Month: February 2021
-
NEWS
ഇഎംസിസി വിവാദത്തിന് പിന്നിൽ ബ്ലാക്ക് മെയിൽ രാഷ്ട്രീയം: മന്ത്രി ഇ.പി. ജയരാജൻ
ഇഎംസിസി വിവാദത്തിന് പിന്നിൽ പ്രതിപക്ഷത്തിന്റെ ബ്ലാക്ക് മെയിൽ രാഷ്ട്രീയമാണെന്ന് മ ന്ത്രി ഇ.പി. ജയരാജൻ. ഇതിനെതിരേ സമഗ്രമായ അന്വേഷണം വേണം ആവശ്യമാണ്. പുറത്തുവന്നതെല്ലാം കമ്പനിയുടെ വാദങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു കടലാസിലും സർക്കാർ ഒപ്പിട്ടിട്ടില്ല. ആരുമായും ധാരണാപത്രവുമില്ല. മന്ത്രിമാർ വിദേശത്ത് പോകുമ്പോൾ മലയാളികളുമായി സംസാരിക്കാറുണ്ട്. ഇതു സാധാരണമാണ്. മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇഎംസിസി പ്രതിനിധികളെ കണ്ടത് അത്തരത്തിൽ ഒന്നാണെന്നും ജയരാജൻ പറഞ്ഞു.
Read More » -
Lead News
രേഷ്മയെ കൊലപ്പെടുത്തിയത് കൊച്ചച്ചനോ.? അരുണിന് വേണ്ടി വലവിരിച്ച് കേരള പോലീസ്
ചിത്തിരപുരം വണ്ടിത്തറയിലെ രേഷ്മയുടെ മരണവാർത്ത ഏറെയും ഞെട്ടലോടെയാണ് നാട് കേട്ടത്. രേഷ്മയുടെ മരണത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് കൊച്ചച്ചൻ അരുണാണെന്ന് അറിഞ്ഞതോടെ ആ ഞെട്ടലിന് ആഴം വർധിച്ചു. അരുണിന് വേണ്ടി വലവിരിച്ച് കേരള പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. എന്നാല്‍ എന്ത് കാരണത്തിനാണ് അരുൺ രേഷ്മയെ വകവരുത്തിയത് എന്ന കാര്യത്തിൽ ഇതുവരെ ആർക്കും വ്യക്തതയില്ല. അരുണില്‍ നിന്ന് മാത്രമാണ് യഥാർത്ഥ സംഭവങ്ങളുടെ സത്യാവസ്ഥ മനസ്സിലാകു. ചിത്തിരപുരം വണ്ടിത്തറയിൽ രാജേഷിന്റെ അർദ്ധസഹോദരനാണ് രേഷ്മ കൊലക്കേസിലെ പ്രതി എന്ന് സംശയിക്കുന്ന അരുണ്‍. രാജേഷിന്റെ അച്ഛൻ അംബുജാക്ഷന് മറ്റൊരു സ്ത്രീയിൽ ഉണ്ടായ മകനാണ് അരുൺ. കോവിഡ് കാലത്താണ് സഹോദരങ്ങൾ തമ്മിൽ കൂടുതൽ അടുക്കുന്നത്. ഇതോടെ രാജേഷിന്റെ വീട്ടിലെ നിത്യസന്ദർശകനായി മാറുകയായിരുന്നു അരുൺ. പലപ്പോഴും അരുണും രേഷ്മയും ഒരുമിച്ചായിരുന്നു സ്കൂളിൽ നിന്നും പണി സ്ഥലത്തു നിന്നും തിരികെ വീട്ടിലേക്ക് വരുന്നത്. രാജകുമാരിക്കടുത്ത് ഒരു ഫര്‍ണിച്ചര്‍ നിർമ്മാണ സ്ഥാപനത്തിലാണ് അരുൺ ജോലിചെയ്തിരുന്നത്. രേഷ്മയുടെ അമ്മ ജെസ്സി അടുത്തുള്ള ഒരു റിസോർട്ടിലെ താത്കാലിക…
Read More » -
NEWS
കുഞ്ചൻ നമ്പ്യാർ അവാർഡ് പ്രഭാവർമ്മയ്ക്ക്
തിരുവനന്തപുരം: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള 2020 ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് പ്രമുഖ കവിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ്മയ്ക്ക് സമ്മാനിക്കാൻ തീരുമാനിച്ചു. 25,001 രൂപയും(ഇരുപത്തി അയ്യായിരത്തി ഒന്ന്) രൂപയും ബി.ഡി.ദത്തൻ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ് എന്ന് ജൂറി ചെയർമാൻ ഡോ. ഇന്ദ്രബാബു പറഞ്ഞു. പ്രൊഫസർ ഡോ. പി.സി.റോയി, ഡോ. സുരേഷ് നൂറനാട് എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ. കാൽ നൂറ്റാണ്ടുമുമ്പ് പ്രവർത്തനം ആരംഭിച്ച സമിതിയുടെ സ്ഥാപക പ്രസിഡൻറ് അകാലത്തിൽ അന്തരിച്ച എ.ആർ. ഷാജിയുടെ സ്മരണയ്ക്കായി സമിതി ഏർപ്പെടുത്തിയ കുഞ്ചൻനമ്പ്യാർ കഥാഅവാർഡ് സുനിൽദത്ത് സുകുമാരൻ,ത്രിവിക്രമംഗലം രാജൻ എന്നിവർക്കു സമ്മാനിക്കും. കവിതാവിഭാഗത്തിൽ ലേഖ കാക്കനാട്ട്, ഡോ. സുനിൽ ജോസ് എന്നിവർക്കും ബാലസഹിത്യവിഭാഗത്തിൽ ഹാജറ കെ.എം, ബിജുനാരായണൻ, വാസു അരീക്കോട് എന്നിവർക്കും ബാലരചനാവിഭാഗത്തിൽ ആർച്ച എ.ജെ യ്ക്കുമാണ് പുരസ്കാരം. ഏപ്രിൽ ആദ്യവാരം കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് സമിതി സെക്രട്ടറി…
Read More » -
NEWS
ചെക്കൻ പുരോഗമിക്കുന്നു ….
കാടിന്റെ മക്കളുടെ കഥയുമായെത്തുന്ന സിനിമയാണ് “ചെക്കൻ “. ഗോത്രവിഭാഗത്തിൽ ജനിച്ചതു കൊണ്ടു മാത്രം ഒരു ഗായകൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ കഥയാണ് ചിത്രം പറയുന്നത്. ഗോത്രവിഭാഗക്കാരനായതു കൊണ്ട് അനുഭവിക്കേണ്ടി വരുന്ന അടിച്ചമർത്തലുകളും അവഗണനകളുമൊക്കെ തരണം ചെയ്ത് മുന്നേറുന്ന ഒരു ആദിവാസി ബാലൻ. ചെക്കൻ എന്നാണ് ക്യാരക്ടറിന്റെ പേര്. ചിത്രത്തിന്റെ ആദ്യപോസ്റ്റർ വിനീത് ശ്രീനിവാസൻ , വിഷ്ണു ഉണ്ണികൃഷ്ണൻ , പ്രണവ് മോഹൻലാൽ എന്നിവരുടെ എഫ് ബി പേജുകളിലൂടെയായിരുന്നു റിലീസ് ചെയ്തത്.ഒട്ടേറെ ഷോർട്ട് ഫിലിം|മ്യൂസിക്കൽ ആൽബങ്ങളിലൂടെ കഴിവു തെളിയിച്ച ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയുമൊരുക്കി ചെക്കൻ സംവിധാനം ചെയ്യുന്നത്. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിയാണ് നിർമ്മാണം. ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. വിഷ്ണുവിന്റെ മുത്തശ്ശിയാകുന്നത് അയ്യപ്പനും കോശിയിലൂടെ പ്രശസ്തയായ നഞ്ചിയമ്മയാണ്. നഞ്ചിയമ്മ ചിത്രത്തിലൊരു ഗാനം ആലപിക്കുന്നുമുണ്ട്. പൂർണ്ണമായും വയനാടിന്റെ ദൃശ്യഭംഗിയിലാണ് ചെക്കൻ ഒരുങ്ങുന്നത്.വിഷ്ണു പുരുഷൻ, നഞ്ചിയമ്മ എന്നിവർക്കു പുറമെ വിനോദ്…
Read More » -
NEWS
പാതിവഴിയിൽ സ്വപ്നങ്ങൾ അവസാനിച്ചവന്റെ വേദനകള്‍: സൂററൈ പോട്ര് സിനിമയിലെ ഡിലീറ്റഡ് സീന്‍ പുറത്ത്
സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമായിരുന്നു സൂരറൈ പോട്ര്. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രദർശനത്തിനെത്തിയ ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ സൂര്യയുടെ പ്രകടനത്തെ എല്ലാത്തരം പ്രേക്ഷകരും ഒരു പോലെ ഏറ്റെടുത്തിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് പ്രദർശനത്തിനെത്തിയതെങ്കിലും നിരവധി അവാർഡുകൾ ഇതിനോടകം തന്നെ ചിത്രം കരസ്ഥമാക്കിയിരുന്നു. സൂര്യ, ഉര്‍വശി, അപർണ ബാല മുരളി തുടങ്ങിയവരുടെ മികച്ച പ്രകടനം കൊണ്ട് സമ്പന്നമായിരുന്നു ചിത്രം. സാധാരണക്കാരായ ജനങ്ങളെ ഒരു രൂപയ്ക്ക് പ്ലെയിനില്‍ യാത്ര ചെയ്യിക്കുക എന്ന അസാധാരണ സ്വപ്നം സാധ്യമാക്കാനിറങ്ങിയ നെടുമാരന്‍ രാജാങ്കം എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. പലവിധ വെല്ലുവിളികളിലൂടെ കടന്നു പോകുന്ന കഥാപാത്രം ഒടുവിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ക്യാപ്റ്റൻ ഗോപിനാഥ് എന്ന വ്യക്തിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ഒരു രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. പാതി വഴിയില്‍ തന്റെ സ്വപ്നം തകർന്ന നെടുമാരൻ രാജാങ്കത്തിന്റെ ജീവിതമാണ് ഡിലീറ്റഡ്…
Read More » -
NEWS
ഉത്തരത്തിന്റെ സ്ഥലം ഒഴിച്ച് ഇടരുത്, എന്തെഴുതിയാലും മാർക്ക് കിട്ടും:വെട്ടിലായി ഡിഒഇ
സർക്കാർ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഒരു ഡിഒഇ നൽകിയ നിർദ്ദേശമാണ് തലക്കെട്ടായി നിങ്ങൾ വായിച്ചത്. ഡൽഹിയിലാണ് സംഭവം നടന്നത്. പരീക്ഷയെഴുതാന്‍ തയ്യാറായി ഹാളിൽ എത്തിയ വിദ്യാർത്ഥികളോട് ഡിഒഇ പറഞ്ഞു കൊടുക്കുന്ന സാരോപദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഡൽഹി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഉദിത് റായ് ആണ് വിവാദ സംഭവത്തിലെ നായകൻ. ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി നിറയ്ക്കാൻ ആണ് ഡിഒഇ വിദ്യാർത്ഥികളോട് പറയുന്നത്. ഉത്തരം അറിയില്ലെങ്കിൽ എന്തെങ്കിലും എഴുതിയാൽ മതി എന്നും നിങ്ങൾക്ക് അതിനനുസരിച്ച് മാർക്ക് കിട്ടും എന്നുമാണ് അദ്ദേഹം പറയുന്നത്. ഉത്തരം എഴുതേണ്ട സ്ഥലം ഒഴിച്ച് ഇടരുത്. ചോദ്യം അതുപോലെ കോപ്പിയടിച്ച് എഴുതിയാലും മതി. ഉത്തരത്തിന്റെ സ്ഥാനത്ത് എന്തെങ്കിലും ഉണ്ടെങ്കില്‍ മാർക്ക് നൽകുമെന്ന് അധ്യാപകര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഇതായിരുന്നു ഉദിത് റായിയുടെ വിവാദമായ വാക്കുകൾ. ഉദിത് റായ് വിദ്യാർത്ഥികളോട് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രശ്നം വഷളായിരിക്കുകയാണ്. സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഡൽഹിയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം ആണിതെന്ന് ബിജെപി…
Read More » -
NEWS
ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി രാമലീലയുടെ സംവിധായകൻ
വിവാദ പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരപന്തല്‍ ചലച്ചിത്ര സംവിധായകൻ അരുൺ ഗോപി സന്ദർശിച്ചു. എന്നാല്‍ തന്റെ വരവില്‍ യാതൊരു വിധത്തിലുള്ള രാഷ്ട്രീയവും കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും ചെറുപ്പക്കാര്‍ തെരുവില്‍ പട്ടിണി കിടന്നിട്ടും ഗവൺമെൻറ് എന്തുകൊണ്ട് അവരോട് ഒരു ചർച്ചയ്ക്ക് പോലും തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. അരുണ്‍ ഗോപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്: യുവജനങ്ങളുടെ സമര പന്തലില്‍… അവകാശ സംരക്ഷണത്തിനായി റോഡില്‍ അലയുന്ന യുവതയ്ക്കായി… ഇത്രയേറെ ചെറുപ്പക്കാര്‍ റോഡില്‍ പട്ടിണികിടന്നിട്ടും അവര്‍ക്കൊപ്പം ചര്‍ച്ചയ്ക്കു പോലും തയ്യാറല്ലാത്ത അനീതി കാണാതെ പോകാന്‍ കഴിയാത്തതു കൊണ്ട്.. ഇതൊരു രാഷ്ട്രീയ പ്രേവശേനമല്ല.. രാഷ്ട്രീയ മാനങ്ങളും ഇതിനു ആവശ്യമില്ല.. തന്റേതല്ലാത്ത രാഷ്ട്രീയം ആണെന്ന് തോന്നുന്നവര്‍ക്ക് പൊങ്കാലകള്‍ ആകാം.. ഇതു ജീവിത്തില്‍ സ്വപ്നങ്ങള്‍ ഉള്ളവര്‍ക്ക്, അതിനെ തെരുവില്‍ ഉപേക്ഷിക്കാന്‍ മനസ്സില്ലാതെ പൊരുതാന്‍ ഉറച്ചവര്‍ക്കു മാത്രം മനസിലാകുന്ന, തൊഴില്‍നിഷേധത്തിന്റെ നീതി നിഷേധത്തിന്റെ രാഷ്ട്രീയമാണ്.. പ്രിയ സുഹൃത്തുക്കള്‍…
Read More » -
NEWS
പാലക്കാട് കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം
കഞ്ചിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ലോറി ബസ്സുകളിലിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചേ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി ഡിവൈഡറിന് മുകളിലേക്ക് പാഞ്ഞു കയറി എതിർവശത്തു നിന്ന് വന്ന ബസ്സുകളിലേക്ക് ഇടിക്കുകയായിരുന്നു. കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും ഒരു സ്വകാര്യ ബസ്സും തമ്മിൽ ആണ് അപകടം നടന്നിരിക്കുന്നത്. കണ്ടെയ്നർ ലോറി പാലക്കാട് നിന്നും കോയമ്പത്തൂരിലേക്കും ബസുകൾ കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്കും വരികയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ലോറിയുടെ ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റു.
Read More » -
NEWS
വിവാദ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവി മൂന്നു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ
വിവാദ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ മൂന്നു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദിഷയുടെ ജാമ്യാപേക്ഷയിലുള്ള വാദം ഇന്നു കേൾക്കും. അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ദിഷയെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയത്. ടൂൾകിറ്റ് കേസിന്റെ അന്വേഷണത്തിന്റെ വിവരങ്ങളൊന്നും തന്നെ ചോരുന്നില്ല എന്നുറപ്പു വരുത്തണമെന്ന് ഡൽഹി ഹൈക്കോടതി പോലീസിനു നിർദേശം നൽകി. തന്റെ വാട്സ് ആപ് ചാറ്റ് ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകി എന്ന ദിഷ രവിയുടെ പരാതിയിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് നിയമാനുസൃത വാർത്താ സമ്മേളനങ്ങൾ നടത്താനും പോലീസിനോട് ജസ്റ്റീസ് പ്രതിഭ എം. സിംഗ് നിർദേശിച്ചു.
Read More »