Lead NewsNEWS

നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു

നായ കുറുകെ ചാടിയപ്പോള്‍ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തലകീഴായി മറിഞ്ഞ ഓട്ടോയുടെ അടിയില്‍പ്പെട്ടാണ് ഓട്ടോ ഡ്രൈവറായ കരുനെച്ചി ശങ്കരാശ്ശേരിയില്‍ വിജയമ്മ(54) മരണപ്പെട്ടത്.

വെളിയന്നൂര്‍-മംഗലത്താഴം റോഡില്‍ പടിഞ്ഞാറ്റെപ്പീടിക ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഉഴവൂരില്‍ നിന്ന് രണ്ട് അതിഥി തൊഴിലാളികളുമായി കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുന്നതിനിടയ്ക്കാണ് അപകടം സംഭവിക്കുന്നത്. നായ കുറുകെ ചാടിയതോടെ വിജയമ്മ ഓട്ടോ വെട്ടിച്ചു മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് നിയന്ത്രണം വിട്ട് ഓട്ടോ തലകീഴായി മറിയുന്നത്. നിലത്തേക്ക് വീണ വിജയമ്മയുടെ പുറത്തേക്കാണ് ഓട്ടോ വന്ന് വീണത്.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിജയമ്മയെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിജയമ്മയ്‌ക്കൊപ്പം ഓട്ടോയിലുണ്ടായിരുന്നവര്‍ നിസാരമായ പരിക്കുകളോടെ രക്ഷപെട്ടു. സോമന്റെ ഭാര്യയാണ് വിജയമ്മ. മക്കള്‍:ശ്രീജ, ശ്രുതി. മരുമക്കള്‍:സജിനു, ഷാല്‍. സംസ്്കാരം പിന്നീട്

Back to top button
error: