Month: February 2021

  • LIFE

    കുഞ്ഞുമറിയത്തെ കാണാൻ ലാൽ അങ്കിള്‍ എത്തി

    മലയാളസിനിമയെ വർഷങ്ങളായി തോളിലേറ്റിയ താരരാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഒപ്പമെത്തിയവരും പിന്നാലെ എത്തിയവരും കളം വിട്ടപ്പോഴും ഇരുവരും മലയാള സിനിമയുടെ വിഹായസ്സിൽ ഉയർന്നു നിന്നു. സിനിമാ സൗഹൃദം എന്നതിനപ്പുറത്തേക്ക് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആത്മബന്ധം മലയാളികൾക്ക് സുപരിചിതമാണ്. മറ്റ് അന്യഭാഷാ നടന്മാര്‍ പോലും ഇവരുടെ ആത്മബന്ധത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. രണ്ട് കുടുംബങ്ങളും പുലർത്തുന്ന സ്നേഹവും എപ്പോഴും ചർച്ചയാവാറുണ്ട്. മോഹൻലാലിന്റെ മകൻ പ്രണവ് ആദ്യമായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നതിന് മുന്‍പ് മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയതൊക്കെ വലിയ വാർത്തയായിരുന്നു. രണ്ട് താരങ്ങളും പലപ്പോഴും ഇരുവരുടെയും വീടുകളിൽ സന്ദർശനം നടത്താറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് അത്തരത്തിലൊരു സന്ദർശന കാഴ്ചയാണ്. കടവന്ത്രയിലെ മമ്മുട്ടിയുടെ പുതിയ വീട്ടിൽ മോഹൻലാൽ എത്തിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പക്ഷേ ഈ ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം മോഹൻലാലോ ദുൽഖർ സൽമാനോ അല്ല. മറിച്ച് ദുൽഖറിന്റെയും അമാലുവിന്റെയും മകളായ കുഞ്ഞു മറിയമാണ്. മോഹൻലാലും ദുൽഖർ സൽമാനും അമാലുവും കുഞ്ഞു മറിയവും നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ…

    Read More »
  • Lead News

    24 മണിക്കൂറിനിടെ 12,923 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,923 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,71,294 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം 108 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 1,55,360 ആയി. അതേസമയം, 11,764 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,05,73,372 ആയി. രാജ്യത്ത് നിലവില്‍ 1,42,562 സജീവകേസുകളാണ് നിലനില്‍ക്കുന്നത്. ഇതുവരെ 70,17,114 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തിരിക്കുന്നത്.

    Read More »
  • NEWS

    ​സുനാമി മു​ന്ന​റി​യി​പ്പ് ഓ​സ്ട്രേ​ലി​യ​യും, ന്യൂ​സി​ല​ൻ​ഡും പി​ൻ​വ​ലിച്ചു

    ദക്ഷി​ണ പ​സ​ഫി​ക്ക് സ​മു​ദ്ര​ത്തി​ൽ 7.7 തീ​വ്ര​ത​യി​ൽ ഭൂ​ച​ല​ന​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ പു​റ​പ്പെ​ടു​വി​ച്ച സു​നാ​മി മു​ന്ന​റി​യി​പ്പ് ഓ​സ്ട്രേ​ലി​യ​യും ന്യൂ​സി​ല​ൻ​ഡും പി​ൻ​വ​ലി​ച്ചു. ഓ​സ്ട്രേ​ലി​യ​യു​ടെ പ്ര​ധാ​ന ഭൂ​പ്ര​ദേ​ശ​ത്തി​ന് 550 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​യി സ്ഥി​തി​ചെ​യ്യു​ന്ന ലോ​ർ​ഡ് ഹൗ​വേ ദ്വീ​പി​ലേ​ക്ക് മൂ​ന്ന​ടി വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ള്‍ ഉ​യ​രാ​നും സു​നാ​മി​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു മുന്നറിയിപ്പ്. സു​നാ​മി തി​ര​മാ​ല​ക​ൾ ലോ​ർ​ഡ് ഹൗ​വേ ദ്വീ​പി​ലെ തീ​ര​ങ്ങ​ളെ തൊ​ടാ​തെ ക​ട​ന്നു​പോ​യെ​ന്ന് ബ്യൂ​റോ ഓ​ഫ് മെ​റ്റി​റോ​ള​ജി, ഓ​സ്ട്രേ​ലി​യ അ​റി​യി​ച്ചു. എ​ന്നാ​ൽ അ​സാ​ധാ​ര​ണ​മാ​യ ചെ​റു​തി​ര​മാ​ല​ക​ൾ തു​ട​ർ​ന്നേ​ക്കും. പ​ക്ഷേ സു​നാ​മി മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും ബ്യൂ​റോ ഓ​ഫ് മെ​റ്റി​റോ​ള​ജി അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ന്യൂ ​കാ​ലി​ഡോ​ണി​യ​യി​ലെ ടാ​ഡീ​നി​ന് കി​ഴ​ക്ക് 417 കി​ലോ​മീ​റ്റ​ർ കി​ഴ​ക്ക് മാ​റി 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. ഓ​സ്ട്രേ​ലി​യ​യ്ക്കും ന്യൂ​സി​ല​ൻ​ഡി​നും പു​റ​മെ ന്യൂ ​കാ​ലി​ഡോ​ണി​യ, ഫി​ജി എ​ന്നി​വി​ട​ങ്ങ​ളി​ലും സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

    Read More »
  • NEWS

    ചലച്ചിത്രതാരം പാർവതി തിരുവോത്ത് രാഷ്ട്രീയത്തിലേക്കോ?

    നിയമസഭാ തിരഞ്ഞെടുപ്പിൽ പാർവ്വതി തിരുവോത്തിനെ മത്സരിപ്പിക്കാൻ നീക്കം. സിപിഎം സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് നീക്കങ്ങൾ നടക്കുന്നത്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര പ്രവർത്തകരാണ് ചരടുവലികൾ നടത്തുന്നത്. സാമൂഹിക വിഷയങ്ങളിൽ മുഖം നോക്കാതെയുള്ള ഇടപെടലുകളാണ് പാർവ്വതിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ. ഈ നിലപാടുകൾ യുവതലമുറയെ കൂടുതൽ ആകർഷിക്കുമെന്ന വിലയിരുത്തലിലാണ് നീക്കം. ദില്ലിയിലെ കർഷക സമരത്തെക്കുറിച്ച് പാർവതി നടത്തിയ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

    Read More »
  • NEWS

    പി.എസ്.സി; രാഷ്ട്രീയനാടകങ്ങൾക്കപ്പുറം, അശോകൻ ചരുവിലിന്റെ എഫ് ബി പോസ്റ്റ്‌

    പി.എസ്.സി.യുമായി ബന്ധപ്പെട്ട് നിലവിലുള്ള വിവാദത്തിൽ കോൺഗ്രസ്സ് വളണ്ടിയർമാരുടെ വ്യാജ മണ്ണെണ്ണ നാടകങ്ങളും ചില മാധ്യമങ്ങൾ ഉയർത്തുന്ന പൊടിപടലങ്ങളും ഒതുങ്ങിയാൽ അവശേഷിക്കുന്ന ഒരു ആവശ്യം ഇതു മാത്രമാണ്. “റാങ്കുലീസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം നൽകണം.” ഇത് സാധ്യമായ കാര്യമാണോ? ആർക്കെങ്കിലും ഈ ഡിമാൻ്റിനെ ന്യായീകരിക്കാനാവുമോ? നിലവിലുള്ളതും സമീപഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളുടെ എണ്ണത്തിൻ്റെ നാലും അഞ്ചും മടങ്ങ് ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയിട്ടാണ് റാങ്കുപട്ടിക തയ്യാറാക്കുന്നത്. അതു കൂടാതെ ഓരോ സംവരണ വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം സപ്ലിമെൻ്ററി ലീസ്റ്റുകൾ ഉണ്ടാകും. റാങ്കുലീസ്റ്റിൽ ഉൾപ്പെടുന്നവരെല്ലാം നിയമനം സ്വീകരിക്കുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് പട്ടിക വലുതാക്കുന്നത്. പരീക്ഷയെഴുതിക്കഴിഞ്ഞാൽ റാങ്കുലീസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സമരം ചെയ്യാറുണ്ട്. പി.എസ്.സി.ക്കു വിട്ടുകൊടുക്കാത്ത നിരവധി വകുപ്പുകളും തസ്തികകളും സംസ്ഥാനത്തുണ്ട്. അവയിൽ പലതും ഒഴിഞ്ഞുകിടക്കുന്നു. സർക്കാർ വകുപ്പുകളിൽ തന്നെ അടിയന്തിരാവശ്യങ്ങൾക്കുണ്ടാവുന്ന ഒഴിവുകൾ പി.എസ്.സി.ക്കു വിട്ടുകൊടുത്തിട്ടുണ്ടാവില്ല. അവയിൽ പലയിടത്തും താൽക്കാലിക ജീവനക്കാരുണ്ട്. കരാർ ജീവനക്കാരുണ്ട്. അവിടെ തങ്ങളെ നിയമിച്ചാലെന്താ എന്നാണ് ലിസ്റ്റിലുള്ളവരുടെ ചോദ്യം. വിവരക്കേടിന് മറുപടി പറയാൻ ബുദ്ധിമുട്ടാണ്.…

    Read More »
  • NEWS

    കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്തമാകുന്നു 18ന് രാജ്യവ്യാപകമായി കർഷകർ ട്രെയിനുകൾ തടയും

    കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയാൻ കർഷകർ തയ്യാറെടുക്കുന്നു. സംയുക്ത കിസാൻ മോർ ർച്ചയാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ ആയിരിക്കും ട്രെയിനുകൾ തടയുകയെന്നും കർഷക നേതാക്കൾ അറിയിച്ചു. ഫെബ്രുവരി 12 മുതൽ രാജസ്ഥാനിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നും സംയുക്ത സമര സമിതി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി കർഷകർ ചർച്ചയ്ക്ക് തയ്യാറാകണമെന്നാണ് ബുധനാഴ്ച പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് കർഷകരുടെ പുതിയ സമര പ്രഖ്യാപനം. കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആയിരക്കണക്കിന് കർഷകരാണ് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ദില്ലി അതിർത്തികളിൽ സമരം തുടരുന്നത്. കർഷക വിരുദ്ധമായ 3 കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ.

    Read More »
  • NEWS

    പെട്രോൾ വില 90 ലേക്ക്, ഇന്ധനവിലയിൽ ഇന്നും വർദ്ധന

    തുടർച്ചയായി നാലാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 90 രൂപ ആവാൻ കേവലം നാലു പൈസയുടെ കുറവ് മാത്രമാണ് ഉള്ളത്. തിരുവനന്തപുരത്ത് പെട്രോളിന് 89 രൂപ 96 പൈസ ആയിട്ടാണ് ഉയർന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഡീസലിന് തിരുവനന്തപുരത്ത് 83 രൂപ 91 പൈസയും, പെട്രോളിന് 89 രൂപ 73 പൈസയുമാണ്. കൊച്ചിയിൽ ഡീസലിന് 82 രൂപ 24 പൈസയും പെട്രോളിന് 88 രൂപ ഒരു പൈസയുമാണ് ഇന്നത്തെ നിരക്ക്.

    Read More »
  • Lead News

    പസഫിക് സമുദ്രത്തിൽ ഭൂചലനം, സുനാമി മുന്നറിയിപ്പ്

    പസഫിക് സമുദ്രത്തിൽ 7.7 തീവ്രതയിൽ ഭൂചലനം. സുനാമി ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ന്യൂസിലൻഡ് അടക്കമുള്ള ദ്വീപ് രാഷ്ട്രങ്ങൾക്കാണ് മുന്നറിയിപ്പ്. ലോയൽറ്റി ഐലൻഡിന് തെക്കുകിഴക്ക് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ബുധനാഴ്ച രാത്രിയോടെയാണ് ഭൂചലനമുണ്ടായത്. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്.

    Read More »
  • NEWS

    പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും അടക്കം 15 പേരെ അറസ്റ്റു ചെയ്തു

    വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ നിരാഹാരത്തിലായിരുന്ന മൂന്നാര്‍ സമര നേതാവ് ഗോമതിയേയും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയേയും അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഗോമതിയെ അറസ്റ്റ് ചെയ്തത്. വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് അഞ്ചു ദിവസമായി നിരാഹാര സമരത്തിലായിരുന്നു ഗോമതി. ഗോമതിയുടെ ആരോഗ്യനില വഷളാകുന്നെന്ന് അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് സമര സമിതി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഗോമതിയുടെ നിരാഹാര സമരത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖം തിരിക്കുകയാണെന്നായിരുന്നു ആരോപണം.

    Read More »
  • Lead News

    സുതാര്യമായി പി.എസ്‌.സി നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം:മുഖ്യമന്ത്രി

    ഒഴിവുകളുടെ അഞ്ചിരട്ടി കണക്കാക്കിയാണ് പി.എസ്.സി പട്ടിക തയാറാക്കുന്നത്. പട്ടികയിലുള്ള 80 ശതമാനം പേര്‍ക്കും നിയമനം ലഭിക്കാന്‍ സാധ്യത കുറവാണ്. സര്‍ക്കാരിന് പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യല്‍ മാത്രം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന അധികാരികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ പി.എസ്.സി പട്ടികയിലുള്ളവരെ ബാധിക്കില്ല. ഏപ്രില്‍ മേയ് മാസങ്ങളിലെ ഒഴിവുകള്‍ കൂടി നിലവിലെ റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് ലഭിക്കും 10 വര്‍ഷം സര്‍വീസുള്ളവരെയാണ് സ്ഥിരപ്പെടുത്തുന്നത്. അതില്‍ രാഷ്ട്രീയ പരിഗണന ഇല്ല. നിയമനം പി.എസ്.സിക്ക് വിടാത്ത സ്ഥാപനങ്ങളില്‍ മാത്രമാണ് സ്ഥിരപ്പെടുത്തല്‍. ഈ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികമായി നിയമിച്ച ആരെയും സ്ഥിരപ്പെടുത്തുന്നില്ല. റാങ്ക് ലിസ്റ്റ് അനന്തമായി നീട്ടി പുതിയ -തലമുറയ്ക്ക് അവസരം നഷ്ടപ്പെടുത്തുന്ന രീതി അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
Back to top button
error: