Lead NewsNEWSTRENDING

ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഋഷി കപൂറിന്റെയും രണ്‍ദീര്‍ കപൂറിന്റെയും സഹോദരനായ ഇദ്ദേഹം സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും തിളങ്ങിയിരുന്നു.

ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ രാജ് കപൂറിന്റെയും കൃഷ്ണ രാജ് കപൂറിന്റെയും മകനാണ്. രാം തേരി ഗംഗാ മൈലി, മേരാ സാതി, ഹം തു ചലെ പര്‍ദേസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.

Back to top button
error: