Lead NewsNEWSTRENDING

24 മണിക്കൂറിനിടെ 12,923 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,923 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,71,294 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം 108 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 1,55,360 ആയി. അതേസമയം, 11,764 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,05,73,372 ആയി.

രാജ്യത്ത് നിലവില്‍ 1,42,562 സജീവകേസുകളാണ് നിലനില്‍ക്കുന്നത്. ഇതുവരെ 70,17,114 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തിരിക്കുന്നത്.

Back to top button
error: