NEWS

പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും അടക്കം 15 പേരെ അറസ്റ്റു ചെയ്തു

വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ നിരാഹാരത്തിലായിരുന്ന മൂന്നാര്‍ സമര നേതാവ് ഗോമതിയേയും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയേയും അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഗോമതിയെ അറസ്റ്റ് ചെയ്തത്. വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് അഞ്ചു ദിവസമായി നിരാഹാര സമരത്തിലായിരുന്നു ഗോമതി.

ഗോമതിയുടെ ആരോഗ്യനില വഷളാകുന്നെന്ന് അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് സമര സമിതി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഗോമതിയുടെ നിരാഹാര സമരത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖം തിരിക്കുകയാണെന്നായിരുന്നു ആരോപണം.

Back to top button
error: