NEWS
ഇഎംസിസി വിവാദത്തിന് പിന്നിൽ ബ്ലാക്ക് മെയിൽ രാഷ്ട്രീയം: മന്ത്രി ഇ.പി. ജയരാജൻ
ഇഎംസിസി വിവാദത്തിന് പിന്നിൽ പ്രതിപക്ഷത്തിന്റെ ബ്ലാക്ക് മെയിൽ രാഷ്ട്രീയമാണെന്ന് മ ന്ത്രി ഇ.പി. ജയരാജൻ. ഇതിനെതിരേ സമഗ്രമായ അന്വേഷണം വേണം ആവശ്യമാണ്. പുറത്തുവന്നതെല്ലാം കമ്പനിയുടെ വാദങ്ങളാണെന്നും മന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഒരു കടലാസിലും സർക്കാർ ഒപ്പിട്ടിട്ടില്ല. ആരുമായും ധാരണാപത്രവുമില്ല. മന്ത്രിമാർ വിദേശത്ത് പോകുമ്പോൾ മലയാളികളുമായി സംസാരിക്കാറുണ്ട്. ഇതു സാധാരണമാണ്. മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇഎംസിസി പ്രതിനിധികളെ കണ്ടത് അത്തരത്തിൽ ഒന്നാണെന്നും ജയരാജൻ പറഞ്ഞു.