NEWS
സമരം ചെയ്യുന്ന പിഎസ് സി ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ച നടത്തണമെന്ന് സിപിഎം സെക്രട്ടറിയേറ്റ്
സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ് സി ഉദ്യോഗാർത്ഥികളുമായി സർക്കാർ ചർച്ച നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചു. ഉദ്യോഗാർഥികളുടെ സമരത്തെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം.സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തണം.
സിപിഎം നിലപാട് സ്വാഗതാർഹമാണെന്ന് ഉദ്യോഗാർഥികളുടെ സംഘടനകൾ വ്യക്തമാക്കി. ഉദ്യോഗാർത്ഥികൾ ഗവർണറെ കണ്ട് നിവേദനം നൽകുകയും ചെയ്തു.