Lead NewsNEWS

കർഷക സമരത്തിൽ കേന്ദ്രകൃഷിമന്ത്രിക്കെതിരെ ആർഎസ്എസ് നേതാവ്

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെതിരെ മുതിർന്ന ആർഎസ്എസ് നേതാവ്. കർഷക സമരവുമായി ബന്ധപ്പെട്ടാണ് വിമർശനം. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ മുൻ എം പി കൂടിയാണ് രഘുനന്ദൻ ശർമ. തോമറിന് അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിച്ചിരിക്കുന്നുവെന്ന് ശർമ വിമർശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.

നിങ്ങൾ സർക്കാരിന്റെ ഭാഗമാണ്. കർഷകരെ സഹായിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ചില ആളുകൾക്ക് സഹായം വേണ്ടെങ്കിൽ പിന്നെ നല്ല കാര്യങ്ങൾ ചെയ്തിട്ട് എന്താണ് കാര്യം. നഗ്നരായിരിക്കാൻ ആഗ്രഹിക്കുന്നവരെ നിർബന്ധിച്ചു വസ്ത്രം ധരിപ്പിക്കുന്നത് എന്തിനാണെന്നും ശർമ ചോദിച്ചു.

നമുക്ക് താൽപര്യമില്ലാത്ത കോൺഗ്രസിന്റെ എല്ലാ വൃത്തികെട്ട നയങ്ങളെയും ഉയർത്തിപ്പിടിക്കുകയാണ് നാം ചെയ്യുന്നത്. വെള്ളത്തുള്ളികൾ ചോർന്നുപോകുന്നത് മൺ കലത്തെ കാലിയാക്കും. അതുപോലെ തന്നെയാണ് ജനവിധിയും എന്ന് ഓർക്കണമെന്നും ശർമ പറഞ്ഞു.

Back to top button
error: