NEWS

താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ : എന്റെ പിന്തുണ പിണറായിക്ക്: ബാബു കുഴിമറ്റം

ഥാകൃത്തും സാംസ്ക്കാരിക പ്രവർത്തകനും ബുക്ക്മാർക്ക് മുൻ എം.ഡിയുമായ ബാബു കുഴിമറ്റത്തിനെ കുറിപ്പ്. താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ : എന്റെ പിന്തുണ പിണറായിക്ക്…

ഏതു സർക്കാരിന്റെ കാലത്തും പല സ്ഥാപനങ്ങളിലും, പല പല കാരണങ്ങളാലും
നിശ്ചിത തുക മാത്രം പ്രതിഫലമേകി താൽക്കാലിക ജീവനക്കാരെ നിയമിക്കേണ്ടി വരിക എന്നത് അനിവാര്യമാണ്.

Signature-ad

( ഈ അനിവാര്യത മിസ് യൂസ് ചെയ്യപ്പെടുന്നു എന്നതും പറയാതെ വയ്യ )

അവരുടെ കാലാവധി നീണ്ടുപോവുകയെന്നത്പല കാരണങ്ങളാലും സംഭവിക്കാവുന്നതാണ്.
ഈ വിധത്തിൽ പത്തും ഇരുപതും വർഷം തുഛവേതനത്തിൽ ജോലി ചെയ്തു മറ്റൊരു തൊഴിലിനും ഇനി സാധ്യതയുമില്ലാതെ പ്രായ പരിധി കഴിഞ്ഞു പോയ ജോലിക്കാരെ പിരിച്ചു വിടുന്നത് അനീതിയും മനുഷ്യത്വത്തിന് നിരക്കാത്തതുമാണ്. ഇക്കാര്യത്തിൽ ഇന്നത്തെ പ്രതിപക്ഷം ഭരണക്കാരെ കുറ്റപ്പെടുത്തുന്നുവെങ്കിൽ, അതിൻ്റെ കാരണങ്ങളിലൊന്ന്, അവരുടെ ഭരണകാലത്ത് ഇന്നത്തെ ഭരണക്കാർ ഈ വിധനീക്കങ്ങളെ വലിയ തോതിൽ എതിർത്തതുകൊണ്ട് തന്നെയാണ്…

സകല കീഴ് വഴക്കങ്ങളേയും കാറ്റിൽ പറത്തി ഇക്കാര്യത്തിൽ പിണറായി ചില നീക്കങ്ങൾ നടത്തുന്നതു കാണുമ്പോൾ, ഞാൻ ദുഖത്തോടെ നോക്കിക്കാണുന്നത്, ആ ലിസ്റ്റുകളിലൊന്നും സാംസ്കാരിക വകുപ്പ് സ്ഥാപനമായ ‘കേരള സ്റ്റേറ്റ് ബുക്ക്മാർക്ക് ‘ ഉൾപ്പെട്ട് കാണുന്നില്ലാ എന്നതു മാത്രമാണ്. മഹത്തായ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ കെ.കരുണാകരന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം, സർക്കാരിനകത്തും പുറത്തുമുള്ള വലിയ വലിയ സ്വാധീനശക്തികളായ ചില സ്ഥാപിത താല്പര്യക്കാരുടെ പാരകളാൽ ഇന്നും അർഹമായ പരിഗണനയോ പ്രോത്സാഹനമോ ലഭിക്കാതെ ആടിയും ഉലഞ്ഞും കഷ്ടിച്ച് നിരങ്ങി നീങ്ങുകയാണ്. ഈ പ്രസ്ഥാനത്തിന്റെ ഭാഗ്യം കൊണ്ട്, നാളിതുവരെ ഓരോ കാലത്തും മാറി മാറി നിയമിതരായ മേധാവികളേവരും തന്നെ തങ്ങളുടെ പ്രതിഫലത്തെപ്പറ്റി വ്യാകുലപ്പെടാതെ അർപ്പണബുദ്ധിയോടെ ഓടിനടന്ന് ഏറെ ത്യാഗങ്ങൾ സഹിച്ച് പ്രസ്ഥാനത്തെ നയിക്കുന്നു. ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ കാര്യമാവട്ടെ ഏറെ ദുഖകരമാണ്.

ഒന്നുരണ്ട് ഡപ്യൂട്ടേഷൻ ഉദ്യോഗസ്ഥർ ഒഴിച്ചാൽ ബാക്കിയുള്ളവരത്രയുംതാൽക്കാലിക ജീവനക്കാരാണ്. കാൽ നൂറ്റാണ്ടായിട്ടും സ്ഥിരത ലഭിക്കാതെ പണിയെടുക്കുന്ന പാവപ്പെട്ട താൽക്കാലിക ജീവനക്കാർ ബുക്ക് മാർക്കിലുണ്ടെന്നു കേട്ടാൽ മനസാക്ഷിയുള്ള ആർക്കും തന്നെ നടുങ്ങാതിരിക്കാനാവില്ല….

മറുപിള്ള…..

നിശ്ചിത സമയത്തിനുള്ളിൽ P.S.C റാങ്ക് ലിസ്റ്റിലുള്ള സർവ്വർക്കും തൊഴിൽ നൽകുവാൻ സർക്കാരിനു ബാദ്ധ്യതയുണ്ട്…അക്കാര്യത്തിൽ പുതിയ നിയമ നിർമ്മാണം തന്നെ നടത്തേണ്ടതും അവർ കാലാവധിക്ക് വിധേയപ്പെടാതെ പരിരക്ഷിക്കപ്പെടേണ്ടതുമാണ്….

Back to top button
error: