സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യാക്കോബായ വിഭാഗം. സഭയുടെ ശാപമേറ്റ് തുടർ ഭരണം നടത്താമെന്ന് കരുതേണ്ടെന്ന് യാക്കോബായ ബിഷപ്പ് തോമസ് മാർ അലക്സാണ്ട്രിയോസ് പറഞ്ഞു.
37 ദിവസം വഴിയരികിൽ മഞ്ഞും വെയിലും കൊണ്ടിരിക്കുന്ന തങ്ങളെ കാണാതെ പോയാൽ വിശ്വാസികൾ പ്രതികരിക്കുമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി. സെക്രട്ടറിയേറ്റ് നടയിൽ യാക്കോബായ സഭ നടത്തുന്ന അവകാശ സംരക്ഷണ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബിഷപ്.
സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ നിയമനിർമാണം കൊണ്ടുവരണം. നിയമനിർമാണത്തിന് സമരം ശക്തമാക്കും. നഷ്ടമായ പള്ളി സെമിത്തേരികളിൽ നാളെ പ്രാർത്ഥന നടത്തുമെന്നും യാക്കോബായ സഭ വ്യക്തമാക്കി.