മാണി സി കാപ്പൻ യു ഡി എഫിലേക്ക്? താരീഖ് അൻവറുമായി ചർച്ച നടത്തി

മാണി സി കാപ്പൻ യു ഡി എഫിലേയ്ക്ക് എന്ന് സൂചന. കഴിഞ്ഞ ദിവസം മാണി സി കാപ്പൻ കോട്ടയത്ത് വെച്ച് എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവറുമായി ചർച്ച നടത്തിയതായാണ് വിവരം. യു ഡി എഫ് സ്ഥാനാർഥിയായി മാണി സി കാപ്പൻ മത്സരിച്ചേക്കും എന്നാണ് റിപ്പോർട്ട്.
ദേശീയ നേതൃത്വത്തിന്റെ സമവായ ശ്രമം പാളിയതാണ് കടുത്ത തീരുമാനത്തിലേയ്ക്ക് മാണി സി കാപ്പനെ നയിച്ചത്.എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാറും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മിലുള്ള ചർച്ചയിൽ സമവായ ശ്രമങ്ങൾ ഏതാണ്ട് ഫലം കണ്ടതാണ്. ഉറപ്പുള്ള ഒരു സീറ്റും മറ്റു മൂന്ന് സീറ്റുകളും രാജ്യസഭാ സീറ്റും എൻ സി പിയ്ക്ക് വേണമെന്നതായിരുന്നു കൂടിക്കാഴ്ചയിൽ പവാർ ആവശ്യപ്പെട്ടത്.ഇതിന് പിന്നാലെ എൻ സി പി എൽ ഡി എഫിൽ തന്നെ തുടരുമെന്ന പ്രഖ്യാപനവും ഉണ്ടായി.
എന്നാൽ ഈ ചർച്ചകൾ മുന്നോട്ട് പോകാത്ത സാഹചര്യത്തിൽ യു ഡി എഫ് വിടുന്നതാണ് അഭികാമ്യം എന്ന് മാണി സി കാപ്പൻ ദേശീയ നേതൃത്വത്തെ അറിയിക്കുക ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മാണി സി കാപ്പൻ ശരദ് പവറിന് കത്തയച്ചതായും റിപ്പോർട് ഉണ്ട്.