വീട്ടമ്മയുടെ ആത്മഹത്യ : സദാചാര പൊലീസ് ചമഞ്ഞു യുവാക്കളുടെ ഭീഷണിയെന്ന് ആരോപണം

തിരുവനന്തപുരം വെള്ളറട കുന്നത്തുകാൽ ചാവടിയിൽ വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയ സംഭവം സദാചാര പൊലീസ് ചമഞ്ഞ് യുവാക്കളുടെ ഭീഷണി എന്ന് ആരോപണം. ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ വെള്ളറട പോലീസ് നാല് യുവാക്കൾക്കെതിരെ കേസെടുത്തു. കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ് കുമാറിന്റെ ഭാര്യ അക്ഷര ആണ് മരിച്ചത്.

പരിസരവാസികളായ മണികണ്ഠൻ സുഭാഷ് വിഷ്ണു രഞ്ജിത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

അക്ഷരയുടെ ഭർത്താവിന് കടം നൽകിയ പണം തിരികെ വാങ്ങാനായി പരശുവയ്ക്കൽ സ്വദേശി ബിജു വീട്ടിലെത്തിയപ്പോൾ പരിസരവാസികളായ യുവാക്കൾ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി. അക്ഷരയെയും അവർ ഭീഷണിപ്പെടുത്തി. ഇതിൽ ഉണ്ടായ മനോവിഷമം ആണ് വീട്ടമ്മയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പരാതി നൽകിയതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *