പൃഥ്വിരാജിന് ആക്ഷന്‍ പറയാന്‍ മോഹന്‍ലാല്‍
മലയാളത്തിലെ പ്രീയപ്പെട്ട താരങ്ങളായ മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒരുമിക്കുന്നു. പക്ഷേ ഇത്തവണ ക്യാമറയ്ക്ക് പിന്നില്‍ സംവിധാകന്റെ കുപ്പായത്തില്‍ സാക്ഷാല്‍ മോഹന്‍ലാല്‍ ആണെന്ന പ്രത്യേകതയുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ പൃഥ്വിരാജ് സുകുമാരനാണ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്.
മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബാറോസ്. ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന് എന്ന ദൃശ്യ വിരുന്നൊരുക്കിയ ജിജോയാണ് ബാറോസിന്റെ തിരക്കഥയൊരുക്കുന്നത്. സന്തോഷ് ശിവന് ഛായാഗ്രഹണവും സന്തോഷ് രാമന് കലാസംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും. കൊച്ചിയും ഗോവയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന് റാഫേല്‍ അമര്‍ഗോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വാസ്കോഡഗാമയുടെ വേഷത്തിലാണ് പാസ് വേഗ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.