Month: February 2021
-
NEWS
സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ശനിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിൽ വില വർധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,455 രൂപയും പവന് 35,640 രൂപയുമായി. ഫെബ്രുവരി ഒന്നിന് സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1,800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വർധിക്കുകയും ചെയ്തു.
Read More » -
Lead News
കോണ്‍ഗ്രസ്- യു.ഡി.എഫ് യോഗങ്ങള്‍ ഇന്ന് കൊച്ചിയിൽ
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നിര്‍ണായക യോഗങ്ങള്‍ ഇന്ന് കൊച്ചിയില്‍. എ.ഐ.സി.സി നിയോഗിച്ച 40 അംഗ തെരഞ്ഞെടുപ്പു സമിതിയുടെ ആദ്യ യോഗമാണ് നടക്കുന്നത്. യു.ഡി.എഫ് രണ്ടാംഘട്ട സീറ്റുവിഭജന ചര്‍ച്ചയ്ക്കും ഇന്ന് തുടക്കമാകും.ഐശ്വര്യ കേരള യാത്ര കൊച്ചിയില്‍ എത്തുന്നതോടെ സീറ്റ് നിര്‍ണയ ചര്‍ച്ചകളിലേയ്ക്ക് കോണ്‍ഗ്രസ് കടക്കുകയാണ്. രാത്രി ഒന്‍പതിന് സംസ്ഥാന തെരഞ്ഞെടുപ്പു സമിതിയുടെ ആദ്യ യോഗം കൊച്ചിയില്‍ ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തേ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമിതി യോഗം. ഗ്രൂപ്പ് താത്പര്യങ്ങള്‍ മാറ്റിവച്ചു വിജയസാധ്യതക്ക് മാത്രം പ്രാധാന്യം നല്‍കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതുധാരണ. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പരിഗണന നല്‍കണമെന്ന എ.ഐ.സി.സി നിര്‍ദേശവും അംഗീകരിക്കുമെന്നാണ് സൂചന.
Read More » -
Lead News
എം.ശിവശങ്കറിനു ജാമ്യം: എൻഫോഴ്‌സ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചു
https://youtu.be/vD2J7K1R4WU എം.ശിവശങ്കറിനു ജാമ്യം നല്‍കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ട്. അയതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്നത്. കണക്കില്‍ പെടാത്ത 64 ലക്ഷം രൂപ തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലായ അവസരത്തില്‍ ശിവശങ്കര്‍ ജാമ്യത്തില്‍ തുടരുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഈ കേസില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ ഇഡി ചൂണ്ടിക്കാട്ടുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പദ്ധതിയില്‍ നിന്നു സ്വപ്നയ്ക്കു ലഭിച്ച 1.05 കോടി രൂപ കമ്മിഷനില്‍ 64 ലക്ഷം രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന നിഗമനത്തിലായിരുന്നു ഇഡി. ഈ തുക കൈമാറിയ യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ത് പൗരന്‍ ഖാലിദ് അലി ഷൗക്രിയെ ശിവശങ്കറിന് അടുത്തറിയാമെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. 98 ദിവസത്തെ വിചാരണ തടവിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഫെബ്രുവരി…
Read More » -
LIFE
ഇത് അനുമോൾ തന്നെയോ.? പുതിയ മേക്കോവറിൽ എസ്തര്‍
മലയാള സിനിമയിൽ റെക്കോർഡ് കളക്ഷൻ നേടുകയും പല ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്ത് ചരിത്രം സൃഷ്ടിച്ച ദൃശ്യം എന്ന സിനിമ ആരുംതന്നെ മറക്കാനിടയില്ല. ജോർജുകുട്ടിയും കുടുംബവും മലയാളികളുടെ മനസ്സിനോട് അത്രയധികം അടുത്തു നില്‍ക്കുന്നു. ജോര്‍ജു കുട്ടിയുടെ മക്കളായ അഞ്ജുവും അനുവും മലയാളികളുടെ മനസ്സിൽ നിന്ന് പെട്ടെന്ന് മാഞ്ഞു പോവില്ല. പ്രത്യേകിച്ച് രണ്ടാമത്തെ മകളായ അനുമോൾ. തന്റെ കള്ളച്ചിരി കൊണ്ടും കുസൃതി നിറഞ്ഞ നോട്ടം കൊണ്ടും അനുമോൾ അത്രയേറെ പ്രിയങ്കരിയായി മാറിയിരുന്നു. എന്നാല്‍ അനുമോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എസ്തര്‍ ഇപ്പോൾ ഒരു ബാലതാരം അല്ല. നായികയായി വരെ തിളങ്ങിയ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. എസ്തറിന്റെ ഫോട്ടോഷൂട്ട് വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻറുകളാണ് നിറയുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ ഏവർക്കും സുപരിചിതയായ മാറുന്നത്. നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് എസ്തര്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട്…
Read More » -
Lead News
ഏകപക്ഷീയം കാപ്പന്‍റെ നീക്കങ്ങൾ… മുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്ന് കേന്ദ്ര നേതൃത്വത്തോട് ശശീന്ദ്രൻ
പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ മുന്നണി വിടാനൊരുങ്ങുന്ന എൻ.സി.പി നേതാവും എം.എൽ.എയുമായ മാണി സി. കാപ്പന്‍റെ നീക്കം ഏകപക്ഷീയമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്ന് ശശീന്ദ്രൻ എൻ.സി.പി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാർട്ടിയിൽ കൂടിയാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ല. കാപ്പന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. മുന്നണി മാറ്റത്തെ കുറിച്ച് യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു. അതേസമയം, ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്നും മുന്നണി വിടുന്ന കാര്യം പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നുമാണ് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞത്. എൻ.സി.പി കേന്ദ്ര നേതൃത്വം ശശീന്ദ്രനൊപ്പം നിൽക്കുമോ മാണി സി. കാപ്പനൊപ്പം നിൽക്കുമോയെന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. മാണി സി. കാപ്പനൊപ്പം എന്‍.സി.പി കേരള ഘടകവും ഇടതു മുന്നണി വിടുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനും മാണി സി.…
Read More » -
Lead News
മംഗളൂരിൽ ബസ് കണ്ടക്ടർ നേത്രാവതി പുഴയില്‍ ചാടി ജീവനൊടുക്കി; ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് എന്ന് ആത്മഹത്യാകുറിപ്പ്…
മംഗളൂരു: ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ റെയില്‍വെ പാലത്തില്‍ നിന്ന് നേത്രാവതി പുഴയിലേക്ക് ചാടി ജീവനൊടുക്കി. ബണ്ട്വാള്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ പുത്തൂര്‍ സ്വദേശി ബി. ബാലകൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വൈകിട്ടാണ് ബാലകൃഷ്ണ മംഗളൂരുവിലെ നേത്രാവതി പുഴയില്‍ ചാടിയത്. അൽപ്പസമയത്തിനുള്ളില്‍ മൃതദേഹം പാലത്തിന് സമീപം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. അഗ്നിശമന സേന തത്തി മൃതദേഹം കരക്കെത്തിച്ചു. തുടര്‍ന്ന് പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മംഗളൂരു വെന്‍ലോക്ക് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വാഹനങ്ങള്‍ കടന്നുപോകുന്ന മറ്റൊരു നേത്രാവതി പാലത്തിന് ചുറ്റും ആത്മഹത്യ തടയുന്നതിന് വേലി കെട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് പുഴയില്‍ ചാടാന്‍ ബാലകൃഷ്ണ റെയില്‍വെ പാലത്തിലെത്തിയത്. മൃതദേഹം കാണാന്‍ നേത്രാവതി പാലത്തില്‍ ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് ഏറെ നേരം ഗതാഗത തടസത്തിന് കാരണമായി. ചാടുമ്പോള്‍ ബാലകൃഷണക്ക് ഹൃദയസ്തംഭനം സംഭവിച്ചിരിക്കാമെന്നും അതിനാലാണ് മൃതദേഹം കടലിലേക്ക് ഒഴുകുന്നതിനുപകരം പൊങ്ങിക്കിടന്നതെന്നും പറയപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. അതിനിടെ ബാലകൃഷണ എഴുതിയ ആത്മഹത്യാക്കുറിപ്പ്…
Read More » -
Lead News
രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന് തുടക്കമായി
കോവിഡ് 19 മുന്‍നിര പോരാളികള്‍ക്കുള്ള രണ്ടാംഘട്ട വാക്‌സിന്‍ വിതരണം ജില്ലയില്‍ ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ, ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചുകൊണ്ട് വിതരണത്തിനു തുടക്കമിട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ എത്രയും വേഗം പോലീസുകാര്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും വാക്‌സിന്‍ എടുത്തതോടെ തന്റെ ആത്മവിശ്വാസം വര്‍ധിച്ചതായും പൊലിസ് മേധാവി പറഞ്ഞു. ജില്ലയില്‍ ഇതുവരെ 42,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. 18,000 മുന്‍നിര പ്രവര്‍ത്തകര്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ്, റവന്യു, ഫയര്‍ഫോഴ്‌സ്, മറ്റു സേനാ വിഭാഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍നിര പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്സിൻ നല്‍കുന്നത്. ഇവ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ പറഞ്ഞു. എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.സി.പി വൈഭവ് സക്‌സേന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിച്ചു.
Read More » -
LIFE
ശാലിനി അരങ്ങിലേക്ക്: സംവിധാനം മണിരത്നം. ?
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ചലച്ചിത്രതാരമാണ് ശാലിനി. തമിഴ് നടന്‍ അജിത്തിനെ വിവാഹം കഴിച്ചതോടെയാണ് ശാലിനി സിനിമ മേഖലയിൽ നിന്നും വിട്ട് കുടുംബജീവിതത്തിലേക്ക് ഒതുങ്ങിയത്. ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ശാലിനി അഭിനയ രംഗത്തേക്ക് വീണ്ടും തിരികെ എത്തുകയാണ്. പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ പൊന്നിയിന്‍ സെൽവം എന്ന ചിത്രത്തിലൂടെയാണ് ശാലിനി തിരികെയെത്തുന്നത് എന്ന സൂചനകളാണ് പുറത്തുവരുന്നത്. മണി രത്നത്തിന്റെയും ചലച്ചിത്രതാരം മാധവന്റെയും പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ശാലിനി തിരികെയെത്തുന്നത്. മലയാളത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ശാലിനിയോട് മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹവും ഇഷ്ടമുണ്ട്. ബാലതാരമായിട്ടാണ് ശാലിനി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അജിത്തുമായുള്ള വിവാഹശേഷമാണ് ശാലിനി സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചത്. അലൈപായുതേ, പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് അവസാനമായി ശാലിനി അഭിനയിച്ചത്. പൊന്നിയിന്‍ സെല്‍വത്തിലൂടെ ശാലിനി തിരികെ എത്തണമെന്നാണ് ആരാധകരും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിക്കുന്നത്. കല്‍കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ…
Read More » -
Lead News
സണ്ണി ലിയോണിനെതിരെ വീണ്ടും കേസെടുത്തു
പരിപാടിക്ക് പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ വീണ്ടും കേസെടുത്തു. അതിനാല്‍ താരത്തിനെ ഇനി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. വിശ്വാസ വഞ്ചന, ചതി, പണമപഹാരം എന്നീ കുറ്റങ്ങളാണ് താരത്തിന് മേല്‍ചുമത്തിയിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് സണ്ണി ലിയോണ്‍, മറ്റ് പ്രതികള്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും മാനേജര്‍ സണ്ണി രജനിയുമാണ്. ഷിയാസ് പെരുമ്പാവൂരായിരുന്നു പരാതിക്കാരന്‍. അങ്കമാലിയില്‍ 2019ലെ വാലന്റൈന്‍സ് ഡേയില്‍ നടക്കാനിരിക്കുന്ന പരാപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറിയെന്നാണ് കേസ്. അതിനായി താരം 39 ലക്ഷം രൂപ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം കേസില്‍ സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കേരളത്തില്‍ അവധി ആഘോഷിക്കാനെത്തിയ സണ്ണി ലിയോണിനെയാണ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.താന്‍ ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും പറഞ്ഞ…
Read More » -
LIFE
ആരാണ് പാർവ്വതി?…ധൈര്യമാണ് പാർവ്വതി…സമരമാണ് പാർവ്വതി: ഹരീഷ് പേരടി
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന കര്‍ഷസമരത്തിന് പിന്തുണ അറിയിച്ച് നടി പാര്‍വ്വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഇപ്പോഴിതാ താരത്തിന്റെ ഈ പ്രതികരണത്തില്‍ പ്രശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. താനടക്കമുളള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വ്വതിയെന്നും തിരുത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുളളവര്‍ക്ക് അധ്യാപികയാണ് താരമെന്നും ഹരീഷ് പേരടി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ആരാണ് പാർവ്വതി?…ധൈര്യമാണ് പാർവ്വതി…സമരമാണ് പാർവ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതി…തിരത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവ്വതി..അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്കാരിക മുഖമാണ് പാർവ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി..പാർവ്വതി അടിമുടി രാഷ്ട്രീയമാണ്… അതേസമയം, കര്‍ഷകസമരത്തെക്കുറിച്ച് പാര്‍വ്വതി നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ താരത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരാണ് ചരടുവലികള്‍ നടത്തുന്നത്. സാമൂഹിക വിഷയങ്ങളില്‍…
Read More »