Lead NewsNEWS

തൊഴില്‍ത്തട്ടിപ്പ് കേസ്; സരിതയുടെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്‌

തൊഴില്‍ത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട സരിത എസ് നായരുടെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്. പരാതിക്കാരനാണ് ചാറ്റുകള്‍ പുറത്തുവിട്ടത്. പണത്തിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയതും പണം നിക്ഷേപിച്ചതിന്റെ തെളിവും പരാതിക്കാരന്‍ പുറത്തുവിട്ട ചാറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

അതസമയം. ശബ്ദരേഖ പുറത്തുവന്നതില്‍ സരിത രംഗത്ത് വന്നിരുന്നു. കെ.സി വേണുഗോപാലടക്കമുളള കോണ്‍ഗ്രസ് നേതാക്കളാണെന്ന് സംശയിക്കുന്നതായും സരിത പറഞ്ഞിരുന്നു.

ആരോഗ്യ കേരളം പദ്ധതിയില്‍ സരിതയുടെ ഒത്താശയോടെ നാല് പേര്‍ക്ക് ജോലി നല്‍കിയെന്നാണ് പരാതിക്കാരനുമായുളള ശബ്ദരേഖയില്‍ സരിത പറയുന്നത്. ജോലി കിട്ടുന്നവരും കുടുംബങ്ങളും പാര്‍ട്ടിക്ക് വേണ്ടി നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു.

സോളാര്‍ കേസിലെ വിവാദ നായികയായ സരിത. എസ്. നായര്‍ അടുത്തിടെയാണ് തൊഴില്‍ത്തട്ടിപ്പ് കേസിലും പ്രതിയായത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസില്‍ മുഖ്യപ്രതിയാണ് സരിത.

രണ്ട് പേരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സരിത സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തി ബവ്റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങി വ്യാജ നിയമന ഉത്തരവുകള്‍ നല്‍കി എന്നാണ് നെയ്യാറ്റിന്‍കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

Back to top button
error: