തലാക്ക് ചൊല്ലി; രണ്ടാം ഭാര്യ ജഡ്ജിക്കെതിരെ ഹൈക്കോടതിയില്‍
തലാക്ക് ചൊല്ലിയ ജഡ്ജിക്കെതിരെ രണ്ടാം ഭാര്യ ഹൈക്കോടതിയില്‍. പാലക്കാട് സെഷന്‍സ് ജില്ലാ ജഡ്ജി ബി.കലാം പാഷയ്‌ക്കെതിരെയാണ് രണ്ടാം ഭാര്യ സജനി എ. ഹൈക്കോടതിയെ സമീപിച്ചത്. സജനിയെ മൊഴി ചൊല്ലിയത് സുപ്രീംകോടതി വിധിപ്രകാരം ശിക്ഷാര്‍ഹമാണെന്നും കേസെടുക്കണമെന്നുമാണ് സജിനിയുടെ ആവശ്യം. ഇതിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2009 ഏപ്രില്‍ ഒമ്പതിനായിരുന്നു കലാം പാഷ കൊല്ലം സ്വദേശിനി സജനിയെ വിവാഹം കഴിച്ചത്. 2018 മാര്‍ച്ച് ഒന്നിന് മൊഴി ചൊല്ലുകയായിരുന്നു. എന്നാല്‍ 2017 ആഗസ്റ്റ് സുപ്രീംകോടതിയുടെ തലക്ക് വിധിക്കെതിരെയാണ് അപ്പോള്‍ സജനി രംഗത്തുവന്നിരിക്കുന്നത്.
2017 മാര്‍ച്ച് ഒമ്പതിന് അയച്ച കത്തില്‍ തലാഖ് ചൊല്ലി ഇത് 2017 മാര്‍ച്ച് ഒന്നിന് ആണെന്നും 2018 എന്നത് പിശകാണെന്നും സജനി അപേക്ഷയില്‍ പറയുന്നു. എന്നാല്‍ കലാമിന്റെ ആദ്യ ഭാര്യയുടെ ആരോപണം തികച്ചും ക്രൂരമായിരുന്നെന്നും സജനി ഹൈക്കോടതിയില്‍ പറഞ്ഞു. മാത്രമല്ല കലാം പാഷയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ തെളിവുകളടക്കം 16 പേജുളള കത്തും സജനി കോടതിയില്‍ ഹാജരാക്കി.
കലാം പാഷ മതമൗലികവാദിയും മത ഭ്രാന്തനും ലൈംഗിക വൈകൃതക്കാരനാണെന്നും അയാള്‍ക്കൊപ്പം ഉള്ള എന്റെ ജീവിതം ഭീകരനോടോപ്പമുള്ള പോലെ ആയിരുന്നെന്നും ശിരോവസ്ത്രത്തിന് പുറത്ത് മുടി കണ്ടാല്‍ മര്‍ദ്ദിക്കുകയും എന്നും സജനി ആരോപിക്കുന്നു. മാത്രമല്ല തന്നെ ഗര്‍ഭം ധരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും അയാളുടെ ലൈംഗിക അടിമയായിരുന്നു താന്‍ എന്നും തന്റെ അനുമതി ഇല്ലാതെ ഗര്‍ഭം അലസിപ്പിച്ചെന്നും ആദ്യ ഭാര്യയുടെ അമ്മയുമായി കൂട്ടുചേര്‍ന്ന് തന്നെ പലവട്ടം കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും സജനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. അതിനാല്‍ ഇതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും കടവന്ത്ര പോലീസിന് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നും സജനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ അപേക്ഷിക്കുന്നു.