംഗളൂരുവിലെ എയറോ ഇന്ത്യ 2021 ഉദ്ഘാടന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംങ്ങിന്റെ സാന്നിധ്യത്തിൽ പ്രതിരോധ മന്ത്രാലയ ഡയറക്ടർ ജനറൽ വിയൽ കാന്ത റാവു ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ 6 മാധവന് കരാർ രേഖ കൈമാറി. അതേസമയം ഇന്നു വരെയുള്ള ഏറ്റവും വലിയ മേഘ്ന ഇന്ത്യാ പ്രതിരോധ കരാർ ആയിരിക്കും ഇതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഉയർന്ന ഭീഷണി നേരിടുന്ന അന്തരീക്ഷത്തിലും നിഷ്പ്രയാസം പ്രവർത്തിക്കാൻ കഴിയുന്ന സിംഗിൾ എൻജിൻ മൾട്ടി റോൾ സൂപ്പർസോണിക് യുദ്ധവിമാനമാണ് തേജസ്. ആദ്യ മോഡലിൽ നിന്ന് 43 മാറ്റങ്ങളാണ് പുതിയ വിമാനത്തിന് വരുത്തിയിരിക്കുന്നത്.

    Read More »
  • Lead News

    ഇനിയൊരു കേസും തെളിയാൻ പോകുന്നില്ല, പ്രതികരണവുമായി രമേശ് ചെന്നിത്തല

    ഡോളർ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന് ജാമ്യം ലഭിച്ചത് അട്ടിമറിയിലൂടെ ആണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കേസും ഇനി തെളിയാൻ പോകുന്നില്ല എല്ലാവർക്കും ജാമ്യം ലഭിക്കും. താൻ ഇത് നേരത്തെ പറഞ്ഞതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രി കേന്ദ്രവുമായി നടത്തിയ ഒത്തുതീർപ്പ് ആണ് ഇത്. സിപിഎമ്മും ബിജെപിയും കൂട്ടുകൂടുന്നു. ഒരു കേസും തെളിയാൻ പോകുന്നില്ല കേസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നു എല്ലാവർക്കും ജാമ്യം കിട്ടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡോളർ കടത്തു കേസിൽ ഇന്ന് എം ശിവശങ്കർ ഐഎഎസിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർത്തില്ല. ഇന്ന് വൈകുന്നേരത്തോടെ ശിവശങ്കർ കാക്കനാട് ജയിലിൽനിന്നും മോചിതനാകും എന്നാണ് കരുതുന്നത്.

    Read More »
  • LIFE

    ‘ഉടുമ്പ് ’; ചിത്രീകരണം പൂർത്തിയായി

    സെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി’ന്റെ ചിത്രീകരണം പൂർത്തിയായി. ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം ഒരു ഡാർക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ സെന്തിലിനൊപ്പം അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു,ജിബിൻ സാഹിബ്, എൽദോ ടി.ടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി തുടങ്ങിയവരും അഭിനയിക്കുന്നു. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്.രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു.സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു.ഏറെ വൈലൻസിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ…

    Read More »
  • Lead News

    സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയന്മാർക്ക് പണപ്പിരിവിനുള്ള വെറും ഉൽസവങ്ങൾ മാത്രമാണ്-കെ ടി ജലീൽ

    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പഴമൊഴി ഒരിക്കൽകൂടി നമ്മുടെ കൺമുന്നിൽ പുലരുകയാണ്. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ ഇളമുറക്കാരനായ സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ സാക്ഷ്യം മാത്രംമതി ഒരു ജൻമം വൃഥാവിലാവാൻ. കത്വവയിലെ ആസിഫയുടെ ആർത്തനാദം പോലും സംഗീതമാക്കി മദിച്ചവരുടെ തൊലിക്കട്ടിയോർത്ത് ലജ്ജിക്കുകയല്ലാതെ മറ്റെന്തുചെയ്യാൻ? മണിമാളികയും വിലപിടിച്ച കാറുമൊക്കെ ആർക്കുമാവാം. സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാവണം എന്നേയുള്ളൂ. പിരിച്ച പണം വകമാറ്റലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കലും ലീഗിൽ സമീപകാലത്ത് തുടങ്ങിയ പ്രതിഭാസങ്ങളാണ്. മുസ്ലിംലീഗിലെ സംശുദ്ധർ ഇന്നും ആവേശത്തോടെ അനുസ്മരിക്കുന്ന ഒരു സംഭവമാണ് മനസ്സിൻ്റെ അഭ്രപാളികളിൽ തെളിയുന്നത്. ഒരിക്കൽ മുസ്ലിംലീഗിൻ്റെ വാർഷിക കൗൺസിൽ ചേരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മുൻ സ്പീക്കറും മഹാസാത്വികനുമായിരുന്ന കെ.എം സീതി സാഹിബ് അസ്വസ്ഥനായി കാണപ്പെട്ടുവത്രെ. കാരണം തിരക്കിയവരെ ശ്രദ്ധിക്കാതെ അദ്ദേഹം ആലോചനാ നിമഗ്നനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. വിവരം ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിൻ്റെ ചെവിയിലുമെത്തി. അദ്ദേഹം സീതി സാഹിബിനെ കാണാൻ ചെന്നു. കേട്ടത് സത്യമെന്ന് ബോദ്ധ്യമായ ഇസ്മായിൽ സാഹിബ്…

    Read More »
  • Lead News

    മുൻവർഷത്തെ പുതുക്കിയ ബജറ്റ് വിഹിതത്തേക്കാൾ ആരോഗ്യ മേഖലയ്ക്ക് ബജറ്റ് വിഹിതം 9.5 ശതമാനം കുറവ്,കേന്ദ്ര ബജറ്റിൽ നിർമല സീതാരാമന്റെ കൺക്കെട്ട് ഇങ്ങനെ

    ഇത്തവണ ബജറ്റിൽ ആരോഗ്യമേഖലയ്ക്കുള്ള വിഹിതത്തിൽ 137 ശതമാനം വർധന ഉണ്ടെന്നാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചത് എന്നാൽ അതൊരു കൺകെട്ട് ആണെന്നും മുൻ വർഷത്തെ പുതുക്കിയ ബജറ്റ് വിഹിതത്തേക്കാൾ പുതിയ ബജറ്റിൽ പ്രഖ്യാപിച്ച വിഹിതം 9.5 ശതമാനം കുറവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2021-2022 ൽ 2,23,846 കോടി രൂപ ആരോഗ്യ മേഖലയ്ക്കായി വകയിരുത്തി എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. നടപ്പ് സാമ്പത്തിക വർഷം ഇത് 94,452 ആണെന്നും ധനമന്ത്രി പറഞ്ഞു.എന്നാൽ ബജറ്റ് ചെലവിനത്തിൽ നോക്കിയാൽ ആരോഗ്യ മേഖലയ്ക്കുള്ള നീക്കിയിരിപ്പ് 74,602 രൂപ എന്നാണ് കണക്കാക്കിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് 82,445 ആണ്. അതായത് 9.5 ശതമാനത്തിന്റെ കുറവ്. ഇനി ഈ 2.23 ലക്ഷം കോടിയുടെ വിശദ വിവരങ്ങൾ പരിശോധിക്കാം. ആരോഗ്യ- കുടുംബക്ഷേമത്തിനായി 71,269 കോടി രൂപ ആണ് വകയിരുത്തിയിരിക്കുന്നത്.ആരോഗ്യ ഗവേഷണം, ആയുഷ് പദ്ധതികൾ കൂടി ചേർക്കുമ്പോൾ ഇത് 76,902 ആകും. എന്നാൽ ഇനിയാണ് കണക്കെട്ട്. ധനമന്ത്രി ആരോഗ്യ മേഖലയോടൊപ്പം കുടിവെള്ളം,…

    Read More »
Back to top button
error: