Month: January 2021

  • Lead News

    ജനുവരി 12 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

    ജനുവരി 12 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് – ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും,…

    Read More »
  • Lead News

    താരസംഘടന “അമ്മ”യുടെ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ടിപി മാധവൻ, പാലാ തങ്കത്തോട് അമ്മ നീതി കാണിച്ചില്ല

    അന്തരിച്ച സിനിമാതാരവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തോട് ചലച്ചിത്രതാരങ്ങളുടെ സംഘടനയായ “അമ്മ” നീതി കാണിച്ചില്ലെന്ന് “അമ്മ”യുടെ ആദ്യ ജനറൽ സെക്രട്ടറിയും നടനുമായ ടിപി മാധവൻ ആരോപിച്ചു. “അമ്മ”യുടെ ഇന്നത്തെ സംഘാടകർ കാണിച്ച നീതികേടിൽ താൻ മാപ്പു ചോദിക്കുന്നതായി ടി പി മാധവൻ വ്യക്തമാക്കി. ഞായറാഴ്ച പത്തനാപുരം ഗാന്ധിഭവനിൽ ആണ് പാലാ തങ്കം അന്തരിച്ചത്. എന്നാൽ പാലാ തങ്കത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ മുതിർന്ന താരങ്ങളും “അമ്മ”യുടെ ഭാരവാഹികളും എത്തിയില്ല. “അമ്മ”യുടെ വൈസ് പ്രസിഡണ്ട് കൂടിയായ സ്ഥലം എംഎൽഎ കെ ബി ഗണേഷ് കുമാറും ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. ടിപി മാധവനും ഗാന്ധിഭവൻ അന്തേവാസിയാണ്‌. 2013 മുതൽ പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസിയായിരുന്നു പാലാ തങ്കം. പാലാ തങ്കത്തിന് അസുഖം ഗുരുതരമായതിനെ തുടർന്ന് ഗാന്ധിഭവൻ അധികൃതർ “അമ്മ” ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ വിവരമറിയിച്ചിരുന്നു. മരണശേഷം “അമ്മ”യുടെ പേരിൽ ഗാന്ധിഭവൻ അധികൃതർ തന്നെ റീത്ത് വെക്കണം എന്ന് ഇടവേളബാബു ആവശ്യപ്പെട്ടെന്ന് സെക്രട്ടറി പുനലൂർ സോമരാജൻ പറയുന്നു.

    Read More »
  • Lead News

    കുട്ടികള്‍ക്ക് ഒരു കരുതല്‍: താലോലം പദ്ധതിക്ക് 5.29 കോടി അനുവദിച്ചു

    തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ താലോലം പദ്ധതിക്ക് ധനകാര്യ വകുപ്പ് 5,29,17,000 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസുവരെയുളള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ അനുവദിക്കുന്നതാണ് താലോലം പദ്ധതി. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ പദ്ധതിയിലൂടെ 16,167 കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 18 ആശുപത്രികള്‍ മുഖേന പദ്ധതി നടപ്പാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി. ഹൃദയ സംബന്ധമായ രോഗങ്ങള്‍, നാഡീരോഗങ്ങള്‍, സെറിബ്രല്‍പാള്‍സി, ഓട്ടിസം, അസ്ഥി വൈകല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ രോഗങ്ങള്‍, ഡയാലിസിസ് തുടങ്ങിയവയ്ക്കും ശസ്ത്രക്രിയ അടക്കമുള്ളവയ്ക്കുമുള്ള ചികിത്സാചെലവ് വഹിക്കുന്ന പദ്ധതിയാണിത്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമായവര്‍ക്ക് ചികിത്സാ ചെലവിന് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷ ആവശ്യമില്ല. അതത് ആശുപത്രികളില്‍ നിയോഗിച്ചിട്ടുള്ള…

    Read More »
  • Lead News

    കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് അഭിമാനകരമായ ഒരു നേട്ടം കൂടി; കേന്ദ്രസര്‍ക്കാരിന്റെ ‘പഠന ലിഖനാ അഭിയാൻ’ എന്ന സാക്ഷരതാ സ്കീമിൽ കേരളവും

    കേന്ദ്രസര്‍ക്കാരിന്‍റെ ‘പഠന ലിഖനാ അഭിയാൻ’ എന്ന സാക്ഷരതാ സ്കീമിൽ കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്. 2009 നുശേഷം കേന്ദ്രസര്‍ക്കാരിന്‍റെ സാക്ഷരതാ സ്കീമിൽ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകാരണം കേന്ദ്രഫണ്ട് ലഭിച്ചിരുന്നുമില്ല. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക്ശേഷം കേന്ദ്ര സാക്ഷരതാ സ്കീമിൽ കേരളത്തെ ഉള്‍പ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിന്‍റെ സാക്ഷരതാരംഗത്തെ നയപരിപാടികൾ കാരണമാണ്. വിവിധ പദ്ധതികള്‍ക്ക് കേന്ദ്രധനസഹായം ഉണ്ടാവണമെന്നും കേന്ദ്രസര്‍ക്കാരിന്‍റെ സാക്ഷരതാ സ്കീമിൽ കേരളത്തെ ഉള്‍പ്പെടുത്തണമെന്നും അഭ്യര്‍ത്ഥിച്ച്, സാക്ഷരതാമിഷൻ നിരവധി തവണ കേന്ദ്ര സ്കൂൾ- സാക്ഷരതാവകുപ്പിനെ ബന്ധപ്പെടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ സാക്ഷരതാമിഷൻ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിജയം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ദേശീയ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. ഇത് കേന്ദ്ര സ്കൂൾ-സാക്ഷരതാവകുപ്പ് പരിഗണിച്ചു. ദേശീയതലത്തിൽ നടന്ന സാക്ഷരതാദിനാഘോഷങ്ങളിൽ പങ്കെടുക്കുവാൻ കേരള സാക്ഷരതാ മിഷന് പ്രത്യേക ക്ഷണം ലഭിച്ചിരുന്നു. ഈ രംഗത്ത് നമ്മുടെ അനുഭവങ്ങളും നാം നടപ്പിലാക്കിയ വിജയകരമായ പദ്ധതികളും സാക്ഷരതാ മിഷൻ ഡയറക്ടർ മികച്ച രീതിയിൽ…

    Read More »
  • Lead News

    ഏകോപിച്ചാൽ മതി മത്സരിക്കേണ്ട,കെ സുരേന്ദ്രനോട് ബിജെപി കേന്ദ്ര നേതൃത്വം

    ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഏകോപനം സംസ്ഥാന പ്രസിഡന്റ് നിർവഹിക്കണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ ഏതെങ്കിലുമൊന്നിൽ കെ സുരേന്ദ്രൻ മത്സരിക്കും എന്ന് സൂചനയുണ്ടായിരുന്നു. അതേസമയം ബിജെപിയുടെ മറ്റു മുതിർന്ന നേതാക്കൾ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് വിവരം. കേന്ദ്രമന്ത്രി വി മുരളീധരൻ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകും എന്നാണ് സൂചന. 2011 ലും 2016 ലും കെ സുരേന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിച്ചിരുന്നു. കഴിഞ്ഞതവണ 89 വോട്ടിനാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് കേസ് ആയെങ്കിലും എംഎൽഎ ആയിരുന്ന പി ബി അബ്ദുൽ റസാഖിന്റെ മരണത്തെത്തുടർന്ന് കേസിൽനിന്ന് കെ സുരേന്ദ്രൻ പിന്മാറി. പിന്നീട് വന്ന ഉപതിരഞ്ഞെടുപ്പിൽ രവീശ തന്ത്രി കുണ്ടാർ ആണ് മത്സരിച്ചത്. കെ സുരേന്ദ്രൻ ലോക്സഭയിലേക്കും മത്സരിച്ചിരുന്നു. 2009 ലും 2014ലും കാസർകോട് മണ്ഡലത്തിൽ നിന്നാണ് മത്സരിച്ചത്. 2019ൽ പത്തനംതിട്ടയിൽ നിന്ന് മത്സരിച്ചെങ്കിലും മൂന്നാംസ്ഥാനത്തേക്ക് പോയി.

    Read More »
  • Lead News

    വാഷിങ്ടണ്‍ ഡിസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

    വാഷിങ്ടണ്‍ ഡസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിന് അക്രമമുണ്ടാകുമെന്ന് ഭീഷണിയുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം 24 വരെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 30നാണ് ഡോ ബൈഡന്റെ സ്ഥാനാരോഹണം. കഴിഞ്ഞ ആറിനാണ് ലോകത്തെ ഞെട്ടിച്ച് ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരം കയ്യേറി അട്ടിമറി നീക്കം നടത്തിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നു. തുടര്‍ന്ന് ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവെച്ചു. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. പൊലീസുമായി ഏറ്റുമുട്ടിയ ട്രംപ് അനുകൂലികള്‍ ബാരിക്കേഡുകള്‍ തകര്‍ത്താണ് അകത്തു കയറിയത്. പാര്‍ലമെന്റ് കവാടങ്ങള്‍ പോലീസ് അടച്ചുപൂട്ടിയെങ്കിലും ട്രമ്പ് അനുകൂലികള്‍ അതിനെ മറികടന്നു. കലാപം സൃഷ്ടിക്കാനുള്ള ശ്രമം എന്നാണ് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍ ഇതിനെ വിശേഷിപ്പിച്ചത്. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു ട്രംപ്.…

    Read More »
  • Lead News

    നഷ്ടപ്പെട്ട മൊബൈൽ വാങ്ങാൻ പോയ യുവാവ് മരിച്ചനിലയില്‍

    നഷ്ടപ്പെട്ട മൊബൈൽ വാങ്ങാൻ പോയ യുവാവിനെ കിളിമാനൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിയായ പി. പ്രശാന്ത് ( 27 ) എന്ന യുവാവിനെയാണ് കിളിമാനൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റൂർ പടിഞ്ഞാറ്റ് ഓതറ ഒട്ടത്തിൽ വീട്ടിൽ പി എസ് പ്രശാന്താണ് കിളിമാനൂർ ഇരട്ടച്ചിറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ പ്രശാന്തിന്റെ മൃതദേഹം വെയിറ്റിംഗ് ഷെസ്സിൽ കാണപ്പെട്ടത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ബൈക്കും മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്. ഓതറ പോബ്സൺ ഇന്റസ്ട്രീസിലെ ജീവനക്കാരനാണ്. പ്രശാന്തിന്റെ മൊബൈൽ ഫോൺ കഴിഞ്ഞ ആഴ്ച നഷ്ടപ്പെട്ടിരുന്നു. മൊബൈൽ കണ്ടു കിട്ടിയതായി അറിയിച്ച് കിളിമാനൂരിൽ നിന്നും ഇന്നലെ രാവിലെ പ്രശാന്തിന് ഫോൺ കോൾ ലഭിച്ചു. ഫോൺ ഏറ്റുവാങ്ങാനായി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രശാന്ത് ബൈക്കിൽ കിളിമാനൂർക്ക് പോയതായി ബന്ധുക്കൾ പറഞ്ഞു. തുടർന്നാണ് ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിളിമാനൂർ…

    Read More »
  • Lead News

    നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു

    നായ കുറുകെ ചാടിയപ്പോള്‍ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തലകീഴായി മറിഞ്ഞ ഓട്ടോയുടെ അടിയില്‍പ്പെട്ടാണ് ഓട്ടോ ഡ്രൈവറായ കരുനെച്ചി ശങ്കരാശ്ശേരിയില്‍ വിജയമ്മ(54) മരണപ്പെട്ടത്. വെളിയന്നൂര്‍-മംഗലത്താഴം റോഡില്‍ പടിഞ്ഞാറ്റെപ്പീടിക ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഉഴവൂരില്‍ നിന്ന് രണ്ട് അതിഥി തൊഴിലാളികളുമായി കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുന്നതിനിടയ്ക്കാണ് അപകടം സംഭവിക്കുന്നത്. നായ കുറുകെ ചാടിയതോടെ വിജയമ്മ ഓട്ടോ വെട്ടിച്ചു മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് നിയന്ത്രണം വിട്ട് ഓട്ടോ തലകീഴായി മറിയുന്നത്. നിലത്തേക്ക് വീണ വിജയമ്മയുടെ പുറത്തേക്കാണ് ഓട്ടോ വന്ന് വീണത്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിജയമ്മയെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിജയമ്മയ്‌ക്കൊപ്പം ഓട്ടോയിലുണ്ടായിരുന്നവര്‍ നിസാരമായ പരിക്കുകളോടെ രക്ഷപെട്ടു. സോമന്റെ ഭാര്യയാണ് വിജയമ്മ. മക്കള്‍:ശ്രീജ, ശ്രുതി. മരുമക്കള്‍:സജിനു, ഷാല്‍. സംസ്്കാരം പിന്നീട്

    Read More »
  • LIFE

    ” പെന്‍ഡുലം “

    വിജയ് ബാബു,ഇന്ദ്രന്‍സ്,അനു മോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” പെന്‍ഡുലം ” തൃശൂരില്‍ ചിത്രീകരണം ആരംഭിച്ചു. സുനില്‍ സുഖദ,ഷോബി തിലകന്‍,ദേവകീ രാജേന്ദ്രന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ലെെറ്റ് ഓണ്‍ സിനിമാസ്,ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്,ബിജു അലക്സ്,ജീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരന്‍ നിര്‍വ്വഹിക്കുന്നു.സംഗീതം-ജീന്‍,എഡിറ്റര്‍-സൂരജ് ഇ എസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോബ് ജോര്‍ജ്ജ്,കല-ദുന്‍ധു രാജീവ് രാധ,മേക്കപ്പ്-റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ ദാസ്,സ്റ്റില്‍സ്-വിഷ്ണു എസ് രാജന്‍,പരസ്യക്കല-മാമിജോ,ക്രിയേറ്റീവ് ഡയറക്ടര്‍-ജിതിന്‍ എസ് ബാബു,അസോസിയേറ്റ് ഡയറക്ടര്‍-അബ്രു സെെമണ്‍,അസിസ്റ്റന്റ് ഡയറക്ടര്‍-നിഥിന്‍ എസ് ആര്‍,ഹരി വിസ്മയം,ശ്രീജയ്,ആതിര കൃഷ്ണന്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-രോഹി ത് ഐ എസ്,പ്രൊഡക്ഷന്‍ മാനേജര്‍-ആദര്‍ശ് സുന്ദര്‍,ജോബി,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാല്‍,ലോക്കേഷന്‍-തൃശൂര്‍,വാഗമണ്‍

    Read More »
  • Lead News

    ഇത് കോടതിയുടെ വിഷയമല്ലെന്ന് കര്‍ഷകര്‍; സമരം തുടരാന്‍ സാധ്യത

    കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമം സുപ്രീംകോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ സമരം തുടരാന്‍ സാധ്യതയെന്ന് സൂചന. ഇത് കോടതിയുടെ വിഷയമല്ല എന്നാണ് ഭൂരിഭാഗം കര്‍ഷകരും അഭിപ്രായപ്പെടുന്നത്. കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയല്ല, സര്‍ക്കാരാണ്. നിയമങ്ങള്‍ സ്‌റ്റേ ചെയ്തതോടെ സര്‍ക്കാര്‍ നിലപാടിലെ പൊളളത്തരം പുറത്തായെന്നും കര്‍ഷകര്‍ വ്യക്തമാക്കി. 3 കൃഷി നിയമങ്ങള്‍ പിന്‍വലിക്കുക എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെന്നും അത് അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണം. അല്ലെങ്കില്‍ ഈ മാസമവസാനം ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കണം സംഘടനാ നേതാക്കള്‍ പറഞ്ഞു. സ്റ്റേ ചെയ്ത സുപ്രിംകോടതി നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, നിയമം പൂര്‍ണമായും എടുത്തുകളയുന്നതുവരെ സമരം തുടരും എന്നുതന്നെയാണ് കര്‍ഷക സംഘടനകള്‍ അറിയിക്കുന്നത്. താല്‍ക്കാലിക സ്റ്റേ, സമിതി രൂപീകരണം തുടങ്ങിയവ കൊണ്ട് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന സൂചനയാണ്…

    Read More »
Back to top button
error: