ഒഴിവുകളുടെ അഞ്ചിരട്ടി കണക്കാക്കിയാണ് പി.എസ്.സി പട്ടിക തയാറാക്കുന്നത്. പട്ടികയിലുള്ള 80 ശതമാനം പേര്‍ക്കും നിയമനം ലഭിക്കാന്‍ സാധ്യത കുറവാണ്. സര്‍ക്കാരിന് പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യല്‍ മാത്രം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന അധികാരികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ പി.എസ്.സി പട്ടികയിലുള്ളവരെ ബാധിക്കില്ല. ഏപ്രില്‍ മേയ് മാസങ്ങളിലെ ഒഴിവുകള്‍ കൂടി നിലവിലെ റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് ലഭിക്കും
10 വര്‍ഷം സര്‍വീസുള്ളവരെയാണ് സ്ഥിരപ്പെടുത്തുന്നത്. അതില്‍ രാഷ്ട്രീയ പരിഗണന ഇല്ല. നിയമനം പി.എസ്.സിക്ക് വിടാത്ത സ്ഥാപനങ്ങളില്‍ മാത്രമാണ് സ്ഥിരപ്പെടുത്തല്‍.
ഈ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികമായി നിയമിച്ച ആരെയും സ്ഥിരപ്പെടുത്തുന്നില്ല. റാങ്ക് ലിസ്റ്റ് അനന്തമായി നീട്ടി പുതിയ -തലമുറയ്ക്ക് അവസരം നഷ്ടപ്പെടുത്തുന്ന രീതി അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.