NEWS

ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി രാമലീലയുടെ സംവിധായകൻ

വിവാദ പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരപന്തല്‍ ചലച്ചിത്ര സംവിധായകൻ അരുൺ ഗോപി സന്ദർശിച്ചു. എന്നാല്‍ തന്റെ വരവില്‍ യാതൊരു വിധത്തിലുള്ള രാഷ്ട്രീയവും കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും ചെറുപ്പക്കാര്‍ തെരുവില്‍ പട്ടിണി കിടന്നിട്ടും ഗവൺമെൻറ് എന്തുകൊണ്ട് അവരോട് ഒരു ചർച്ചയ്ക്ക് പോലും തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

അരുണ്‍ ഗോപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്:
യുവജനങ്ങളുടെ സമര പന്തലില്‍… അവകാശ സംരക്ഷണത്തിനായി റോഡില്‍ അലയുന്ന യുവതയ്ക്കായി… ഇത്രയേറെ ചെറുപ്പക്കാര്‍ റോഡില്‍ പട്ടിണികിടന്നിട്ടും അവര്‍ക്കൊപ്പം ചര്‍ച്ചയ്ക്കു പോലും തയ്യാറല്ലാത്ത അനീതി കാണാതെ പോകാന്‍ കഴിയാത്തതു കൊണ്ട്.. ഇതൊരു രാഷ്ട്രീയ പ്രേവശേനമല്ല.. രാഷ്ട്രീയ മാനങ്ങളും ഇതിനു ആവശ്യമില്ല.. തന്റേതല്ലാത്ത രാഷ്ട്രീയം ആണെന്ന് തോന്നുന്നവര്‍ക്ക് പൊങ്കാലകള്‍ ആകാം.. ഇതു ജീവിത്തില്‍ സ്വപ്നങ്ങള്‍ ഉള്ളവര്‍ക്ക്, അതിനെ തെരുവില്‍ ഉപേക്ഷിക്കാന്‍ മനസ്സില്ലാതെ പൊരുതാന്‍ ഉറച്ചവര്‍ക്കു മാത്രം മനസിലാകുന്ന, തൊഴില്‍നിഷേധത്തിന്റെ നീതി നിഷേധത്തിന്റെ രാഷ്ട്രീയമാണ്..
പ്രിയ സുഹൃത്തുക്കള്‍ വിഷ്ണുവിനും ഷാഫിക്കും ശബരിക്കും തൊഴില്‍ നിഷേധിക്കപ്പെട്ട പല രാഷ്ട്രീയ വിശ്വാസികളായ യുവത്വത്തിനുമൊപ്പം…

Signature-ad

സച്ചിയുടെ തിരക്കഥയില്‍ ദിലീപിനെ നായകനാക്കി രാമലീല എന്ന സിനിമ സംവിധാനം ചെയ്താണ് അരുൺ ഗോപി മലയാള സിനിമാ രംഗത്തേക്ക് കടന്നുവന്നത്. ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. പിന്നീട് പ്രണവ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രവും അരുൺ ഗോപി സംവിധാനം ചെയ്തിരുന്നു.

Back to top button
error: