ശശി തരൂര്‍ അടക്കമുളള 7 പേരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

മൂഹമാധ്യമത്തിലൂടെ തെറ്റിദ്ധാരണപരായ സന്ദേശം പങ്കുവെച്ചതില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ശശി തരൂര്‍ എംപി അടക്കമുളള 7 പേരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ, വിനോദ് കെ. ജോസ് എന്നിവരടക്കമുളളവരുടെ അറസ്റ്റാണ് തടഞ്ഞത്.

കേസില്‍ രണ്ട് ആഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. കോടതി കേസ് പരിഗണിക്കുന്നത് വരെ പ്രതികള്‍ക്ക്െതിരെ നടപടി സ്വീകരിക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. അതേസമയം, പ്രതികള്‍ക്ക് സാവകാശം നല്‍കരുതെന്നും കേസില്‍ നാളെ വാദം കേള്‍ക്കണമെന്നും സേളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ മധ്യഡല്‍ഹിയില്‍ കര്‍ഷകന്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പോസ്റ്റ്െചയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *