NEWS

അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

മംഗളൂരു: അരക്കോടിയിലേറെ രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി ദുബായ് വിമാനത്തിൽ വന്നിറങ്ങിയ കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
കാസര്‍കോട് സ്വദേശിനി ഫാത്തിമ (47), ഭട്കല്‍ സ്വദേശി മുഹമ്മദ് മൊയ്തീന്‍(50) എന്നിവരാണ് പിടിയിലായത്.

ദുബായില്‍ നിന്നുള്ള വിമാനത്തിൽ എത്തിയ ഫാത്തിമയും മൊയ്തീനും രാസവസ്തുക്കള്‍ ചേര്‍ത്ത് പശരൂപത്തിലാക്കിയ സ്വര്‍ണം സാനിറ്ററി നാപ്കിനുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഫാത്തിമയിൽ നിന്ന് 38,88,150 രൂപ വിലവരുന്ന 805 ഗ്രാം സ്വര്‍ണവും മൊയ്തീനില്‍ നിന്ന് 14,63,490 രൂപ വിലവരുന്ന 303 ഗ്രാം സ്വര്‍ണവും പിടികൂടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button