NEWS
മകനെ ഉപദ്രവിച്ചതില്‍ പരാതിപ്പെട്ടു; യുവതിയെ കുത്തിക്കൊലപ്പെടുത്തി 40കാരന്‍

യുവതിയെ നാല്‍പ്പതുകാരന്‍ കുത്തിക്കൊന്നു. കുമളി താമരക്കണ്ടത്തു വാടകയ്ക്ക് താമസിക്കുന്ന ഉമാ മഹേശ്വരി (റെസിയ 36) യാണ് മരിച്ചത്. കൊലപ്പെടുത്തിയ വാഗമണ്‍ കോട്ടമല രണ്ടാം ഡിവിഷന്‍ മണികണ്ഠന്‍ ഭവനില്‍ ഈശ്വരനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.
ആദ്യ ബന്ധം ഉപേക്ഷിച്ചു തനിച്ച് താമസിക്കുകയായിരുന്ന ഉമയും ഈശ്വരനും 8 മാസം മുന്‍പാണ് ഒരുമിച്ച് താമസം തുടങ്ങിയത്. എന്നാല്‍ ഉമയുടെ മകനെ ഇയാള്‍ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ഉമ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ ഇയാള്‍ ഉമയെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.