സോളാര്‍ തട്ടിപ്പ് കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കി. സരിത എസ് നായര്‍, ബിജു രാധാകൃഷണന്‍, ഇവരുടെ ഡ്രൈവര്‍ മണിലാല്‍ എന്നിവരുടെ ജാമ്യമാണ് കോഴിക്കോട് കോടതി റദ്ദാക്കിയത്. അതേസമയം, ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 25ന് ഇവര്‍ സ്വമേധയാ കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്തു ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം.
കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്റെ ഓഫിസിലും വീട്ടിലും സോളര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞു 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കുവേണ്ടി വ്യാജ രേഖകള്‍ തയാറാക്കിയതിനാണ് കൊടുങ്ങല്ലൂര്‍ സ്വദേശി മണിലാലിനെ മൂന്നാം പ്രതിയാക്കിയത്.