Month: February 2021
-
NEWS
എസ്.എന്‍.സി ലാവ്ലിന് കേസിലെ സുപ്രീം കോടതി ബെഞ്ചിൽ മാറ്റം
എസ്.എന്‍.സി ലാവ്ലിന് കേസില്‍ പിണറായി വിജയനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്കിയ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതിയിലെ ബെഞ്ചിൽ മാറ്റം. ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റീസുമാരായ ഇന്ദിരാ ബാനര്‍ജി, കെ.എം ജോസഫ് എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജസ്റ്റീസുമാരായ ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരമാണ് ഇത്. ചൊവ്വാഴ്ചയാണ് എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതി ഇനി പരിഗണിക്കുന്നത്.
Read More » -
NEWS
അജ്നാസിനെ തട്ടിക്കൊണ്ട് പോയത് സ്വര്‍ണക്കടത്ത് സംഘം: എസ്പി ശ്രീനിവാസ്
നാദാപുരത്ത് പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസിനെ തട്ടിക്കൊണ്ട് പോയത് സ്വര്‍ണക്കടത്ത് സംഘമെന്ന് അന്വേഷണ തലവൻ റൂറല്‍ എസ്പി ശ്രീനിവാസ് അറിയിച്ചു. പ്രതികളെക്കുറിച്ച് വിവരങ്ങൾ കിട്ടിയെന്നും ഉടന്‍ പിടികൂടുമെന്നും എസ്പി പറഞ്ഞു. അരൂർ എളയിടത്ത് വോളിബോൾ മത്സരം കഴിഞ്ഞു മടങ്ങുകയായിരുന്ന അജ്നാസിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. വെള്ളിയാഴ്ച അർദ്ധരാത്രി 12.30 ഓടെയാണ് സംഭവം.
Read More » -
NEWS
നഗരത്തിന് അധിക ദാഹജലം; 75 എംഎൽഡി ജലശുദ്ധീകരണശാല പ്രധാനമന്തി നാടിനു സമർപ്പിച്ചു
തിരുവനന്തപുരം: അമൃത് പദ്ധതിക്കു കീഴിൽ നിർമാണം പൂർത്തിയാക്കിയ, വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ പുതിയ 75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണശാല പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. തിരുവനന്തപുരം നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. പുതിയ ജലശുദ്ധീകരണ ശാല പ്രവർത്തനമാരംഭിക്കുന്നതോടെ നഗരവാസികളുടെ പ്രതിദിന ശുദ്ധജല ലഭ്യത 100 ലിറ്ററിൽനിന്ന് 150 ലിറ്ററായി വർധിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 13 ലക്ഷം നഗരവാസികളുടെ കുടിവെള്ള പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകും. ഒൻപത് അമൃത് നഗരങ്ങളാണ് കേരളത്തിലുള്ളത്. 1100 കോടിയുടെ 175 ജലവിതരണ പദ്ധതികളാണ് അമൃതിനു കീഴിൽ കേരളത്തിൽ നടപ്പിലാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാകവി കുമാരാശാന്റെ ‘ചണ്ഡാലഭിക്ഷുകി’യിലെ, ‘ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ, ചോദിക്കുന്നു നീർ നാവു വരണ്ടഹോ’, എന്ന വരികളുടെ ആംഗലേയ പരിഭാഷ ഉദ്ധരിച്ചുകൊണ്ടാണ് ജല ശുദ്ധീകരണശാലയുൾപ്പെടെയുള്ള വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു കൊണ്ടുനടത്തിയ അഭിസംബോധന അദ്ദേഹം പൂർത്തിയാക്കിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ പങ്കെടുത്തു.…
Read More » -
NEWS
തുടർഭരണത്തിനു തന്നെ സാധ്യത: വെള്ളാപ്പള്ളി
കേരളത്തിൽ തുടർഭരണത്തിനു തന്നെ സാധ്യതയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. സർക്കാരിനെതിരേ നടക്കുന്ന പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം എൽ.ഡി.എഫിന് തിരിച്ചടിയുണ്ടാക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നണികളുടെ സ്ഥാനാർഥി നിർണയം കഴിഞ്ഞു എസ്.എൻ.ഡി.പി യോഗം നിലപാട് പ്രഖ്യാപിക്കും. സ്ഥാനാർഥി നിർണയത്തിൽ സാമൂഹ്യനീതി പാലിച്ചോ എന്നതു കൂടി നോക്കിയ ശേഷമാകും നിലപാട് പ്രഖ്യാപനം. മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തുന്ന സി.പി.ഐ നിലപാട് നല്ലതാണ്. ചേർത്തലയിൽ പി. തിലോത്തമനെ ഒഴിവാക്കി ആരെ കൊണ്ടുവരുമെന്നും അദ്ദേഹം ചോദിച്ചു.
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,574 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…
Read More » -
LIFE
ഇത് നന്മയുള്ള ജാവ: വരുമാനത്തിന്റെ ഒരു വിഹിതം തീയേറ്റര്‍ ജീവനക്കാര്‍ക്ക്
കോവിഡ് പ്രതിസന്ധിയില്‍ പെട്ടുപോയ മലയാള സിനിമയെ പഴയപ്രതാപത്തിലേക്ക് എത്തിക്കുന്നതില്‍ ഇപ്പോള്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ഓപ്പറേഷന്‍ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയ കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം കൂടുതല്‍ തീയേറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. ബാലു വര്‍ഗീസ്, ലുക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ്, പ്രശാന്ത് അലക്‌സാണ്ടര്‍, വിനായകന്‍, മമിത, ധന്യ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഇപ്പോഴിതാ ചിത്രത്തിന് ലഭിക്കുന്ന കളക്ഷന്റെ ഒരു വിഹിതം കോവിഡ് പ്രതിസന്ധിയില്‍ പെട്ടുപോയ തീയേറ്റര്‍ ജീവനക്കാര്‍ക്ക് നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഓപ്പറേഷന്‍ ജാവയുടെ അണിയറ പ്രവര്‍ത്തകര്‍. ‘ഫെബ്രുവരി 22, 23, 24 ദിവസങ്ങളില്‍ ഓപ്പറേഷന്‍ ജാവ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളിലെ മോണിങ് ഷോയില്‍ നിന്നും വി സിനിമാസിനു ലഭിക്കുന്ന തിയേറ്റര്‍ ഷെയറിന്റെ പത്ത് ശതമാനം കോവിഡ് പ്രതിസന്ധി തരണം ചെയ്ത് സിനിമയ്‌ക്കൊപ്പം നിന്ന തിയേറ്റര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നു’ നിര്‍മ്മാതാക്കള്‍ പറയുന്നു പ്രഖ്യാപനം കേട്ട പ്രേക്ഷകര്‍ നിര്‍മ്മാതാക്കളുടെ…
Read More » -
Lead News
ദിഷ രവി 3 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
ടൂള്‍ കിറ്റ് വിവാദത്തില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പോലീസിന്റെ ആവശ്യപ്രകാരംം 3 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ ത്യുന്‍ബ ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍ കിറ്റ് എഡിറ്റ് ചെയ്തതിനാണ് 22കാരിയായ ദിഷയെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിലെ വീട്ടില്‍ നിന്നാണ് ദിഷയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഡല്‍ഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ബെംഗളൂരു മൗണ്ട് കാര്‍മല്‍ വനിതാകോളജില്‍നിന്ന് ബിരുദംനേടിയ ദിഷ രവി സ്വകാര്യ കമ്പനിയിലെ മാനേജരും കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരേ ഗ്രേറ്റ ത്യൂന്‍ബ രൂപീകരിച്ച ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാമ്പയിന്‍ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവര്‍ത്തകരിലൊരാളുമാണ്.
Read More » -
Lead News
ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ്; രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ബെംഗളൂരു സെക്ഷന്‍സ് കോടതിയെ സമീപിച്ചാണ് അറസ്റ്റിനുള്ള അനുമതി നേടിയത്. എന്നാല്‍ കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ എറണാകുളം ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് പ്രൊഡക്ഷന്‍ വാറന്റ് കിട്ടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. രവി പൂജാരിയെ ദക്ഷിണാഫ്രിക്കയില്‍ വെച്ച് അറസ്റ്റ് ചെയ്ത് ബെംഗളൂരില്‍ എത്തിച്ചത് മുതല്‍ കൊച്ചി ക്രൈംബ്രാഞ്ചിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്യാന്‍ ഒരുങ്ങിയിരുന്നു. 2018 ഡിസംബറിലാണ് കൊച്ചിയില്‍ നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടിപ്പാര്‍ലറായ ‘നെയില്‍ ആര്‍ട്ടിസ്റ്റ്രി’ യ്ക്ക് നേരെ വെടിവെപ്പ് ഉണ്ടായത്. പനമ്പള്ളി നഗര്‍ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും 600 മീറ്റര്‍ അകലെയാണ് ബ്യൂട്ടിപാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്. ബൈക്കിലെത്തിയ അക്രമി സംഘം ബ്യൂട്ടിപാര്‍ലറിലെത്തി വെടിവെക്കുകയായിരുന്നു. യമഹ എഫ് സി…
Read More » - VIDEO
-
NEWS
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു
സംസ്ഥാന സർക്കാരിന്റെ ഈ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു. ചെറുപയർ – 500 ഗ്രാം, ഉഴുന്ന് – 500 ഗ്രാം, തുവരപ്പരിപ്പ് – 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില – 100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് – 100 ഗ്രാം, കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം, വെളിച്ചെണ്ണ – അര ലിറ്റർ, ഉപ്പ് – 1 കിലോഗ്രാം, രണ്ട് ഖദർ മാസ്കുകൾ, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ഫെബ്രുവരി കിറ്റ്. ജനുവരി കിറ്റ് വിതരണം 27.02.2021 വരെ തുടരും
Read More »