പള്ളിവാസൽ പവർഹൗസ് ഭാഗത്ത് കുത്തേറ്റ് മരിച്ച പ്ലസ് ടു വിദ്യാർഥിനി രേഷ്മയും കുത്തി എന്ന് സംശയിക്കുന്ന ബന്ധു അരുണും പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാർ. ഇരുവരും അടുത്ത ബന്ധുക്കൾ ആയിരുന്നു. എന്നാൽ പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു എന്നാണ് വിവരം.
രേഷ്മയും അരുണും ഒരുമിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈകിട്ട് നാലേ മുക്കാലോടെ ആയിരുന്നു അത്.രേഷ്മ സ്കൂൾ യൂണിഫോമിൽ ആണ് ഉണ്ടായിരുന്നത്. നീണ്ടപ്പാറ സ്വദേശിയാണ് അരുൺ.
രേഷ്മയെ കൊലപ്പെടുത്തിയതിന് ശേഷം അരുൺ തമിഴ്നാട്ടിലേക്ക് കടന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. സ്കൂൾ സമയം കഴിഞ്ഞിട്ടും രേഷ്മ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്.