Lead NewsNEWS

മാണി സി കാപ്പൻ യുഡിഎഫിലേക്ക്, ഐശ്വര്യ കേരളയാത്രാ പാലായിൽ എത്തുമ്പോൾ കാപ്പൻ യാത്രയിൽ പങ്കുചേരും

മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം യാഥാർഥ്യമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ എത്തുമ്പോൾ കാപ്പൻ അണികൾക്കൊപ്പം പ്രകടനമായി ജാഥയിൽ പങ്കുചേരും.

ആയിരം പ്രവർത്തകരുടെയും 250 ബൈക്കുകളുടെയും അകമ്പടിയോടെ തുറന്ന ജീപ്പിൽ ആകും യാത്ര. ജാഥാക്യാപ്റ്റൻ രമേശ് ചെന്നിത്തലയെ ഷോൾ അണിയച്ചതിനു ശേഷം മാണി സി കാപ്പൻ തന്റെ നിലപാട് പ്രഖ്യാപിക്കും.

മാണി സി കാപ്പനെ സ്വീകരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, മുസ്ലിം ലീഗ് സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി,കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാൻ പിജെ ജോസഫ് എന്നിവരും ഉണ്ടാകും. തുറന്ന ജീപ്പും ബൈക്കുകളും ഒക്കെ സജ്ജമായിക്കഴിഞ്ഞു. ശരത് പവാറിനെ കാണാൻ മാണി സി കാപ്പൻ ഡൽഹിക്ക് പോയിരിക്കുകയാണ്. പവാറുമായുള്ള ചർച്ചക്ക് ശേഷം നിലപാട് പ്രഖ്യാപിക്കും. മന്ത്രി എ കെ ശശീന്ദ്രൻ, ടി പി പീതാംബരൻ മാസ്റ്റർ എന്നിവരും ഡൽഹിക്ക് പോകുന്നുണ്ട്.

Back to top button
error: