ചെറുപ്പത്തിൽ ചർമ മാറ്റ ശാസ്ത്രക്രിയ നടത്തി, പ്രായപൂർത്തിയായപ്പോൾ യുവതിക്ക് വിരലിൽ നിന്ന് മുടി വളരാൻ തുടങ്ങി
അമേരിക്കയിൽ ചർമമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് അമളി പിണഞ്ഞതോടെ പ്രായപൂർത്തിയായപ്പോൾ യുവതിക്ക് വിരലിൽ നിന്ന് മുടി വളരാൻ തുടങ്ങി. അമേരിക്കയിലെ ഹൂസ്റ്റണിൽ മക്കൻസി ബ്രൗൺ എന്ന യുവതിക്കാണ് വിരലിൽ മുടി വളരാൻ തുടങ്ങിയത്.
ഒരു സുഹൃത്ത് പ്രോത്സാഹിപ്പിച്ചതിനെ തുടർന്ന് ബ്രൗൺ തന്റെ പ്രശ്നങ്ങൾ വിവരിച്ച് ടിക്ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്തു.
രണ്ടു വയസ്സുള്ളപ്പോൾ അമ്മ വാതിൽ വലിച്ചടുക്കുമ്പോൾ ബ്രൗണിന്റെ കൈവിരൽ ഇടയിൽ പെടുകയായിരുന്നു. തുടർന്ന് കൈവിരലിൽ ചർമ മാറ്റ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. കൊച്ചുകുട്ടി ആയതിനാലും മറ്റു ശരീരഭാഗങ്ങളിൽ പാട് കാണാതിരിക്കാനും ഗുഹ്യ ഭാഗത്തുനിന്നാണ് ഡോക്ടർ ചർമം എടുത്ത് കൈവിരലിൽ വച്ചത്.
കൗമാരപ്രായം ആയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വിരലിന്റെ തലപ്പത്ത് മുടി വളരാൻ തുടങ്ങി. സ്കൂളിൽ അടക്കം പരിഹാസ കഥാപാത്രമായി. എന്തായാലും ബ്രൗണിന്റെ വീഡിയോ വൈറൽ ആണ്.