NEWS

കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്തമാകുന്നു 18ന് രാജ്യവ്യാപകമായി കർഷകർ ട്രെയിനുകൾ തടയും

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയാൻ കർഷകർ തയ്യാറെടുക്കുന്നു. സംയുക്ത കിസാൻ മോർ ർച്ചയാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ ആയിരിക്കും ട്രെയിനുകൾ തടയുകയെന്നും കർഷക നേതാക്കൾ അറിയിച്ചു.

ഫെബ്രുവരി 12 മുതൽ രാജസ്ഥാനിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നും സംയുക്ത സമര സമിതി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി കർഷകർ ചർച്ചയ്ക്ക് തയ്യാറാകണമെന്നാണ് ബുധനാഴ്ച പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് കർഷകരുടെ പുതിയ സമര പ്രഖ്യാപനം.

Signature-ad

കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആയിരക്കണക്കിന് കർഷകരാണ് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ദില്ലി അതിർത്തികളിൽ സമരം തുടരുന്നത്. കർഷക വിരുദ്ധമായ 3 കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ.

Back to top button
error: