Month: February 2021

  • NEWS

    ഐടി മേഖലയ്ക്ക് ഇളവുകള്‍: ഉത്തരവ് ഇറങ്ങി

    കോവിഡ്-19 മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐടി, ഐ.ടി.ഇ.എസ് കമ്പനികള്‍ക്കും ഐടി ഇതര സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ സംബന്ധിച്ച് ഐടി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 1. സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ 25,000 ചതുരശ്ര അടിവരെ സ്ഥലം ഉപയോഗിക്കുന്ന ഐടി, ഐടിഇഎസ് കമ്പനികള്‍ക്ക് 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിന് 2020 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക ഒഴിവാക്കിക്കൊടുക്കും. ബാക്കിയുള്ള സ്ഥലത്തിന്‍റെ കാര്യത്തില്‍ 2020 ഏപ്രിലിലെ ഉത്തരവുപ്രകാരം അനുവദിച്ച മൊറൊട്ടോറിയം ബാധകമായിരിക്കും. ഇതിനകം വാടക അടച്ചിട്ടുണ്ടെങ്കില്‍ അതു ജൂലൈ മുതലുള്ള മാസങ്ങളില്‍ ക്രമീകരിച്ചു നല്‍കും. 2. സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പതിനായിരം ചതുരശ്ര അടി വരെയുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഐടി ഇതര ഷോപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 2020 ജൂലൈ മുതല്‍ ഡിസംബര്‍വരെയുള്ള വാടക ഒഴിവാക്കിക്കൊടുക്കും. 2020 ഏപ്രിലില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പുനരുജ്ജീവന പാക്കേജിന് പുറമെയാണ്…

    Read More »
  • NEWS

    തെലുങ്കില്‍ ദൃശ്യം 2 ഒരുക്കാന്‍ ജീത്തു ജോസഫ്: നിര്‍മ്മാണം ആന്റണി പെരുമ്പാര്‍

    2013 ലാണ് ജീത്തു ജോസഫിന്റെ കരിയര്‍ മാറ്റിമറിച്ച ദൃശ്യം റിലീസ് ചെയ്തത്. മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത ക്രൈം ത്രില്ലറിന്റെ കഥാകദന രീതി ആ സിനിമയ്ക്ക് നിരൂപക പ്രശംസ നേടിക്കൊടുത്തു എന്ന് മാത്രമല്ല ടിക്കറ്റ് വില്പനയിലൂടെ 50 കോടി മറികടന്ന ആദ്യ മലയാള സിനിമയാകുകയും ചെയ്തു ദൃശ്യം. ഈ കോവിഡ് കാലത്ത് ഒ ടി ടി ആയി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 ഒന്നാം ഭാഗത്തിനൊപ്പമോ മുകളിലോ നില്‍ക്കുന്നു എന്നത് ജീത്തു ജോസഫ് എന്ന സംവിധായകന്റെ പ്രതിഭ തെളിയിക്കുന്നു. മോഹന്‍ലാലിനൊപ്പം പ്രധാന കഥാപാത്രങ്ങളായെത്തിയ അഭിനേതാക്കളുടെ മികച്ച പ്രകടനം തന്നെയാണ് ദൃശ്യം 2 ന്റെ പ്രത്യേകത. ജീത്തു ജോസഫ് എന്ന പ്രതിഭ ഒരുക്കിയ മികച്ച തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഇപ്പോഴിതാ ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ജീത്തു ജോസഫ് തന്നെയാണ് തെലുങ്കില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുക. ആന്റണി പെരുമ്പാരൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒന്നാം…

    Read More »
  • Lead News

    വേണമെങ്കില്‍ മുഖ്യമന്ത്രിയാകാനും തയ്യാറെന്ന് ഇ.ശ്രീധരന്‍

    പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇപ്പോഴിതാ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മെട്രോമാന്‍ ഇ.ശ്രീധരന്‍. ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും അടിസ്ഥാനസൗകര്യ വികസനത്തിനും ആകും പ്രാമുഖ്യം നല്‍കിയെന്നും ശ്രീധരന്‍ പറഞ്ഞു. ഭരണഘടനാ പദവിയായ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരമില്ലെന്നും അതുകൊണ്ടുതന്നെ ആ സ്ഥാനത്ത് നിന്നുകൊണ്ട് സംസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതായി ഇന്നലെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിനിടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് വെളിപ്പെടുത്തിയത്. പിന്നാലെ, ശ്രീധരന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മണ്ഡലം ഏതെന്നു ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ചുമതല നല്‍കിയാല്‍ നിര്‍വഹിക്കും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ പങ്കെടുക്കില്ല. ഗവര്‍ണറാകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തനിക്കു സല്‍പേരുണ്ട്. അങ്ങനെയൊരാള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍…

    Read More »
  • ഭർതൃമതിയായ യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു

    ഉദുമ: യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ ദേവന്‍ പൊടിച്ചപാറ എക്കാലിലെ സുകേഷിന്റെ ഭാര്യ ദിവ്യ(23)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ സ്വന്തം വീട്ടിലാണ് സംഭവം. മൂന്ന് വയസുള്ള കൃഷ്ണദിയ മകളാണ്. പ്രകാശന്റെയും ശകുന്തളയുടെയും മകളാണ് ദിവ്യ. സഹോദരങ്ങള്‍: ദീപിക, ദീക്ഷിത. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായിജില്ലാആസ്പത്രിയിലേക്ക് മാറ്റി.

    Read More »
  • Lead News

    സമഗ്ര പാലിയേറ്റീവ് വയോജന പരിചരണത്തിന് ‘അരികെ’ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

    തിരുവനന്തപുരം: സമഗ്ര പാലിയേറ്റീവ് വയോജന പരിചരണത്തിന് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ‘അരികെ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പരിഷ്‌കരിച്ച പാലിയേറ്റീവ് പരിചരണ നയത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം 16 പദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അരികെ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇത് പാലിയേറ്റീവ് പരിചരണ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. സാമൂഹ്യ നീതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടി വയോമിത്രം തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ആയൂര്‍വേദ ഹോമിയോ വകപ്പുകളുടെയും നേതൃത്വത്തില്‍ പാലീയേറ്റീവ് വയോജന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. മെഡിക്കല്‍ നേഴ്‌സിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുളള പാഠ്യപദ്ധതിയില്‍ പാലിയേറ്റീവ് പരിചരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ ചില ജില്ലകളില്‍ പാലിയേറ്റീവ് കെയര്‍ ഇന്‍ ക്യാമ്പസ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമിക പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തലത്തില്‍ വിദഗ്ദ പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, മേജര്‍…

    Read More »
  • Lead News

    സി.പി.എം, കോണ്‍ഗ്രസ് നേതാക്കളടക്കം അസംഖ്യം പേർ ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു: എം.ടി രമേശ്

    കാസര്‍കോട്: സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കളടക്കം നിരവധി പേര്‍ ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുത്തിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് വെറുതെ പറയുന്നതല്ലെന്നും കാത്തിരുന്ന് കാണാമെന്നും രമേശ് വ്യക്തമാക്കി. കേരളത്തിന് പുറത്ത് സി.പി.എമ്മും കോണ്‍ഗ്രസും കൂട്ടുകെട്ടിലാണ്. കേരളത്തിലെ സി.പി.എമ്മിലുള്ള കോണ്‍ഗ്രസ് വിരോധികള്‍ക്കും കോണ്‍ഗ്രസിനുള്ളിലെ സി.പി.എം വിരോധികള്‍ക്കും ഇതില്‍ കടുത്ത അമര്‍ഷമുണ്ട്. അവരെല്ലാം ബി.ജെ.പിയിലേക്ക് വരാനാണ് ആഗ്രഹിക്കുന്നതെന്ന് രമേശ് പറഞ്ഞു. ബി.ജെ.പിയില്‍ സീറ്റ് വിഭജനചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂ. ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ തീരുമാനിച്ചുവെന്ന് അവരുടെ പേരുസഹിതം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. മഞ്ചേശ്വരം മണ്ഡലത്തിലും ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനമായിട്ടില്ല. ആരായാലും ബി.ജെ.പിയുടെ ആള്‍ തന്നെയായിരിക്കുമെന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂവെന്നും രമേശ് പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ആധാരമായിട്ടുള്ള വിഷയം യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സ്യഷ്ടിയാണെന്ന് രമേശ് പറഞ്ഞു. താല്‍ക്കാലികക്കാരെ നിയമിക്കുക, അവരെ സ്ഥിപ്പെടുത്തുക ഇത് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും…

    Read More »
  • Lead News

    മകനെ ഉപദ്രവിച്ചതില്‍ പരാതിപ്പെട്ടു; യുവതിയെ കുത്തിക്കൊലപ്പെടുത്തി 40കാരന്‍

    യുവതിയെ നാല്‍പ്പതുകാരന്‍ കുത്തിക്കൊന്നു. കുമളി താമരക്കണ്ടത്തു വാടകയ്ക്ക് താമസിക്കുന്ന ഉമാ മഹേശ്വരി (റെസിയ 36) യാണ് മരിച്ചത്. കൊലപ്പെടുത്തിയ വാഗമണ്‍ കോട്ടമല രണ്ടാം ഡിവിഷന്‍ മണികണ്ഠന്‍ ഭവനില്‍ ഈശ്വരനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യ ബന്ധം ഉപേക്ഷിച്ചു തനിച്ച് താമസിക്കുകയായിരുന്ന ഉമയും ഈശ്വരനും 8 മാസം മുന്‍പാണ് ഒരുമിച്ച് താമസം തുടങ്ങിയത്. എന്നാല്‍ ഉമയുടെ മകനെ ഇയാള്‍ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ഉമ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ ഇയാള്‍ ഉമയെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

    Read More »
  • LIFE

    പൃഥ്വിരാജിന്റെ തീര്‍പ്പ് തുടങ്ങി

    പൃഥ്വിരാജ് സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന് വേണ്ടി വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത്, ഇഷ തല്‍വാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഭ്രമം എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഭ്രമം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അദ്ദേഹം തീര്‍പ്പിലേക്ക് ജോയിന്‍ ചെയ്യുക. ദിലീപിനെ നായകനാക്കി കമ്മാരസംഭവം എന്ന ചിത്രം സംവിധാനം ചെയ്ത രതീഷ് അമ്പാട്ടിന്റെ രണ്ടാമത്തെ ചിത്രമാണ് തീര്‍പ്പ്. മുരളി ഗോപി തന്നെയായിരുന്നു കമ്മാരസംഭവത്തിന്റെയും തിരക്കഥാകൃത്ത്. ചിത്രം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ത്രില്ലറാണ്.

    Read More »
  • NEWS

    അധിക പോളിംഗ് ബൂത്ത്: ഇലക്ഷൻ കമ്മീഷൻ മാർഗനിർദ്ദേശം നൽകി

    കോവിഡിന്റെ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകൾ ഒരുക്കുന്നത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ മാർഗനിർദ്ദേശം നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേരളത്തിൽ 15730 അധിക പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുക. സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ 40771 ബൂത്തുകളാണുണ്ടാവുക. നിലവിൽ പോളിംഗ് ബൂത്തുകളുള്ള കെട്ടിടങ്ങളിൽ തന്നെ അധിക ബൂത്ത് സജ്ജീകരിക്കുന്നതിനാണ് ആദ്യ പരിഗണന. അതിനുള്ള സാഹചര്യമില്ലെങ്കിൽ അതേ വളപ്പിൽ തന്നെ ബൂത്ത് ഒരുക്കണം. ഇതിനായി താത്ക്കാലിക കെട്ടിടം സജ്ജീകരിക്കാം. പോളിംഗ് ബൂത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട വളപ്പിൽ ഇതിനാവശ്യമായ സ്ഥലം ഇല്ലെങ്കിൽ 200 മീറ്റർ ചുറ്റളവിൽ താത്ക്കാലിക ബൂത്ത് സജ്ജീകരിക്കാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. താത്ക്കാലിക സജ്ജീകരണം ഒരുക്കുമ്പോൾ സർക്കാർ കെട്ടിടങ്ങൾക്ക് പ്രഥമ പരിഗണന നൽകണം. സർക്കാർ കെട്ടിടം 200 മീറ്റർ ചുറ്റളവിൽ ലഭ്യമല്ലെങ്കിൽ സ്വകാര്യ കെട്ടിടം ഇതിനായി ഏറ്റെടുക്കാം. എന്നാൽ ഈ കെട്ടിടങ്ങൾക്ക് രാഷ്ട്രീയ ബന്ധം ഇല്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പാക്കണം. അധിക പോളിംഗ് ബൂത്തുകൾ ഒരുക്കുന്നതിന്…

    Read More »
  • NEWS

    സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ 1 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്ക്സൗജന്യ കൈത്തറി യൂണിഫോം

    സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി കൈത്തറി യൂണിഫോം നൽകുന്നു. 25 ലക്ഷം കുട്ടികൾ ഗുണഭോക്താക്കളാകുന്ന പദ്ധതിയുടെ ചെലവ് 215 കോടിയോളം രൂപയാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷാ വഴി പെണ്‍കുട്ടികള്‍ക്കും, SC/ST, ബി.പി.എൽ വിഭാഗങ്ങളിലെ ആണ്‍കുട്ടികള്‍ക്കും മാത്രമാണ് യൂണിഫോം നല്‍കുന്നത്. ഇതിന്റെ പ്രയോജനം വെറും 7.8 ലക്ഷം കുട്ടികള്‍ക്കാണ് ലഭിക്കുന്നത്. എയ്ഡഡ് മേഖലയിലെ കുട്ടികൾ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പരിധിയിൽ വരില്ല. അതിനാൽ സമഗ്രശിക്ഷയുടെ പരിധിയിൽ വരാത്ത 17.54 ലക്ഷം കുട്ടികള്‍ക്ക് കേരള സര്‍ക്കാരിന്റെ ചെലവിൽ ആണ് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന് ഇതിനായി 167 കോടിരൂപയാണ് ചെലവാകുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷ ഈയിനത്തിൽ 47 കോടി രൂപയാണ് ചെലവു ചെയ്യുന്നത്. അതും കൂടിയാൽ യൂണിഫോമിനായി 214 കോടി രൂപ വിനിയോഗിക്കുന്നു. സമഗ്രശിക്ഷാ കേരളത്തിന്റെ തുകയിൽ 60% കേന്ദ്രവിഹിതവും, 40% സംസ്ഥാന വിഹിതവുമാണ്. ആകെ പദ്ധതി അടങ്കലിന്റെ 60% കേന്ദ്രസര്‍ക്കാർ നല്‍കാറില്ല.…

    Read More »
Back to top button
error: