Month: February 2021
-
NEWS
വിഷം കലർന്ന ഭക്ഷണം കഴിച്ച് ഭാര്യയും ഭർത്താവും മരിച്ചു, മകൻ ആശുപത്രിയിൽ
വിഷം കലർന്ന ഭക്ഷണം ഉള്ളിൽച്ചെന്ന് സിആർപിഎഫ് ഫോർമാൻ ഭാര്യയും മരിച്ചു. മകൻ ആശുപത്രിയിൽ ചികിത്സയിൽ. ചെന്നൈയിൽ താമസിക്കുന്ന കട്ടപ്പന പാറക്കടവ് പാലിക്കൽ വീട്ടിൽ പി ടി വർഗീസ്, ഭാര്യ അതിരമ്പുഴ സ്വദേശിനി സാലമ്മ എന്നിവരാണ് മരിച്ചത്. മകൻ അരുൺ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഉച്ച ഭക്ഷണം കഴിച്ചതിനു തൊട്ടുപിന്നാലെ ആണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മകൾ ആഷ്‌ലി ഭക്ഷണം ഭക്ഷണം കഴിച്ചിരുന്നില്ല. ഭക്ഷണത്തിലൂടെ മാരകമായ വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്നു ഡോക്ടർമാർ പറയുന്നു.
Read More » -
NEWS
കുവൈറ്റിൽ മയക്കുമരുന്ന് വിൽപ്പന കേസിൽ ഇന്ത്യക്കാരന് വധശിക്ഷ
മയക്കുമരുന്ന് വിൽപ്പന കേസിൽ ഇന്ത്യക്കാരന് വധശിക്ഷ. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാൾ രാജ്യത്ത് വർഷങ്ങളായി മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് കോടതി കണ്ടെത്തി. മയക്കുമരുന്ന് നൈലോണ്‍ ബാഗില്‍ പൊതിഞ്ഞ് പലയിടങ്ങളിലായി വെച്ച ശേഷം ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ് വഴി ലൊക്കേഷന്‍ അയച്ചുകൊടുത്തായിരുന്നു കച്ചവടം. പ്രത്യേക ബാങ്ക് പേയ്മെന്റ് ലിങ്കുകള്‍ വഴിയായിരുന്നു പണം സ്വീകരിച്ചിരുന്നതും. ഫോണില്‍ നിന്ന് ലഭിച്ച ചില തെളിവുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. അന്‍പതോളം തവണ ഇയാള്‍ മയക്കുമരുന്ന് വില്പന നടത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി, പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു.
Read More » -
NEWS
ദിഷാ രവിക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷാ രവിക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധത്തിനും സമ്മേളനത്തിനുമുള്ള അവകാശവും വിലപേശാനാവാത്ത മനുഷ്യാവകാശങ്ങളാണ്. ഇവ ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാന ഭാഗമായിരിക്കണം– സ്റ്റാൻഡ് വിത്ത് ദിശ രവി എന്ന ഹാഷ്ടാഗിനൊപ്പം ഗ്രേറ്റ ട്വീറ്റ് ചെയ്തു. ദിഷയുടെ അറസ്റ്റ് നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ഗ്രേറ്റ ട്വീറ്റ് ചെയ്തത്. ഫെബ്രുവരി 13നാണ് ഡൽഹിയിൽ നിന്നും ദിഷയെ പോലീസ് അറസ്റ്റ് ചെയ്തത്.
Read More » -
NEWS
കൊറോണ വൈറസിൽ ജനിതകമാറ്റം: വിദേശത്തു നിന്നു വരുന്നവർക്ക് പുതിയ മാർഗനിർദേശം
ജനിതകമാറ്റം സംഭവിച്ച കൊറോണ പടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുതിയ യാത്ര മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ബ്രിട്ടൻ ബ്രസീൽ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവരെ പ്രത്യേകം കണക്കിലെടുത്താണ് ഇത്. ബ്രിട്ടൻ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നും യൂറോപ്പ് വഴിയും വരുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ആർ ടി പി സി ആർ പരിശോധന നടത്തണം. ഇവർ ഇന്ത്യയിലെത്തിയാൽ സ്വന്തം ചെലവിൽ പരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കിൽ താമസസ്ഥലത്ത് 7ദിവസം കഴിയണം. ഏഴു ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കണം. തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. യുകെ ബ്രസീൽ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനത്തിൽ കയറാനും ഇറങ്ങാനും മാർഗനിർദേശ പ്രകാരം ഉള്ള സൗകര്യം ഉണ്ടാകണം. കുടുംബങ്ങളിലെ മരണം ഒഴിച്ചുള്ള ആവശ്യങ്ങൾക്ക് ഇന്ത്യയിലേക്ക് എത്തുന്ന എല്ലാവരും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കൈമാറണമെന്നും വ്യവസ്ഥയുണ്ട്. എളു വേണ്ടവർ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് അപേക്ഷിക്കണം എന്നും നിർദേശമുണ്ട്.
Read More » -
NEWS
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത മാസം ആദ്യം ഉണ്ടായേക്കും
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ യോഗം ചൊവ്വാഴ്ച ദില്ലിയിൽ യോഗം ചേരും. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് ആദ്യവാരം ഉണ്ടാകാനിടയുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ ആറോറ, കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവർ ചൊവ്വാഴ്ച ദില്ലിയിൽ നടക്കുന്ന സമ്പൂർണ കമ്മീഷൻ യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് തീയതികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിവിധ സംസ്ഥാന സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും നൽകിയ ശുപാർശകൾ കമ്മീഷൻ ചർച്ച ചെയ്യും.
Read More » -
NEWS
ഇടുക്കിയിൽ പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ചു
ഇടുക്കിയിൽ പ്ലസ് ടു വിദ്യാർഥി കുത്തേറ്റു മരിച്ചു. പള്ളിവാസൽ പവർഹൗസ് സമീപമാണ് സംഭവം. ബൈസൺവാലി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി രേഷ്മയാണ്(17) മരിച്ചത്. സംഭവത്തിൽ, പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്നു ബന്ധുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
എരിതീയിൽ എണ്ണയൊഴിച്ച് കേന്ദ്രം, പെട്രോൾ ഡീസൽ വില ഇന്നും വർധിപ്പിച്ചു
പെട്രോൾ ഡീസൽ വില ഇന്നും വർധിപ്പിച്ചു. തുടർച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധന വിലയിൽ വർദ്ധനവ് വരുത്തുന്നത്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂടിയത്.സമീപകാലത്തെ ഏറ്റവും വലിയ വർദ്ധനവാണ് ഇത്. തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ ഒരു പൈസയും പെട്രോളിന് 92 രൂപ 46 പൈസയുമായി. കൊച്ചിയിൽ ഡീസലിന് 85 രൂപ 40 പൈസയും, പെട്രോളിന് 90 രൂപ 74 പൈസയുമാണ്. ഈ മാസം ഇതുവരെ ഡീസലിന് നാലു രൂപ 30 പൈസയും, പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂട്ടിയത്.
Read More » -
LIFE
പോലീസ് ആകാൻ കൊതിച്ചു: ഒടുവിലെത്തിയത് ത്രില്ലർ സിനിമകളുടെ സംവിധായകനായി
മലയാളികൾക്ക് സുപരിചിതനായ ചലച്ചിത്ര സംവിധായകനാണ് ജിത്തു ജോസഫ്. ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ജിത്തു ജോസഫ് എന്ന സംവിധായകനെ ഇന്ത്യ മുഴുവൻ അറിഞ്ഞു. മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2, റാം എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ കുട്ടിക്കാലത്തെ ഒരു ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞത്. ജീത്തു ജോസഫിന് ചെറുപ്പത്തിൽ ഒരു പള്ളിയിൽ അച്ഛൻ ആകാൻ ആയിരുന്നു ആഗ്രഹം എന്ന് കേട്ടിട്ടുണ്ടല്ലോ എന്ന് അവതാരിക ചോദിച്ചപ്പോൾ മറുപടിയായാണ് സംവിധായകൻ തന്റെ ചെറുപ്പത്തിലെ ആഗ്രഹം തുറന്നു പറഞ്ഞത്. തനിക്ക് ചെറുപ്പത്തിൽ ഒരു പോലീസ് ആകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ വിധി കൊണ്ടെത്തിച്ചത് സംവിധാന മേഖലയിലും. പോലീസ് ആകണമെന്ന ആഗ്രഹം മനസ്സിൽ കിടന്നതുകൊണ്ടായിരിക്കണം ഒരു പക്ഷേ സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ എല്ലാ ചിത്രങ്ങളിലും ഒരു പോലീസ് കഥാപാത്രം ഉണ്ടാവുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം പോലും ഒരു പോലീസ് കഥാപാത്രത്തെ നായകനാക്കി…
Read More » -
NEWS
വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മുപ്പത്തിയെട്ടുകാരി അക്ഷര ആണ് ദാരുണമായ നിലയിൽ മരിച്ചത്. അക്ഷരയുടെ മരണത്തിനു പിന്നില്‍ സദാചാര ഗുണ്ടായിസമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഭർത്താവിനെ അന്വേഷിച്ച് വന്ന കൂട്ടുകാരനെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും അക്ഷരക്കെതിരെ അപവാദം പ്രചരിപ്പിക്കുകയും ചെയ്തത്രേ. ഒടുവിൽ മനംനൊന്ത് കൈ ഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് അക്ഷര ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.നാട്ടുകാരായ ഏഴു പേർക്കെതിരേ കേസെടുത്തു .
Read More » -
NEWS
വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുന്നത്തുകാലിൽ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മുപ്പത്തിയെട്ടുകാരി അക്ഷര ആണ് ദാരുണമായ നിലയിൽ മരിച്ചത്. അക്ഷരയുടെ മരണത്തിനു പിന്നില്‍ സദാചാര ഗുണ്ടായിസമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഭർത്താവിനെ അന്വേഷിച്ച് വന്ന കൂട്ടുകാരനെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും അക്ഷരക്കെതിരെ അപവാദം പ്രചരിപ്പിക്കുകയും ചെയ്തത്രേ. ഒടുവിൽ മനംനൊന്ത് കൈ ഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് അക്ഷര ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.നാട്ടുകാരായ ഏഴു പേർക്കെതിരേ കേസ് എടുത്തു.
Read More »